Today: 22 Aug 2017 GMT   Tell Your Friend
Advertisements
പാരീസ് മലയാളി കെ.കെ.അനസ് ഡോക്ടറേറ്റ് നേടി
Photo #1 - Europe - Otta Nottathil - kk_anas_doctorate
Photo #2 - Europe - Otta Nottathil - kk_anas_doctorate
പാരീസ്: പാരീസ് മലയാളിയും തൊടുപുഴ സ്വദേശിയുമായ കിഴക്കേകുന്നേല്‍ കെ.കെ. അനസിന് ഡോക്ടറേറ്റ് ലഭിച്ചു. 1899 ല്‍ സ്ഥാപിതമായ പാരീസിലെ പ്രശസ്തമായ പൊളിറ്റിക്കല്‍ ഇന്‍സ്ററിറ്റ്യൂട്ട് ഹൈപ്പ്(HEIP) ന്റെ കീഴിലുള്ള സിഇഡിഎസ്(CEDS) ല്‍ നിന്നും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് ഡിപ്ളോമസിയിലാണ് അനസ് പിഎച്ഡി ബിരുദം കരസ്ഥമാക്കിയത്.

'INDIA IN THE NEW GLOBAL BALANCE OF POWER'എന്ന വിഷയമാണ് അനസ് ഗവേഷണത്തിനായി തെരഞ്ഞെടുത്തത്. മുന്‍ റഷ്യന്‍ പ്രസിഡണ്ട് ഗോര്‍ബച്ചേവിന്റെ സെക്രട്ടറിയും ഇപ്പോള്‍ സിഇഡിഎസ് ലെ പ്രൊഫസറുമായ മിഖായേല്‍ ലെബദേവിന്റെ കീഴിലായിരുന്നു ഗവേഷണം. ഡോക്ടറേറ്റ് ജൂറിയില്‍ ഡോ.ഫൊവാദ് നോഹ്റ അദ്ധ്യക്ഷനും ഡോ. പാട്രിക് ബ്രൂണോ, ഡോ.മൈക്കിള്‍ സ്ട്രാസ്, ഡോ.മിഖായേല്‍ ലെബദേവ് എന്നിവര്‍ അംഗങ്ങളുമായിരുന്നു.പിഎച്ഡി ബിരുദങ്ങള്‍ക്ക് ഫ്രാന്‍സില്‍ നല്‍കാറുള്ള ഗ്രേഡിംഗില്‍ മൂന്നാം സ്ഥാനമുള്ള 'CUM LAUDE' ഗ്രേഡാണ് അനസിന് ലഭിച്ചത്.

ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ അനസ് മുന്‍പ് ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകനായും മറ്റു സ്വകാര്യ ചാനലുകളില്‍ റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യു.എന്‍. ഉച്ചകോടി, ജി 20 ഉച്ചകോടി, അന്താരാഷ്ട്ര കാന്‍ ചലച്ചിത്ര മേള, ഫ്രഞ്ച് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്, മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ് തുടങ്ങി നിരവധി പ്രധാനപ്പെട്ട പരിപാടികള്‍ അനസ് വിവിധ മാധ്യമങ്ങള്‍ക്കു വേണ്ടി നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയയില്‍ അധ്യാപകനായും ജോലി ചെയ്തിരുന്നു. നല്ലൊരു കാര്‍ട്ടൂണിസ്റ് എന്ന നിലയില്‍ അനസ് നിരവധി കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും സമ്മാനങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.

ധനമന്ത്രി തോമസ് ഐസക്, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍,എ.ഡി ജി പി ആര്‍.ശ്രീലേഖ തുടങ്ങി പ്രമുഖ വ്യക്തികളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന അനസ് പാരീസ് ആസ്ഥാനമായ ELEGANT MEDIA GROUP ന്റെ ഡയറക്ടര്‍ കൂടിയാണ്. ഒരു പ്രമുഖ ഇറ്റാലിയന്‍ നിര്‍മ്മാണ കമ്പനിയുടെ നേതൃത്വത്തില്‍ ഉടന്‍ ഷൂട്ടിംഗ് ആരംഭിക്കുന്ന 'SANDOKAN UNTOLD' എന്ന സിനിമയുടെ പിന്നണിയിലും അനസ് പ്രവര്‍ത്തിക്കുന്നു.

ബയോടെക്നോളജിയില്‍ സിംഗപ്പൂര്‍ നന്യാങ് ടെക്നോളോജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയിട്ടുള്ള സബ്ന ചീമാടന്‍ ഭാര്യയും ഒരു വയസ്സുകാരന്‍ ഇയാന്‍ ആദം മകനുമാണ്.
- dated 03 Aug 2017


Comments:
Keywords: Europe - Otta Nottathil - kk_anas_doctorate Europe - Otta Nottathil - kk_anas_doctorate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
228201712
ബാഴ്സലോണ ആക്രമണം: മുഖ്യ പ്രതിയെയും വെടിവച്ചു കൊന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
22820179
മാക്രോണിന്റെ ഭാര്യയ്ക്ക് ഔദ്യോഗിക പദവി, പക്ഷേ, പ്രഥമ വനിതയാകില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
22820173
സ്വിസ് സൈന്യത്തിന് പുതിയ യൂണിഫോം Recent or Hot News
തുടര്‍ന്നു വായിക്കുക
21820179
ഭീകരര്‍ യൂറോപ്പ് കീഴടക്കി: ജൂത പുരോഹിതന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21820179
ഭീകരര്‍ യൂറോപ്പ് കീഴടക്കി: ജൂത പുരോഹിതന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21820177
ബാഴ്സലോണ ആക്രമണം: 11 പ്രതികളും ഒരേ നാട്ടില്‍നിന്ന്
തുടര്‍ന്നു വായിക്കുക
21820172
ബാഴ്സലോണയില്‍ ആക്രമണം നടത്തിയ ഭീകരവാദ സെല്‍ തകര്‍ത്തു: സ്പെയ്ന്‍
120 ഗ്യാസ് കാനിസ്റററുകള്‍ കണ്ടെടുത്തു തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us