Advertisements
|
വേള്‍ഡ് മലയാളി ഫെഡറേഷന് ദൈ്വവാര്‍ഷിക കണ്വെന്ഷന് സംഘടിപ്പിച്ചു
സ്വന്തം ലേഖകന്‍
വിയന്ന : ഓസ്ട്രിയ ആസ്ഥാനമായി 162 രാജ്യങ്ങളില്‍ പ്രാതിനിധ്യം ഉറപ്പിച്ച് പ്രവര്‍ത്തിച്ചുവരുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന് (ണങഎ) ന്റെ മൂന്നാമത് ദൈ്വവാര്‍ഷിക കണ്വെന്ഷന് 2022 ജനുവരി 16 ന് സൂം പ്ളാറ്റ്ഫോം വഴി നടന്നു. ണങഎ ഗ്ളോബല്‍ ചെയര്മാന് ഡോ. പ്രിന്‍സ് പള്ളിക്കുന്നേല്‍ അധ്യക്ഷനായ ചടങ്ങ് കേരള സംസ്ഥാന പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം വേള്‍ഡ് മലയാളീ ഫെഡറെഷന് കേരളത്തിന് കേരളത്തിന് കൈത്താങ്ങാവാന്‍ വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നു മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേരള സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുഖ്യാതിഥിയായി. കേരള പ്ളാനിങ് ബോര്‍ഡ് അംഗവും സഫാരി ടി വിയുടെ മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. അതോടൊപ്പം തന്നെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ മുഖപത്രികയായ വിശ്വകൈരളിയുടെ ആറാമത് എഡിഷന് സന്തോഷ് ജോര്‍ജ് കുളങ്ങര പ്രകാശനം ചെയ്തു. തുടര്‍ന്ന് മാഗസിന്റെ ചിഫ് എഡിറ്റര്‍ സപ്ന അനു ബി ജോര്‍ജ്ജ് എഡിറ്റോറിയല്‍ അംഗങ്ങള്‍ക്ക് വേണ്ടി നന്ദിയറിയിച്ചു സംസാരിച്ചു.
ഗ്ളോബല്‍ കോഡിനേറ്റര്‍ ഡോ. ജെ.രത്നകുമാര്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ ഗ്ളോബല്‍ സെക്രട്ടറി പൗലോസ് തേപ്പാല സംഘടനയുടെ 2020~21 കാലഘട്ടങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്ളോബല്‍ ട്രഷറര്‍ സുനില്‍. എസ്.എസ് സംഘടനയുടെ രണ്ടുവര്‍ഷത്തെ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്ളോബല്‍ ജോയിന്‍ സെക്രട്ടറി ഹരീഷ് നായര്‍ ചടങ്ങില്‍ നന്ദി പ്രകാശിപ്പിച്ചു.
പുതിയ ഭാരവാഹികള്‍
2022~2023 ഗ്ളോബല്‍ ക്യാബിനറ്റ് ഭാരവാഹികളായി ഡോ.ജെ.രത്നകുമാര്‍ ~ ഒമാന്‍ (ഗ്ളോബല്‍ പ്രസിഡന്റ്), പൗലോസ് തേപ്പാല ~ ഖത്തര്‍ (ഗ്ളോബല്‍ കോഡിനേറ്റര്‍), ഹരീഷ് നായര്‍ ~ബെനിന്‍ റിപ്പബ്ളിക് (ഗ്ളോബല്‍ സെക്രട്ടറി), നിസാര്‍ എടത്തുംമിത്തല്‍ ~ ഹെയ്തി (ഗ്ളോബല്‍ ട്രഷറര്‍), റെജിന്ചാലപ്പുറം ~ ഇന്ത്യ, ശ്രീജ ടോമി ~ ഇറ്റലി, ശിഹാബ് കൊട്ടുകാട് ~ സൗദി അറേബ്യ (വൈസ് പ്രസിഡന്റ്മാര്‍), ടോംജേക്കബ് ~ കുവൈറ്റ്, മഞ്ജുഷ ശ്രീജിത്ത് ~ ഖത്തര്‍, മാത്യു ചെറിയാന് കാലായില്‍ ~ ഓസ്ട്രിയ (ജോയിന്റ് സെക്രട്ടറിമാര്‍), ജോണ്സണ് തൊമ്മാന ~ ഈജിപ്റ്റ് (ജോയിന്റ് ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
പുതിയ ക്യാബിനറ്റ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
പുതിയ ഗ്ളോബല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ഡോ.പ്രിന്‍സ് പള്ളിക്കുന്നേല്‍ ~ ഓസ്ട്രിയ (ഗ്ളോബല്‍ ചെയര്മാന്) സുനില്‍. എസ്.എസ് ~കുവൈറ്റ്, സീന ഷാനവാസ് ~ ഇന്ത്യ, നൗഷാദ് ആലുവ ~ സൗദി അറേബ്യ, ഡോണി ജോര്‍ജ് ~ ജര്‍മ്മനി എന്നിവരെ തെരെഞ്ഞെടുത്തു. ഇതുകൂടാതെ പുതിയ ബോര്‍ഡ് ഓഫ് അഡൈ്വസെര്സ്, വിവിധ ഫോറം കോഡിനേറ്റര്‍സ്, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്സ്, റീജിയണല്‍ കോഡിനേറ്റര്‍സ് ആന്‍ഡ് പ്രസിഡന്റ്സ് എന്നിവരും അധികാരമേറ്റു.
പുതിയ ഗ്ളോബല്‍ പ്രസിഡന്റ് ഡോ. ജെ.രത്നകുമാര്‍ 2022 ~2023 കാലയളവില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍ വിശദീകരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സംരക്ഷണം, കൃഷി, യൂത്ത് യുവജന ശാക്തീകരണം, പ്രവാസി പുനരധിവാസം, സ്കില്‍ ഡെവലെപ്മെന്റ് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. സിനിമ പിന്നണി ഗായകരായ പ്രദീപ് ബാബു, സുമി അരവിന്ദ് എന്നിവര്‍ അവതരിപ്പിച്ച സംഗീത വിരുന്നും നിഷ യൂസഫിന്റെ അവതരണവും ചടങ്ങുകള്‍ക്ക് മോടികൂട്ടി. ഗ്ളോബല്‍ കണ്വെന്ഷനോടനുബസിച്ച് WMF കുടുംബാംഗങ്ങളുടെ കള്‍ച്ചറല്‍ ഫിയസ്ററ മറ്റൊരു ദിവസം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഗ്ളോബല്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രവാസി മലയാളികള്‍ക്ക് നാട്ടില്‍ വരുമ്പോഴുള്ള നിര്‍ബന്ധിത പ്രോട്ടോക്കോളുകള്‍ക്ക് ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്, കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്, നോര്‍ക്ക റൂട്സ് എന്നിവര്‍ക്ക് കത്തയച്ചു. |
|
- dated 24 Jan 2022
|
|
Comments:
Keywords: Europe - Otta Nottathil - wmf_biennial_convention_2022 Europe - Otta Nottathil - wmf_biennial_convention_2022,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|