Today: 23 Sep 2019 GMT   Tell Your Friend
Advertisements
വിയന്ന മലയാളിയുടെ ഷോര്‍ട്ട് ഫിലിം "തിരികള്‍" റിലീസ് ചെയ്തു
Photo #1 - Europe - Otta Nottathil - short_film_thirikal_monichen_kalapurackal_vienna_focus
ബര്‍ലിന്‍: വിയന്ന മലയാളി മോനിച്ചന്‍ കളപ്പുരയ്ക്കല്‍ അണിയിച്ചൊരുക്കിയ മലയാളം ഷോര്‍ട്ട് ഫിലിം 'തിരികള്‍' റിലീസ് ചെയ്തു. ഓഗസ്ററ് 31 ന് ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ നടന്ന വിയന്ന മലയാളി അസോസിയേഷന്റെ( വി.എം.എ) ഓണാഘോഷ ചടങ്ങിലാണ് ചിത്രം റിലീസ് ചെയ്തത്. സ്വിറ്റ്സര്‍ലണ്ടില്‍ നടന്ന ഈ വര്‍ഷത്തെ 'കേളി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്ററിവലി'ല്‍ മൂന്നാം സ്ഥാനം നേടിയ ഹ്രസ്വചിത്രമാണ് 'തിരികള്‍'.

രാജ്യത്തിനായി രണാങ്കണത്തില്‍ വീരമൃത്യു വരിച്ച പോലീസ് ഓഫീസറുടെ വിധവയായ ഭാര്യയും മകനുമുള്‍പ്പെടുന്ന കുടുംബം അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ അതിഭാവുകത്വമില്ലാതെ പ്രമേയമാക്കിയാണ് അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം നിര്‍മ്മിച്ചത്.അതുകൊണ്ടുതന്നെ മനോഹരമായ സിനിമ പോലെ ഈ ഹ്രസ്വചിത്രം പ്രേക്ഷകമനസ്സില്‍ ഞൊടിയിടകൊണ്ട് അലിഞ്ഞുചേരും.
ഇതിനോടകം തന്നെ നാലോളം ഹ്രസ്വചിത്രങ്ങളിലും ഭൂരദര്‍ശന്റെ 'അകലങ്ങളില്‍' എന്ന മെഗാസീരിയലിലും വിവിധ വിഭാഗങ്ങളില്‍ മികവു പ്രകടിപ്പിച്ചിട്ടുള്ള മോനിച്ചന്‍ കളപ്പുരയ്ക്കല്‍ ആദ്യമായി കഥ, തിരക്കഥ, കാമറ, സംവിധാനം ഇവയെല്ലാം നിര്‍വ്വഹിച്ചു എന്ന പുതുമയും ഈ ചിത്രത്തിനുണ്ട്.

ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ വച്ചു ചിത്രീകരിച്ച ചിത്രത്തില്‍ മോനിച്ചനെ കൂടാതെ രാജി തട്ടില്‍, മാസ്ററര്‍ ജൂവല്‍ ബിനു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. സന്‍വറുദ് വക്കം (അസിസ്ററന്റ് ഡയറക്ടര്‍), വിയന്ന മലയാളി അസോസ്സിയേഷന്‍ (അവതരണം), റൊട്രിഗോ പുവന്റെ, സിയാദ് റാവുത്തര്‍ യൂറോപ്യന്‍ ഡയറി ഫെയിം (എഡിറ്റിംഗ്), മെറിന്‍ ടോം പേരുകരോട്ട് (സംഗീതം) എന്നിവരാണ് മറ്റ് അണിയറശില്‍പ്പികള്‍.

വിശ്വപൗരനാവുക എന്നതാണ് ആധുനിക മനുഷ്യന്‍ ചിന്തിയ്ക്കപ്പെടേണ്ടതും എത്തിപ്പെടേണ്ടതുമായ ഉയര്‍ന്ന മൂല്യം എന്ന് സദ്ചിന്തകര്‍ വിശ്വസിക്കുന്നു.മനുഷ്യര്‍ മാത്രമല്ല സര്‍വ്വചരാചരങ്ങളും തന്റെ ഭാഗമാവുക. ലളിതമായി പറഞ്ഞാല്‍ എപ്പോഴും രാജ്യത്തിന്റെ അതിര്‍ത്തികളും അത് കാത്തുസൂക്ഷിയ്ക്കുന്ന നമ്മുടെ കാവലാളുകളും ഇന്നും എന്നും യാഥാര്‍ഥ്യമാണെന്ന് അറിയാത്തവരായി ആരുണ്ട്.അവരുടെ ഉറക്കമൊഴിഞ്ഞ രാത്രികളും,ജീവനുമാണ് നമ്മുടെ രാത്രികളെ സുഖകരമാക്കുന്നത്. അങ്ങനെ പൊലിഞ്ഞ ജീവനുകളെ അത്യന്തം ആദരവോടെ നാം സംസ്കരിക്കുകയും ചെയ്യുന്നുണ്ട്.

എങ്കിലും പിന്നീട് അതിര്‍ത്തിയില്‍ മറ്റൊരു അസ്വസ്ഥത പൊട്ടിപുറപ്പെടുന്നതുവരെ അവരെ അധികമൊന്നും ഓര്‍ക്കാറേയില്ല. എല്ലാ അംഗീകാരങ്ങളുടെയും നടുവില്‍ അവരുടെ ഉറ്റവര്‍ തനിയെയാണ്. കാലദേശാതിര്‍ത്തികള്‍ വെറുമൊരു സങ്കല്‍പ്പമാണെന്ന് പറഞ്ഞു നമുക്കവരെ ആശ്വസിപ്പിക്കാനാവുമോ. നീറുന്ന ഹൃദയത്തോടെ തന്റെ പ്രിയപ്പെട്ടവന്‍ ഏതൊരു മൂല്യത്തിനാണോ ജീവത്യാഗം ചെയ്തത്. അതെ ആ മൂല്യങ്ങളില്‍ ഉറച്ചുനിന്ന ഒരു കുടുംബത്തിന്റെ കഥ. അതാണ് തിരികള്‍ പ്രേക്ഷകരോടു പറയുന്നത്.

ചിത്രം കാണുവാന്‍ താഴെക്കാണുന്ന യുട്യൂബ് ലിങ്കില്‍ ക്ളിക്ക് ചെയ്യുക:


https://www.youtube.com/watch?v=Q7cLUA39LRw&feature=youtu.be

- dated 01 Sep 2019


Comments:
Keywords: Europe - Otta Nottathil - short_film_thirikal_monichen_kalapurackal_vienna_focus Europe - Otta Nottathil - short_film_thirikal_monichen_kalapurackal_vienna_focus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22920195holocaust
ഹോളോകോസ്റ്റില്‍ നിന്നു രക്ഷപെട്ട ഫീന്‍ഗോള്‍ഡ് 106ാം വയസില്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
molisa_italy_reality_news
ഇറ്റലിയിലെ മോലിസെ നിങ്ങളെ മോഹിപ്പിച്ചു. എന്നാല്‍ നിജസ്ഥിതി എന്താണ് ? Recent or Hot News
തുടര്‍ന്നു വായിക്കുക
21920197austria
നാസി ഇരകളുടെ പിന്‍മുറക്കാര്‍ക്ക് ഓസ്ട്രിയ പൗരത്വം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
21920196doctor
ഡെന്‍മാര്‍ക്കില്‍ വിദേശ ഡോക്ടര്‍മാര്‍ 2000 Recent or Hot News
തുടര്‍ന്നു വായിക്കുക
21920195pope
ദയാവധത്തിനെതിരേ വീണ്ടും മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
21920194swiss
ഫ്ളൈറ്റ് ടാക്സ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശത്തിന് സ്വിസ് എംപിമാരുടെ അംഗീകാരം
തുടര്‍ന്നു വായിക്കുക
21920191pope
പൗരോഹിത്യം വരദാനമാണ്, ജോലിയല്ല: മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us