Today: 16 Dec 2017 GMT   Tell Your Friend
Advertisements
സാഹിത്യത്തിലെ നൊബേല്‍ സമ്മാനം ബ്രിട്ടീഷ് നോവലിസ്ററ് കാസുവോ ഇഷിഗുറെയ്ക്ക്
Photo #1 - Europe - Otta Nottathil - literature_nobel_prize_2017_ishiguro
സ്റേറാക്ക്ഹോം: സാഹിത്യത്തിനുള്ള ഇത്തവണത്തെ നോബല്‍ സമ്മാനം ബ്രിട്ടീഷുകാരനായ കാസുവോ ഇഷിഗുറോ കരസ്ഥമാക്കി. ജാപ്പനീസ് വംശജനായ ഇഷിഗുറോ 1989 ല്‍ മാന്‍ബുക്കര്‍ പുരസ്കാരം നേടിയിട്ടുണ്ട്. മുന്‍പ് നാല് തവണ മാന്‍ബുക്കര്‍ പുരസ്കാരത്തിനായി ഇഷിഗുറോയെ നാമനിര്‍ദേശം ചെയ്യപ്പെട്ടുവെങ്കിലും 1989 ലാണ് അത് പൂവണിഞ്ഞത്. അതും "ദി റിമെയ്ന്‍സ് ഓഫ് ദി ഡേ"എന്ന നോവലാണ് അദ്ദേഹത്തിന് ബുക്കര്‍പുരസ്കാരം നേടിക്കൊടുത്തത്. ഡബ്ളിന്‍ എയര്‍പോര്‍ട്ടില്‍ വിമാനത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് ഇഷിഗുറോയെത്തേടി നോബേല്‍ പുരസ്ക്കാരം എത്തിയത്. 832,000 പൗണ്ടാണ് പുരസ്ക്കാരത്തുക.

"വലിയ വൈകാരിക ശക്തികളടങ്ങിയ നോവലുകളുടെ കര്‍ത്താവാണ് ഇഷിഗുറോ. "അദ്ദേഹത്തിന്റെ വൈകാരിക ശക്തിയും ബൗദ്ധിക ജിജ്ഞാസയും ചില സമയങ്ങളിലെ പ്രവൃത്തി സമയങ്ങളില്‍ ഉയരുന്ന വെല്ലുവിളിയും അദ്ദേഹത്തിന്റെ നോവലുകളില്‍ ആഴ്ന്നിറങ്ങുന്നു. "അദ്ദേഹം തികച്ചും സത്യസന്ധതയുടെ ഒരു എഴുത്തുകാരനായ ഇദ്ദേഹം ഒരു വശത്തേയ്ക്കും നോക്കുന്നില്ല, ഒരു സൗന്ദര്യ പ്രപഞ്ചം തന്നെ അദ്ദേഹം സ്വന്തം സൃഷ്ടിയിയിലൂടെ രചിയ്ക്കുന്നു. അതുകൊണ്ടുതന്നെ സമകാലിക ഇംഗ്ളീഷ് എഴുത്തുകാരില്‍ അദ്ദേഹത്തെ ജനകീയനാക്കുന്നുവെന്ന് മുന്‍ ബുക്കര്‍ ൈ്രപസ് ജേതാവും ഇന്‍ഡ്യന്‍ വംശജനുമായ സല്‍മാന്‍ റുഷ്ദി അഭിപ്രായപ്പെട്ടു.

വൈകാരിക ശക്തി നിമിത്തം അദ്ദേഹം നോവലിലൂടെ വായനക്കാരോട് പതിവായി പ്രതികരിക്കുന്നു എന്നതുകൊണ്ടുതന്നെ ലോകമെമ്പാടും അദ്ദേഹത്തെ സാഹിത്യ കൃതികളിലൂടെ കാണുന്നു. ഈസ്ററ് ആംഗ്ളിയ സര്‍വകലാശാലയിലായിരുന്നു പഠനം. 19982 ലാണ് ആദ്യനോവല്‍ പുറത്തിറങ്ങുന്നത്. ഏഴ് നോവലുകള്‍ രചിച്ചിട്ടുണ്ട്. നാല്‍പതോളം ഭാഷകളിലേക്ക് ഇവ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നിരവധി ചെറുകഥകളുടെയും കര്‍ത്താവായ ഇദ്ദേഹം നാല് സിനിമകള്‍ക്ക് തിരക്കഥയും തയ്യാറാക്കിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തില്‍ കരിഞ്ഞൊടുങ്ങിയ നാഗസാക്കിയില്‍ 1954 ലാണ് ഇഷിഗുറോയുടെ ജനനം. ഇഷിഗുറോയ്ക്കു അഞ്ചു വയസുള്ളപ്പോള്‍ ജന്മനാട് ഉപേക്ഷിച്ച് ഇംഗ്ളണ്ടിലേക്ക് കുടിയേറിതാണ് അദ്ദേഹത്തിന്റെ കുടുംബം.
- dated 05 Oct 2017


Comments:
Keywords: Europe - Otta Nottathil - literature_nobel_prize_2017_ishiguro Europe - Otta Nottathil - literature_nobel_prize_2017_ishiguro,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
161220175
ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമാക്കിയത് Recent or Hot News
തുടര്‍ന്നു വായിക്കുക
161220173
ഓസ്ട്രിയയിലെ തീവ്ര വലതുപക്ഷം മന്ത്രിസഭയില്‍ ചേരും Recent or Hot News
തുടര്‍ന്നു വായിക്കുക
161220171
യൂറോസോണ്‍ പരിഷ്കരണ പദ്ധതി മാര്‍ച്ചില്‍ പ്രഖ്യാപിക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
151220177
തന്നെ തള്ളിയ ഇസ്ളാമിക് രാജ്യ നേതാക്കളെ നെതന്യാഹുവും തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
141220171
ട്രംപിന്റെ ജറുസലം പ്രഖ്യാപനം ഒഐസി തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
131220176
റോമിലെ പാന്തേ്യാണ്‍ സന്ദര്‍ശനത്തിന് ഇനി ഫീസ് ഈടാക്കും
തുടര്‍ന്നു വായിക്കുക
131220175
കാലാവസ്ഥാ ഉച്ചകോടിയില്‍ യുഎസ് അസാന്നിധ്യം അപമാനകരം: മാക്രോണ്‍
''ആഗോള താപനത്തിനെതിരായ യുദ്ധത്തില്‍ നമ്മള്‍ തോറ്റുകൊണ്ടിരിക്കുന്നു'' തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us