Today: 22 Jan 2020 GMT   Tell Your Friend
Advertisements
കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റ്സര്‍ലന്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു
Photo #1 - Europe - Otta Nottathil - kpfs_swiss_new_off_b
സൂറിച്ച് : കൈരളി പ്രോഗ്രസ്സിവ് ഫോറം സ്വിറ്റസര്‍ലന്റിന്റെ് (കെപിഎഫ്എസ്) പ്രഥമ യോഗം നവംബര്‍ 30 ന് സൂറിച്ചിലെ എഗ്ഗില്‍ നടന്നു. ജോയ് പറമ്പേട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒരു ശതകത്തിനുമപ്പുറം മലയാളിയുടെ ദേശീയബോധത്തെയും, പോരാട്ടവീറിനെയും സ്വിറ്റ്സര്‍ലണ്ടിലും ജര്‍മനിയിലും അനുഭവവേദ്യമാക്കിയ ചെമ്പകരാമന്‍പിള്ളയുടെ ചരിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ അധ്യക്ഷപ്രസംഗം തുടങ്ങിയത്, പിന്നീട് സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു.

സ്വിറ്റസര്‍ലണ്ടില്‍ വിജയകരമായി നടപ്പാക്കി കൊണ്ടിരിക്കുന്ന സാമൂഹ്യ പരിഷ്കരണങ്ങള്‍ കേരളത്തിലും എത്തിക്കേണ്ടതിനെ കുറിച്ച് അദ്ദേഹം വിവരിച്ചു. ഈ നല്ല കാര്യങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള ഒരു പാലം ആകട്ടെ കൈരളി പ്രോഗ്രസ്സിവ് ഫോറം എന്ന് അദ്ദേഹം ആശംസിച്ചു.

അതിനുള്ള പ്രവര്‍ത്തനങ്ങള്‍ വരുംനാളുകളില്‍ കെപിഎഫ്എസ് ന്റെ ഭാഗത്തു നിന്ന് ഉണ്ടാകും എന്ന് പ്രത്യാശ പ്രകടിപ്പിച്ചു.തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ അംഗങ്ങള്‍ അവരുടെ രാഷ്ട്രീയ സാമൂഹിക കാഴ്ച്ചപ്പാടുകളും അവതരിപ്പിച്ചു.സംഘടനയുടെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സണ്ണി ജോസഫ് (പ്രസിഡണ്ട്), ജോയ് പറമ്പേട്ട്(വൈസ് പ്രസിഡന്റ്), സാജന്‍ പെരേപ്പാടന്‍ (സെക്രട്ടറി),സജി നാരകത്തിങ്കല്‍(ജോയിന്റ് സെക്രട്ടറി), കുര്യാക്കോസ് മണികുറ്റിയില്‍(ട്രഷറര്‍), അല്‍ഫിന്‍ തെനംകുഴിയില്‍(പിആര്‍ഒ ) എന്നിവരെയും കമ്മറ്റിയംഗങ്ങളായി ടോം കുളങ്ങര, ലിജിമോന്‍ മനയില്‍, ഷെല്ലി ആണ്ടൂക്കാലായില്‍, ബിജു നെട്ടൂര്‍വീട്ടില്‍, ജോസ് പെല്ലിശേരി, ജോസ് പുലിക്കോട്ടില്‍, ജേക്കബ് മാളിയേക്കല്‍,ജോസ് പറയംപള്ളില്‍ എന്നിവരെയും കോ ഓര്‍ഡിനേറ്റമാരായി മനോജ് അവരാപ്പാട്ട്,ടൈറ്റസ് പുത്തന്‍വീട്ടില്‍ എന്നിവരെയും തെരഞ്ഞെടുത്തു.
- dated 05 Dec 2019


Comments:
Keywords: Europe - Otta Nottathil - kpfs_swiss_new_off_b Europe - Otta Nottathil - kpfs_swiss_new_off_b,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
deepika_padukone_wef_crystal_award_2020
വേള്‍ഡ് ഇക്കണോമിക് ഫോറം ക്രിസ്ററല്‍ അവാര്‍ഡ് ദീപിക പദുക്കോണ്‍ ഏറ്റുവാങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
221201902rome
അനാരോഗ്യ നഗരങ്ങളുടെ മുന്‍നിരയില്‍ റോം Recent or Hot News
തുടര്‍ന്നു വായിക്കുക
21120198survival
യൂറോപ്പില്‍ ക്യാന്‍സറിനെ അതിജീവിക്കുന്നവര്‍ കൂടുതല്‍ ഇറ്റലിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21120197swede
സ്വീഡനില്‍ സ്ഥിരതാമസമാക്കാന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21120193norway
ഐഎസ് പ്രവര്‍ത്തകയെ തിരിച്ചെത്തിക്കുന്നതില്‍ പ്രതിഷേധിച്ച് നോര്‍വേയില്‍ വലതുപക്ഷം ഭരണ മുന്നണി വിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
wef_2020_jan_21
ലോക സാമ്പത്തിക ഫോറം ഉച്ചകോടി ജനുവരി 21 ന് ആരംഭിയ്ക്കും
തുടര്‍ന്നു വായിക്കുക
19120191ukraine
യുക്രെയ്ന്‍ പ്രധാനമന്ത്രിയുടെ രാജി തള്ളി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us