Today: 21 May 2018 GMT   Tell Your Friend
Advertisements
ലെംഗിക വിവാദം : സാഹിത്യ നൊബേല്‍ റദ്ദാക്കി
Photo #1 - Europe - Otta Nottathil - nobel_prize_for_literature_cancelled
സ്റേറാക്ക്ഹോം: ലൈംഗിക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ 2018 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നല്‍കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി തീരുമാനിച്ചു. അര്‍ഹതയുള്ള രചനകളും,എഴുത്തുകാരും ഏറെയുണ്ടെങ്കിലും ഇത്തവണത്തെ പുരസ്ക്കാര സമര്‍പ്പണം നടക്കില്ലെന്നു കഴിഞ്ഞയാഴ്ച സ്വീഡിഷ് റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ സമിതിയദ്ധ്യക്ഷന്‍ വ്യക്തമാക്കിയിരുന്നു.

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പ്രഖ്യാപനം ഒരു വര്‍ഷത്തേക്കു നീട്ടിവെച്ച് 2019 ല്‍ രണ്ടു പേര്‍ക്കു പുരസ്കാരം നല്‍കുമെന്നാണ് അക്കാദമിയുടെ ഇപ്പോഴത്തെ നിലപാട്. നൊബേല്‍ പുരസ്കാര നിര്‍ണയസമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റെറന്‍സണിന്റെ ഭര്‍ത്താവ് ഴാങ് ക്ളോദ് ആര്‍നോള്‍ട്ടിന്റെ പേരിലുയര്‍ന്ന ലൈംഗിക ആരോപണമാണ് ഇങ്ങനൊരു തീരുമാനം എടുക്കാന്‍ അക്കാദമിയെ പ്രേരിപ്പിച്ചത്. എന്നാല്‍ മറ്റു നൊബേല്‍ പുരസ്കാര നിര്‍ണയങ്ങള്‍ സ്വീഡിഷ് അക്കാദമിയുടെ ഭാഗമല്ലാത്തതിനാല്‍ സാഹിത്യമൊഴികെയുള്ള മറ്റു പുരസ്കാരങ്ങള്‍ പതിവു പോലെ പ്രഖ്യാപിക്കുമെന്നും അക്കാദമി അറിയിച്ചു.

ലോകം മുഴുവന്‍ കത്തിപ്പടര്‍ന്ന 'മി ടൂ' പ്രചാരണത്തിന്റെ ഭാഗമായി, ഫ്രഞ്ച് ഫൊട്ടോഗ്രഫറായ ആര്‍നോള്‍ട്ടിനെതിരെ ലൈംഗിക ആരോപണവുമായി ഇരുപതോളം സ്ത്രീകള്‍ കഴിഞ്ഞ നവംബറില്‍ രംഗത്തു വന്നതാണ് പ്രശ്നത്തിന്റെ അടിസ്ഥാനം. സ്വീഡിഷ് അക്കാദമിയുടെ പരിസരങ്ങളില്‍ വെച്ചാണ് ഈ ലൈംഗിക കുറ്റകൃത്യങ്ങള്‍ അരങ്ങേറിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ ആര്‍നോള്‍ട്ട് നിഷേധിച്ചിരുന്നു.

ആരോപണത്തിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ ഭാര്യ കാതറിനയെ സമിതിയില്‍ നിന്നു പുറത്താക്കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി വോട്ടെടുപ്പിലൂടെ തീരുമാനിച്ചെങ്കിലും ലൈംഗിക അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളുടെ വിശ്വാസം നിലനിര്‍ത്താന്‍ പുരസ്കാരം വേണ്ടെന്നുവയ്ക്കുന്നതാണ് നല്ലതെന്ന നിലപാടില്‍ അക്കാദമി ഉറച്ചു നിന്നും പുരസ്ക്കാരം റദ്ദാക്കാന്‍ സഹായകമായി.

കഴിഞ്ഞ 230 വര്‍ഷത്തെ നൊബേല്‍ സാഹിത്യ പുരസ്കാരചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് പുരസ്കാര പ്രഖ്യാപനം മാറ്റിവയ്ക്കുന്നത്. 1943 ല്‍ രണ്ടാം ലോകമഹായുദ്ധകാലത്താണ് ഇതിനുമുമ്പ് നൊബേല്‍ സാഹിത്യ പുരസ്കാരം നല്‍കാതിരുന്നത്.
- dated 04 May 2018


Comments:
Keywords: Europe - Otta Nottathil - nobel_prize_for_literature_cancelled Europe - Otta Nottathil - nobel_prize_for_literature_cancelled,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us