Today: 04 Mar 2021 GMT   Tell Your Friend
Advertisements
ഇറ്റലിയില്‍ കൊറോണ വൈറസിന്റെ അപൂര്‍വ വകഭേദം കണ്ടെത്തി
Photo #1 - Europe - Otta Nottathil - new_varient_corona_italy
റോം: ഇറ്റലിയില്‍ 88% പ്രദേശങ്ങളിലും കോവിഡ് 19 വൈറസിന്റെ ഇംഗ്ളീഷ് വകഭേദം കണ്ടെത്തിയ സാഹചര്യങ്ങള്‍ നിലനില്‍ക്കെ കൊറോണ വൈറസിന്റെ പുതിയതും അപൂര്‍വവുമായ ഒരു വകഭേദം തെക്കന്‍ ഇറ്റാലിയന്‍ നഗരമായ നേപ്പിള്‍സില്‍ കണ്ടെത്തിയത് രാജ്യത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിയ്ക്കയാണ്.

ബി 1.525 എന്ന വൈറസ് വകഭേദത്തെ കണ്ടെത്തിതായി ഇറ്റലിയിലെ ഫെഡറിക്ക യൂണിവേഴ്സിറ്റിയും നേപ്പിള്‍സിലെ പാസ്കല്‍ റിസര്‍ച്ച് ഇന്‍സ്ററിറ്റ്യൂട്ടും ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കന്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയയാളില്‍ പതിവു കോവിഡ് 19 പരിശോധന നടത്തിയപ്പോഴാണ് ഈ അപൂര്‍വ വകഭേദം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ചയില്‍ ആരോഗ്യ മന്ത്രാലയവും സുപ്പീരിയര്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് സാനിറ്റയും ചേര്‍ന്നു ഒരു സര്‍വേ നടത്തിയിരുന്നു.

യുകെ, ഡെന്‍മാര്‍ക്ക്, നൈജീരിയ, യുഎസ് എന്നിവിടങ്ങളില്‍ ഈ വകഭേദത്തിന്റെ നൂറോളം കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.അതേസമയം പല രാജ്യങ്ങളിലും കണ്ടുവരുന്ന വൈറസ് വകഭേദങ്ങളുടെ കാര്യത്തിലെന്ന പോലെ ഇതിന്റെയും വ്യാപനതീവ്രത, മറ്റു സ്വഭാവസ വിശേഷതകള്‍ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ ലഭിച്ചു വരുന്നതേയുള്ളുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും ആശങ്കയിലാണ് ഇറ്റാലിയന്‍ ഭരണകൂടം.

വൈറസിന്റെ വകഭേദങ്ങള്‍ പലയിടത്തും സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്തെ സ്കീയിംഗ് വിനോദ മേഖല അടച്ചിടാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നാണ് ഇറ്റലിയിലെ പ്രമുഖ വൈറോളജസ്ററികള്‍ ആവശ്യപ്പെടുന്നത്.
- dated 18 Feb 2021


Comments:
Keywords: Europe - Otta Nottathil - new_varient_corona_italy Europe - Otta Nottathil - new_varient_corona_italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us