Today: 23 Sep 2019 GMT   Tell Your Friend
Advertisements
വഞ്ചിനാടിന്റെ നെഞ്ചിലെ തുടിയുമായി സ്വിറ്റ്സര്‍ലണ്ടില്‍ നിന്നും ഒരു ഓണപ്പാട്ട്
Photo #1 - Europe - Otta Nottathil - onam_song_vanchinaadinte_nenchile_paattu_baby
സൂറിച്ച്: ഓര്‍മ്മയില്‍ ഓടിയെത്തുന്ന ഓണനാളുകളെ ഓമനിയ്ക്കാന്‍ ഓണഗാനങ്ങള്‍ എന്നും വലിയൊരു പങ്കുവഹിയ്ക്കുന്നത് ഓണത്തിന്റെ പാരമ്പര്യംതന്നെ വിളിച്ചോതുന്നു. അത്തരമൊരു സൃഷ്ടിയിലൂടെയാണ് സ്വിസ് മലയാളികളുടെ പ്രിയപ്പെട്ട കവിയും കലാകാരനുമായ ബേബി കാക്കശേരി ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഓണസമ്മാനം ഒരുക്കുന്നത്. കവി കാക്കശേരിയുടെ തൂലികയില്‍ മുന്‍പു പിറന്ന ഗാനങ്ങളൊക്കെയും ഇതിനോടകം സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിയവയാണ്. അതുകൊണ്ടുതന്നെ ഇത്തവണയും കവി കാക്കശേരി, ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിയ്ക്കുന്ന കേരളത്തിന്റെ പ്രകൃതിഭംഗി തന്റെ രചനയില്‍ ആവോളം നിറച്ചിട്ടുണ്ട്.

കേരളത്തിന്റെ സാംസ്ക്കാരിക തനിമയുണര്‍ന്ന വരികളില്‍ വഞ്ചിപ്പാട്ടിന്റെ, ആര്‍പ്പോവിളികളുടെ കുഴല്‍വിളികളുമായി കേരളനാടിന്റെ നെഞ്ചില്‍ നിന്നുതിരുന്ന മന്ത്രതാളം തിരുവോണത്തിങ്കളായി മലയാളി മനസില്‍ വീണ്ടുമുദിയ്ക്കുന്നു.

വീഡിയോ ലിങ്ക്


https://www.youtube.com/watch?v=keyZwSuptt8&feature=youtu.be


വഞ്ചിനാടിന്റെ നെഞ്ചിലെ പാട്ട് എന്നു നാമകരണം ചെയ്തു ഒരുക്കുന്ന ഓണപ്പാട്ടിന് സംഗീതം നല്‍കിയിരിയ്ക്കുന്നത് സ്വിസ്സ് കലാലോകത്തെ പ്രശസ്തനായ സ്വിസ് ബാബു എന്നറിയപ്പെടുന്ന ബാബു പുല്ലേലിയാണ്. ബാബുവിന്റെ നെഞ്ചില്‍ നിന്നുയര്‍ന്ന ഈണത്തില്‍ അഭിജിത് കൊല്ലം ആണ് ഈ ഗാനം ആലപിച്ചിരിയ്ക്കുന്നത്.

പ്രദീപ് ടോം(ഓര്‍ക്കസ്ട്രേഷന്‍), ഷിയാസ് മണോലി(സൗണ്ട് ഡിസൈനിംഗ്), നിഖില്‍ അഗസ്ററിന്‍(ഫോട്ടോഗ്രഫി), റോബിന്‍ ജോസ് മല്ലപ്പള്ളി(എഡിറ്റിഗ്) എന്നിവരാണ് ഈ സിംഗിള്‍ ആല്‍ബത്തിന്റെ മറ്റ് അണിയറ ശില്‍പ്പികള്‍.

നദി നിരവധി പാടുന്ന നാട്, നെല്‍ക്കതില്‍ തതിയാടുന്ന നാട് .. എന്നു തുടങ്ങുന്ന മനോഹര ഗാനം യുട്യൂബ്, ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കലാസ്നേഹികള്‍ക്ക് ഈ വര്‍ഷത്തെ തിരുവോണ സമ്മാനമാകുമെന്ന് ഗാനശില്‍പ്പികള്‍ അറിയിച്ചു.
- dated 30 Aug 2019


Comments:
Keywords: Europe - Otta Nottathil - onam_song_vanchinaadinte_nenchile_paattu_baby Europe - Otta Nottathil - onam_song_vanchinaadinte_nenchile_paattu_baby,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22920195holocaust
ഹോളോകോസ്റ്റില്‍ നിന്നു രക്ഷപെട്ട ഫീന്‍ഗോള്‍ഡ് 106ാം വയസില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
molisa_italy_reality_news
ഇറ്റലിയിലെ മോലിസെ നിങ്ങളെ മോഹിപ്പിച്ചു. എന്നാല്‍ നിജസ്ഥിതി എന്താണ് ? Recent or Hot News
തുടര്‍ന്നു വായിക്കുക
21920197austria
നാസി ഇരകളുടെ പിന്‍മുറക്കാര്‍ക്ക് ഓസ്ട്രിയ പൗരത്വം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
21920196doctor
ഡെന്‍മാര്‍ക്കില്‍ വിദേശ ഡോക്ടര്‍മാര്‍ 2000 Recent or Hot News
തുടര്‍ന്നു വായിക്കുക
21920195pope
ദയാവധത്തിനെതിരേ വീണ്ടും മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
21920194swiss
ഫ്ളൈറ്റ് ടാക്സ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് സ്വിസ് എംപിമാരുടെ അംഗീകാരം
തുടര്‍ന്നു വായിക്കുക
21920191pope
പൗരോഹിത്യം വരദാനമാണ്, ജോലിയല്ല: മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us