Today: 23 Oct 2018 GMT   Tell Your Friend
Advertisements
റോമില്‍ ട്യൂലിപ് വസന്തം
Photo #1 - Europe - Otta Nottathil - tulpen_summer_italy
വസന്തകാലം യൂറോപ്പിനെ കൂടുതല്‍ അഴകുള്ളതാക്കി. മനോഹരമായി മനോമുകുരത്തില്‍ പതിയുന്ന പൂക്കളുടെ വസന്തം ഏതു കഠിന ഹൃദയനേയും അലിയിക്കും.

പൂക്കളേറെയുണ്ടെങ്കിലും വാഴച്ചെടിയിനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ട്യൂലിപ്. ശൈത്യത്തിന്റെ പിടി അയയുന്നതോടെ ഫെബ്രുവരി തുടക്കം മുതലേ പ്രത്യക്ഷപ്പെടുന്ന ട്യൂലിപ് സൂനങ്ങള്‍ പൂക്കളുടെ വസന്തമാണ് വിരിയ്ക്കുന്നത്.

ട്യൂലിപ്കളുടെ ആകര്‍ഷകമായ ഉദ്യാനങ്ങള്‍ക്കു ലോകപ്രശസ്തമായ നെതെര്‍ലന്‍സിലെ കോയിക്കന്‍കോഫ് ഗ്രാമത്തില്‍ സന്ദര്‍ശനത്തിന് പോയ ലൂക്ക, ഗൈത്താനോ എന്നീ രണ്ടു ചെറുപ്പക്കാര്‍ ഈ ട്യൂലിപ് വിസ്മയത്തില്‍ ആകൃഷ്ടരായി അതിന്റെ വിത്തുകള്‍ കൊണ്ടുവന്നു പാകി കിളിപ്പിച്ചാണ് ടുള്‍പ് ഉദ്യാനം നിര്‍മ്മിച്ചത്.

3000 ചതുരശ്രയടി ചതുപ്പായ സ്ഥലത്തു പാകി നവംബര്‍ മാസം മുതല്‍ പരിപാലിച്ചു പോന്നു, റോമിലെ "സിംപ്ളി" എന്ന സ്ഥലത്തു എഴുപത്തില്‍ഞ്ചില്‍പ്പരം വിവിധങ്ങളായ ട്യൂലിപ് പൂക്കള്‍ മൊട്ടായും പാതി വിരിഞ്ഞും, മുഴുവനായും കണ്‍തുറന്നു പ്രഭ ചൊരിഞ്ഞു നില്‍ക്കുന്ന കാഴ്ച എത്ര നയനമനോഹരമാകുമെന്ന് നേക്കിക്കണടാല്‍ മാത്രമേ അത് അനുഭവവേദ്യമാവു.

അതുകൊണ്ടുതന്നെ ട്യുള്‍പ്പന്‍ വസന്തം യൂറോപ്പിന്റെ ചരിത്രത്തില്‍ ഇടം തേടുന്ന പൂക്കാലമാണ്. ഏപ്രില്‍ മാസം മുഴുവന്‍ ട്യുള്‍പ്പന്‍ വസന്തം വിനോദസഞ്ചാരികള്‍ക്കു കണ്‍കുളിര്‍ക്കെ കാണാന്‍ തുറന്നു കൊടുത്തിരിക്കുന്നു.

സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് പൂക്കാഴ്ച കണ്ടു കഴിഞ്ഞു മടങ്ങുമ്പോള്‍ ഇഷ്ടമുള്ള രണ്ടു ട്യൂലിപ് പൂക്കള്‍ സ്വന്തമാക്കി വീടുകളില്‍ കൊണ്ടുപോകാനും അനുവദിയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ റോം നിവാസികള്‍ക്ക് ഇതൊരു പുത്തന്‍ അനുഭവമാണ്. പൂക്കള്‍തന്‍ വിസ്മയം എന്നും ഒരാകര്‍ഷകണ സാഫല്യമായി സന്ദര്‍ശകര്‍ക്ക് ഏറെ ആവേശം നല്‍കുന്നതും ട്യൂലിപ് വസന്തത്തിന്റെ മറ്റൊരു വിസ്മയം കൂടിയാണ്.
- dated 15 Apr 2018


Comments:
Keywords: Europe - Otta Nottathil - tulpen_summer_italy Europe - Otta Nottathil - tulpen_summer_italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us