Today: 18 Nov 2017 GMT   Tell Your Friend
Advertisements
കറ്റലോണിയ പാര്‍ലമെന്റ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
Photo #1 - Europe - Otta Nottathil - katalonia_declares_freedom
ബാഴ്സലോണ: കറ്റാലന്‍ പ്രാദേശിക പാര്‍ലമെന്റ് സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ വോട്ട് ചെയ്തു, സ്പെയിനില്‍ പാര്‍ലമെന്‍റ് ഈ മേഖലയെ നേരിട്ട് അംഗീകരിയ്ക്കുകയും ചെയ്തു.പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ കറ്റാലനെ അനുകൂലിച്ച് എഴുപത് അംഗങ്ങള്‍ 10 വോട്ടു ചെയ്തപ്പോള്‍ 10 പേരാണ് എതിര്‍ത്തത്. കറ്റാലന്‍ പ്രസിഡന്റ് കാള്‍സ് പിയുഗ്ഡെമോണ്‍ ആണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.

"കാറ്റലോണിയയ്ക്ക് നിയമവും ജനാധിപത്യവും സ്ഥിരതയും ലഭിയ്ക്കട്ടെയെന്ന് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റെജോയ് സെനറ്റര്‍മാരുമായി സംസാരിച്ചപ്പോള്‍ ആശംസിച്ചു.

കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാനുള്ള സ്പാനിഷ് മന്ത്രിസഭയുടെ തീരുമാനം പാര്‍ലമെന്റ് പരിഗണിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കെയാണ് കറ്റാലന്റെ ഇപ്പോഴത്തെ നടപടി. സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിനെതിരെ കാറ്റലോണിയയില്‍ പ്രതിഷേധം പുകയുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ ഗതി ഇനി എങ്ങോട്ടെന്നറിയാന്‍ യൂറോപ്പ് ആകമാനം ഇപ്പോള്‍ ഉറ്റുനോക്കുകയാണ്.

സ്പാനിഷ് ഭരണഘടനയുടെ 155ാം വകുപ്പ് ഉപയോഗിച്ചാണ് കാറ്റലോണിയയുടെ സ്വയംഭരണാവകാശം മരവിപ്പിക്കാന്‍ ശ്രമിച്ചത്. സെനറ്റിന്റെ അംഗീകാരമേ ഇതിനി ആവശ്യമുണ്ടായിരുന്നള്ളൂ. കാറ്റലോണിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് ഫെഡറല്‍ ഗവണ്‍മെന്റ് അധികാരം ഏറ്റെടുക്കാനും ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനുമുള്ള സ്പെയിന്റെ ഒരുക്കം കറ്റലോണിന്‍ എംപിമാര്‍ ഇതോടെ പൊളിച്ചടുക്കി.

ഈ സാഹചര്യത്തില്‍ കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പീജ്ഡിമോന്റിനു മുന്നില്‍ മൂന്നു വഴികളാണുണ്ടായിരുന്നത്. ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ച് തുറന്ന യുദ്ധത്തിനു തുടക്കം കുറിക്കുക എന്നതാണ് ആദ്യത്തേത്. നേരത്തെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ അദ്ദേഹം ഒപ്പുവച്ചെങ്കിലും പ്രഖ്യാപനം അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ആദ്യത്തേത് അവര്‍ നേടുകയും അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കുകയും ചെയ്തു.

സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ പിന്നലെ ഇനി പ്രാദേശിക തെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിക്കുകയാണ് അടുത്ത വഴി. സ്വാതന്ത്ര്യ പ്രഖ്യാപനത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍ ജനങ്ങളുടെ പിന്തുണ കൂടുതല്‍ ഉറപ്പാക്കുകയാണ് ഇനിയടുത്ത ലക്ഷ്യം.അതിനുള്ള നിയമസാധുത ലോകസമൂഹത്തിനു മുന്നില്‍ അവകാശപ്പെടാനും സാധിക്കും.

സ്വാതന്ത്ര്യ പ്രഖ്യാപനമില്ലാതെ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് മൂന്നാമത്തെ വഴി കൂടി മനസിലാക്കയാണ് 155 ാം അനുച്ഛേദം പ്രയോഗിക്കുന്നതില്‍ നിന്ന് സ്പാനിഷ് പാര്‍ലമെന്റിനെ തടയാന്‍ കഴിയുന്നതെന്ന തിരിച്ചറിവും സ്വാതന്ത്ര്യപ്രഖ്യാപനത്തിന് ആക്കംകൂട്ടി.
- dated 27 Oct 2017


Comments:
Keywords: Europe - Otta Nottathil - katalonia_declares_freedom Europe - Otta Nottathil - katalonia_declares_freedom,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us