Today: 25 Sep 2017 GMT   Tell Your Friend
Advertisements
അയര്‍ലന്റ് മലയാളി സണ്ണി എബ്രഹാം കോട്ടയത്ത് നിര്യാതനായി
Photo #1 - Europe - Otta Nottathil - sunny_abraham
കോട്ടയം: വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സ് ട്രഷററും കോട്ടയം എസ്എച്ച് മൗണ്ട് ഇളങ്കുളത്ത് പരേതനായ മാത്തന്‍ ഏബ്രഹാമിന്റെ മകനുമായ സണ്ണി എബ്രഹാം (59) കോട്ടയത്ത് നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എസ്.എച്ച് മൗണ്ട് ക്നാനായ കത്തോലിക്കാ പള്ളിയില്‍. മാതാവ് പരേതയായ അന്നമ്മ കുമരകം ശ്രാന്പിച്ചിറ കുടുംബാംഗം. ഭാര്യ ജാന്‍സി (നഴ്സ് മാറ്റര്‍ ഹോസ്പിറ്റല്‍, അയര്‍ലന്റ്) ഞീഴൂര്‍ നെടിയകാലാപ്പറന്പില്‍ കുടുംബാംഗം. മക്കള്‍: സിഞ്ജുമോള്‍, സച്ചു, സഞ്ജു. സഹോദരങ്ങള്‍: സൂസമ്മ, ജോണ് (അടിച്ചിറ), ത്രേസ്യമ്മ, മരിയ (യുഎസ്എ), ജോസഫ് (ഇളങ്കുളത്ത് ഇലക്്ട്രിക്കല്‍സ്), പരേതനായ മാത്യു (കുഞ്ഞച്ചന്‍). മതദേഹം ഞായറാഴ്ച രാവിലെ എട്ടിനു എച്ച്എസ് മൗണ്ടിലുള്ള സഹോരന്റെ വസതിയില്‍ കൊണ്ടുവരും.

ഐറീഷ് മലയാളികളുടെ പ്രിയപ്പെട്ട ഇളങ്കുളത്ത് സണ്ണിച്ചേട്ടന്‍ ഓര്‍മയായി

ഐറീഷ് മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ ഇളങ്കുളത്ത് സണ്ണിച്ചേട്ടന്‍ (സണ്ണി എബ്രഹാം, 59) ഓര്‍മയായി. പ്രിയ മാതാവ് അന്നമ്മയുടെ മരണവാര്‍ത്ത അറിഞ്ഞ കോട്ടയത്തേക്കു പോയ സണ്ണിച്ചേട്ടന്‍ രണ്ടാഴ്ച മുന്‍പ് സ്വകാര്യ ആശുപത്രിയില്‍ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടര്‍ന്ന് ആരോഗ്യനില പെട്ടത്ത് വഷളാവുകയും ഒരാഴ്ച തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമായിരുന്നു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ഒരിക്കലും പ്രതീക്ഷിക്കാത്ത ആ മരണം. സംഭവിച്ചത്. ഗള്‍ഫിലും പിന്നീട് അയര്‍ലണ്ടിലുമെത്തി സണ്ണിച്ചേട്ടന്‍ വിപുലമായ സുഹൃദ് ബന്ധത്തിന്റെ ഉടമയായിരുന്നു. അയര്‍ലണ്ടില്‍ ഒന്നര പതിറ്റാണ്ടായി മലയാളി സമൂഹത്തിന്റെ സന്തോഷത്തിലും ദുഖത്തിലും അദ്ദേഹം സഹോദരവികാരത്തോടെ പങ്കുചേര്‍ന്നു. വേള്‍ഡ് മലയാളി കൗണ്സില്‍, ഐറീഷ് ക്നാനായ അസോസിയേഷന്‍, പ്രവാസി കേരള കോണ്ഗ്രസ് തുടങ്ങി ഒട്ടേറെ പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ ഇദ്ദേഹമുണ്ടായിരുന്നു. മലയാളത്തിന്റെ സാസ്കാരിക തനിമ ഉള്‍ക്കൊണ്ട് ഐറീഷ് മലയാളി കൂട്ടായ്മയുടെ എല്ലാ ആഘോഷങ്ങളിലും ഉല്ലാസങ്ങളും സജീവസാന്നിധ്യമായിരുന്ന സണ്ണിച്ചേട്ടന്‍ ഈ തിരുവോണ വേളയില്‍ ഏവരോടുമായി യാത്രപറഞ്ഞു. ഡബ്ളിനില്‍ എത്തിയശേഷം മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിനു പേരെ ൈ്രഡവിംഗ് പരിശീലിപ്പിച്ചിട്ടുണ്ട്. മലയാളി കുടുംബങ്ങളിലെ ഏതു ചടങ്ങിലും സണ്ണിച്ചേട്ടന്‍ മുതിര്‍ന്ന സഹോദരന്റെ സാന്നിധ്യവും ഉത്തരവാദിത്വവും ഉള്‍ക്കൊണ്ടു പങ്കുചേര്‍ന്നു. നടനും പാട്ടുകാരനുമൊക്കെയായി മുതിര്‍ന്നവരുടെയും കുട്ടികളുടെയും കൂട്ടായ്മയില്‍ ഒരേ വികാരത്തോടെ ഉള്‍ച്ചേരാനുള്ള വലിയ മനസിന്റെ ഉടമയായിരുന്നു ഇദ്ദേഹം. ആ ചിരിയും തമാശയും പാട്ടുകളും ഇനിയുണ്ടാവില്ല.ഐറീഷ് മലയാളികളുടെ വ്യക്തിപരമായ എല്ലാ ആവശ്യങ്ങള്‍ക്കും മലയാളി കൂട്ടായ്മയെ ഒരുമിച്ചുകൂട്ടാനുള്ള വിശാലമായ ബന്ധവും അടുപ്പവും ഇദ്ദേഹത്തിനുണ്ടായിരുന്നു. ലോകത്തിന്റെ ഏതു കോണിലും സണ്ണിച്ചേട്ടന് അടുപ്പക്കാരും സുഹൃത്തുക്കളുമുണ്ടാവും എന്നത് പലയിടങ്ങളിലും പറഞ്ഞുകേട്ടിട്ടുണ്ട്. കോട്ടയം എസ്എച്ച് മൗണ്ട് ക്നാനായ കത്തോലിക്കാ പള്ളിയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംസ്കാരം. അയര്‍ലണ്ടില്‍ നിന്നും റോയി പേരയില്‍, ബിജു ഇടക്കുന്നത്ത്, ബിജു മാടവക, ബീന ജയന്‍, ജസ്ററിന്‍ തുടങ്ങിയ മലയാളികള്‍ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് അന്തിമോപചാരമര്‍പ്പിക്കും.
- dated 01 Sep 2017


Comments:
Keywords: Europe - Otta Nottathil - sunny_abraham Europe - Otta Nottathil - sunny_abraham,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25920176
സ്വിസ് സര്‍ക്കാരിന്റെ പെന്‍ഷന്‍ പരിഷ്കരണ നിര്‍ദേശം ജനങ്ങള്‍ തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
23920177
പ്രതിഷേധങ്ങള്‍ അവഗണിച്ച് തൊഴില്‍ നിയമ ഭേദഗതിയില്‍ മാക്രോണ്‍ ഒപ്പുവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23920175
ബാല പീഡകരായ വൈദികര്‍ക്ക് രണ്ടാമത് അവസരമില്ല: മാര്‍പാപ്പ Recent or Hot News
തുടര്‍ന്നു വായിക്കുക
23920174
ഇന്ത്യന്‍ രുചിയുമായി സ്വീഡന്റെ ക്രിസ്മസ് വീഞ്ഞ് Recent or Hot News
തുടര്‍ന്നു വായിക്കുക
dgp_r_sreelekha_pmf
ഡിജിപി ആര്‍.ശ്രീലേഖ ഐ പി എസിനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കമ്മിറ്റി അഭിനന്ദിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22920175
ഫ്രാന്‍സിലെ തൊഴില്‍ നിയമ പരിഷ്കാരത്തിനെതിരേ വന്‍ പ്രതിഷേധം
തുടര്‍ന്നു വായിക്കുക
22920173
മരിന്‍ ലെ പെന്നിന്റെ അടുത്ത അനുയായി പാര്‍ട്ടി വിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us