Advertisements
|
അയര്‍ലണ്ടിലെ സാംസ്കാരിക സംഘടന "മലയാള'ത്തിനു നവ നേതൃത്വം
സ്വന്തം ലേഖകന്‍
ഡബ്ളിന്‍:താലായിലെ മാര്‍ട്ടിന്‍ ഡി പോറസ് സ്കൂള്‍ ഹാളില്‍ വൈസ് പ്രസിഡന്റ് വിജയാനന്ദ് ശിവാനന്ദന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ സാംസ്കാരിക സംഘടനയായ മലയാളത്തിന്റെ 2022~23 വര്‍ഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു.സെക്രട്ടറി അനീഷ് കെ ജോയി പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോജി എബ്രഹാം കണക്കും അവതരിപ്പിച്ചു.
പ്രവര്‍ത്തന റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ മുന്‍ വര്‍ഷങ്ങളില്‍ മലയാളത്തിന്റെ കലാ സാഹിത്യ വേദികളും വിദ്യാരംഭ ചടങ്ങുകളും നിറഞ്ഞ സാന്നിധ്യം കൊണ്ട് അലങ്കരിച്ചിട്ടുള്ള പ്രമുഖ എഴുത്തുകാരന്‍ പദ്മഭൂഷണ്‍ എം ടി വാസുദേവന്‍ നായര്‍, പ്രൊഫ. വി. മധുസൂദനന്‍ നായര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ബെന്യാമിന്‍, ഡോ. രവീന്ദ്രനാഥന്‍ തമ്പി, ഡോ. ഏഴുമറ്റൂര്‍ രാജരാജ വര്‍മ്മ, ജയശ്രീ ശ്യാംലാല്‍, ഡോ. സുരേഷ്. സി. പിള്ള, പദ്മശ്രീ സൂര്യാ കൃഷ്ണമൂര്‍ത്തി, സിനിമാ~സംഗീത മേഖലയില്‍ നിന്നുള്ള പദ്മശ്രീ ജയറാം, കുഞ്ചാക്കോ ബോബന്‍, സംവൃതാ സുനില്‍, സ്ററീഫന്‍ ദേവസി, ബാലഭാസ്കര്‍ തുടങ്ങിയവര്‍ സംഘടനയുടെ യശസ്സുയര്‍ത്തി എന്ന് അഭിപ്രായപ്പെട്ടു.
അയര്‍ലണ്ടിലെ നൂറോളം കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു കൊണ്ടു നടത്തിയ ""കൊട്ടാരം വില്‍ക്കാനുണ്ട്'' എന്ന മെഗാ സ്റേറജ്ഷോയും, വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഡോ. സാംകുട്ടി പട്ടംകരി സംവിധാനം ചെയ്ത പ്രേമ ബുസ്സാട്ടോ എന്ന നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വരും വര്‍ഷങ്ങളിലും ഉണ്ടാകണമെന്ന് അംഗങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തി.
പ്രളയദുരന്തം ഉണ്ടായപ്പോള്‍ അയര്‍ലണ്ടിലെ നിരവധി ആളുകളില്‍ നിന്നു സംഭാവനകള്‍ സ്വീകരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒന്നര രക്ഷം രൂപ എത്തിച്ചു കൊടുത്തു. കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടപ്പോഴും അംഗങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും അയര്‍ലണ്ടിലെ ജനങ്ങളുടെ ഇടയിലും നാട്ടിലും വേണ്ടത്ര സഹായങ്ങള്‍ ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മലയാളം സംഘടന എത്രമാത്രം മുന്നില്‍ നില്‍ക്കുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ് ഇവയൊക്കെ.
പുതിയ ഭാരവാഹികള്‍
ബേസില്‍ കെ സ്കറിയ(പ്രസിഡന്റ്), ബിജു ജോര്‍ജ്ജ(വൈസ് പ്രസിഡന്റ്), വിജയ് ശിവാനന്ദന്‍(സെക്രട്ടറി),ലോറന്‍സ് കുര്യാക്കോസ്(ട്രഷറര്‍), ശ്രീപൂര്‍ണ്ണ(ജോയിന്‍ സെക്രട്ടറി), കൃഷ്ണകുമാര്‍(ആര്‍ട്സ് ക്ളബ് സെക്രട്ടറി).
കമ്മിറ്റി അംഗങ്ങള്‍:
കൗണ്‍സിലര്‍ ബേബി പെരേപ്പാടന്‍, അജിത് കേശവന്‍, ജോജി എബ്രഹാം, മനോജ് മെഴുവേലി, അനീഷ് കെ ജോയ്, അനില്‍ മരാമണ്‍, പ്രദീപ് ചന്ദ്രന്‍, എല്‍ദോ ജോണ്‍, ടോബി വര്‍ഗീസ്, ശാലു തോമസ് ബാബു, പ്രിന്‍സ് ജോസഫ്.
ഇനിയുള്ള വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് പുതിയ ഭാരവാഹികള്‍ ഉറപ്പു നല്‍കി. |
|
- dated 11 May 2022
|
|
Comments:
Keywords: Europe - Otta Nottathil - malayalam_Ireland_new_off_brs Europe - Otta Nottathil - malayalam_Ireland_new_off_brs,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|