Today: 18 Nov 2017 GMT   Tell Your Friend
Advertisements
ഇന്ത്യാക്കാരായ 714 കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തായി
Photo #1 - Europe - Otta Nottathil - paradise_papers_indians_black_money
Photo #2 - Europe - Otta Nottathil - paradise_papers_indians_black_money
ബര്‍ലിന്‍: 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പടെ 714 കള്ളപ്പണക്കാരായ ഇന്ത്യാക്കാരുടെ വിവരങ്ങള്‍ ഐസിഐജെ പുറത്തുവിട്ടു. ഇതില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി മന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍ കെ സിന്‍ഹ, അമിതാഭ് ബച്ചന്‍ എന്നിവരുള്‍പ്പെടെയുള്ള കള്ളപ്പണക്കാരുടെ പേരുവിവരങ്ങളാണ് അടങ്ങിയിരിയ്ക്കുന്നത്.19 നികുതി രഹിത രാജ്യങ്ങളിലായി നിക്ഷേപിച്ചിരിയ്ക്കുന്ന പണത്തിന്റെ കണക്കാണ് പുറത്തായത്. പട്ടികയില്‍ കേന്ദ്രമന്ത്രിയും ബിജെപി പ്രമുഖരുള്‍പ്പെടെ 714 ഇന്ത്യക്കാരുടെ പേരുകളുണ്ട്. പട്ടികയില്‍ ഇന്ത്യയ്ക്ക് പത്തൊമ്പതാം സ്ഥാനമാണ്.

ജര്‍മനിയിലെ മുഖ്യധാര ദിനപത്രമായ ഡ്യൂഡ് ഡോയ്റ്റ്ഷെ സൈറ്റ്യൂങും (Sued Deutsche Zeitung), അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്ററിഗേറ്റീവ് ജേണലിസ്ററും (കഇകഖ), 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ എല്ലാം തന്നെ പുറത്തുവന്നിരിയ്ക്കുന്നത്. പാരഡൈസ് പേപ്പേഴ്സ് എന്ന പേരിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. മുന്‍പ് പനാമ പേപ്പര്‍ വിവരങ്ങള്‍ പുറത്തുവിട്ടതും ഐസിഐജെ തന്നെയായിരുന്നു.

ഞായറാഴ്ച രാത്രിയില്‍ മൊത്തം വിവരങ്ങളുടെ ചുരുളഴിയ്ക്കുന്ന പട്ടിക പുറത്തുവന്നതോടെ ലോകം ഞെട്ടി. ആകെ 13.4 ദശലക്ഷം രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.

ഈ കമ്പനിയുടെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ആഗോള തലത്തില്‍ ആപ്പിള്‍ ബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടപാടുകാര്‍ ഇന്ത്യക്കാരാണ്. വിദേശങ്ങളില്‍ 118 വ്യത്യസ്ത സ്ഥാപനങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യക്കാരായ കള്ളപ്പണക്കാരുടേതാണ്. ഇവരുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യങ്ങള്‍ ചെയ്തിരുന്നത് ആപ്പിള്‍ബൈ കമ്പനിയായിരുന്നുവെന്ന് രേഖകളില്‍ നിന്ന് വ്യക്തമാവുന്നു.

ഇന്‍ഡ്യയിലെ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നി അന്വേഷണ സംഘങ്ങളുടെ നിരീക്ഷണത്തിലുള്ള കോര്‍പ്പറേറ്റുകളും പാരഡൈസ് പേപ്പേഴ്സില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതായത് സണ്‍ ടിവി, എസ്സാര്‍ ലൂപ്, എസ്എന്‍സി ലാവ്ലിന്‍, സിക്വിസ്ററ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്സ്, ജിന്‍ഡാല്‍ സ്ററീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എംജിഎഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്സ്, ജിഎംആര്‍ ഗ്രൂപ്പ് തുടങ്ങി പ്രമുഖ കോര്‍പ്പറേറ്റുകളുടെ നാമങ്ങള്‍ പുറത്തുവന്ന രേഖകളില്‍ സൂചിപ്പിയ്ക്കുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍, എലിസബത്ത് രാജ്ഞി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎസ് സ്റേററ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍, യുഎസ് സെക്രട്ടറി ഓഫ് കൊമേഴ്സ് വില്‍ബര്‍ റോസ്, ജോര്‍ദാന്‍ രാജ്ഞി നൂര്‍ അല്‍ ഹുസൈന്‍ എന്നിവരുടെ വിവരങ്ങളും പട്ടികയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ജര്‍മനിയിലെ നിരവധി കമ്പനികളും വ്യക്തികളും, ബാങ്കുകളും പട്ടികയില്‍ കന്നുകൂടിയിട്ടുണ്ട്.

ബര്‍മുഡ ആസ്ഥാനമായ ആപ്പിള്‍ബൈ (Appleby) നിയമ സ്ഥാപനത്തില്‍ നിന്നുളള രേഖകളാണ് പുറത്തുവിട്ടതില്‍ കൂടുതലും. 119 വര്‍ഷം പഴക്കമുണ്ട് ഈ കമ്പനിയ്ക്ക്. 100 മില്യന്‍ ഡോളര്‍ വിറ്റുവരവുള്ള ഓഫ്ഷോര്‍ ബിസിനസ് കമ്പനിയില്‍ 470 ജോലിക്കാരാണുള്ളത്. അഭിഭാഷകര്‍, അക്കൗണ്ടന്റുമാര്‍, ബാങ്കേഴ്സ് തുടങ്ങിയവരുടെ ആഗോള നെറ്റ്വര്‍ക്കാണ് കമ്പനി ഉപയോഗപ്രദമാക്കുന്നത്.
- dated 06 Nov 2017


Comments:
Keywords: Europe - Otta Nottathil - paradise_papers_indians_black_money Europe - Otta Nottathil - paradise_papers_indians_black_money,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us