Today: 24 May 2019 GMT   Tell Your Friend
Advertisements
റഷ്യയില്‍ ഫുട്ബോള്‍ ലോക വസന്തം
Photo #1 - Europe - Otta Nottathil - world_cup_football_2018_kickoff_russia
Photo #2 - Europe - Otta Nottathil - world_cup_football_2018_kickoff_russia
മോസ്ക്കോ: ലോകം റഷ്യയിലേയ്ക്കു കുടിയേറി. റഷ്യയാകട്ടെ ലോക തലസ്ഥാനവുമായി. ലോകം റഷ്യയിലേയ്ക്കു ചുരുങ്ങിക്കഴിഞ്ഞപ്പോള്‍ ടെല്‍സ്ററാര്‍ എന്ന പന്തിനു ചുറ്റും മുപ്പത്തിരണ്ട് ലോക രാജ്യങ്ങളും,736 കളിക്കാരും വോള്‍ഗാ നദിയുടെ തരംഗമാലകളില്‍ ആവേശം കൊണ്ടു പുണര്‍ന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇരുപത്തിയൊന്നാമത് എഡിഷന്‍ ഫിഫ ഫുട്ബോള്‍ ലോകകപ്പിന് കിക്കോഫ് വൈകുന്നേരം പ്രാദേശിക സമയം അഞ്ചുമണിയ്ക്ക് മുഴങ്ങുകയായി. നീലയും ചുവപ്പും വെള്ളയും ഇടകലര്‍ന്ന റഷ്യയുടെ ത്രിവര്‍ണ്ണ പതാകയുടെ കീഴില്‍ മുപ്പത്തിയൊന്നു ദിനരാത്രങ്ങള്‍ കൊണ്ട് പൂത്തുലഞ്ഞ് വസന്തമായി വിരിഞ്ഞ് പെയ്തിറങ്ങുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ എന്തൊക്കെ സംഭവിയ്ക്കും എന്ന് ആര്‍ക്കും പ്രവചിയ്ക്കാനാവില്ല. പുത്തന്‍ താരോദയങ്ങള്‍, പുത്തന്‍ ശൈലികള്‍, പുതുപുത്തന്‍ ഗോളുകള്‍, പുതിയ റെക്കോര്‍ഡുകള്‍, പുതിയ ഗോള്‍ സമയങ്ങള്‍ എന്നുവേണ്ട് കാല്‍പ്പന്തിന്റെ സൗന്ദര്യം ഏതൊക്കെ രീതിയില്‍ വിരിയുമോ, ആ തരത്തിലൊക്കെ വിരിഞ്ഞു വസന്തമായി പടര്‍ന്നു വിടര്‍ന്നു പെയ്തിറങ്ങുന്ന വിസ്മയക്കാഴ്ചകളുടെ കേരീരവം മുഴങ്ങുന്ന അതിമനോഹരമായ നിമിഷങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയുള്ള അത്ഭുതമായിരിയ്ക്കും ലെനിന്റെയും സ്ററാലിന്റെയും സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന പഴയ സോവ്യറ്റ് കാലത്തിനു വിടചൊല്ലിയ വ്ളാദിമിര്‍ പുടിന്റെ റഷ്യയിലെ ഒരു ഡസന്‍ സ്റേറഡിയങ്ങളില്‍ അരങ്ങേറുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് റഷ്യ ലോകകപ്പിന് ആതിഥേയത്വം വഹിയ്ക്കുന്നത്. ആദ്യത്തെ മല്‍സരം ലുഷിന്‍സ്കി സ്റേറഡിയ കവാടത്തില്‍ ഉയര്‍ത്തിയിരിയ്ക്കുന്ന ലെനിന്‍ പ്രതിമതന്നെ റഷ്യയുടെ പഴയ പ്രതാപത്തെ ഓര്‍മ്മിപ്പിയ്ക്കുന്ന ഒരു ഉദാഹരണമാണ്.

വേേുെ://ംംം.ളമരലയീീസ.രീാ/രവൗിസമുുമൃമ.്മൃവേമസമഹ/്ശറലീെ/452306695219412/

അതുകൊണ്ടുതന്നെ അതിന്റെ ആവേശവും മിടുക്കും ഒക്കെ സ്വപ്നങ്ങളും ബഹിരാകാശ പര്യവേക്ഷണവുമെല്ലാം സമന്വയിക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക പ്രമേയത്തിലും ലോകകപ്പ് ട്രോഫിയുടെ മാതൃകയില്‍ തയാറാക്കിയ ലോഗോയിലും പ്രകടമാണ്

റഷ്യയുടെ പാരമ്പര്യ ചിഹ്നങ്ങളായ തീപ്പറവകളും മാട്രിയോഷ്ക കളിപ്പാട്ടങ്ങളും ലോകകപ്പിന്റെ ഭാഗ്യചിഹ്നം സബിവാക്കയിലും പ്രതിഫലിക്കുന്നുണ്ട്.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ രാജ്യമാകെ കാല്‍പ്പന്തുമയം. ലോകത്തിന്റെ ഹൃദയസ്പന്ദനം ഇപ്പോള്‍ റഷ്യയില്‍ മാത്രമായി.ഒരേ താളത്തില്‍, ഒരേ നാ്വത്തില്‍ ഒരേ ലയത്തില്‍ ഒരേ ശ്വാസത്തില്‍ ലോകകപ്പ് ഫുട്ബോള്‍ എന്ന് ആര്‍ത്തിരമ്പുന്നു.ലോകത്തിന്റെ സര്‍വപ്രശ്നങ്ങളും ഇവിടെ മറന്നതുപോലെ, പ്രശ്നങ്ങള്‍ കെട്ടടങ്ങിയതുപോലെ എല്ലാം ഫുട്ബോളില്‍ അലിഞ്ഞുപോയി. ഫിഫയുടെ ഭണ്ഡാരത്തില്‍ നിന്നുംസമ്മാനമായി ശതകോടിശള്‍ നേടിയെടുക്കാന്‍ താരങ്ങളും ടീമുകളും രാജ്യങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

ബ്രസീലിന്റെ കൊടിയും, സ്പെയിനിന്റെ തൊപ്പിയും,ജര്‍മനിയുടെ ബീയറും, അര്‍ജന്റീനയുടെ ബനിയനും, പോര്‍ട്ടുഗലിന്റെ വിശറിയും, ഫ്രാന്‍സിന്റെ ഷാളും എന്നു വേണ്ട ഒരു ലോകം ഒരു ജനത എന്നു വിശേഷിപ്പിയ്ക്കുന്നതാവും ഉത്തമം. ലോകകപ്പിന്റെ സന്തോഷം അലതല്ലുന്ന മനസുമായി ഇരുനൂറു രാജ്യങ്ങളില്‍ നിന്നുള്ള കാല്‍പ്പന്തു പ്രേമികള്‍ റഷ്യയിലങ്ങോളം ഇങ്ങോളം കവാത്തിനെത്തിക്കഴിഞ്ഞു.

മണ്ണിനും മനസിനു ഒരേ ചിന്തയുമായി, മനസു മനസിന്റെ കാതില്‍ ഫുട്ബോളിന്റെ മന്ത്രം ചൊല്ലി, മാസങ്ങള്‍, ദിവസങ്ങള്‍ മണിക്കൂറുകള്‍, മാത്രകളാക്കി കാത്തിരുന്ന മാമാങ്കത്തിന്റെ ആരവത്തിലേയ്ക്കു കത്തിപ്പടര്‍ന്നു കഴിഞ്ഞു. ലോകകപ്പിന്റെ സാഹോദര്യം നുരഞ്ഞ് ഫുട്ബോള്‍ എന്ന മാസ്മരിക ശക്തിയായി മാന്ത്രിക വലയമായി ലോകത്തെ വിഴുങ്ങിയിരിയ്ക്കുന്നു.

തെരുവീഥികള്‍ രാജ്യത്തലവന്മാരെയും, ടീമുകളേയും, താരങ്ങളേയും, ഒഫീഷ്യലുകളെയും, ആരാധകരെയും ഒക്കെ സീകരിയ്ക്കാനും നേരില്‍ക്കാണാനും വെമ്പി നില്‍ക്കുന്ന കാഴ്ച എവിടെയും ദൃശ്യമാണ്. കടകള്‍, ഹോട്ടലുകള്‍, റസ്റററന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മധുരപലഹാര ഷോപ്പുകള്‍, കായിക ഷോപ്പുകള്‍, എവിടെയും എല്ലായിടത്തും കാല്‍പ്പന്തിന്റെ എന്തെങ്കിലും പ്രത്യേകത നിറഞ്ഞു നില്‍ക്കുന്നുണ്ടാവും. എവിടെയും കാണുന്ന ജനസമുച്ചയം ചര്‍ച്ച ചെയ്യുന്നതും കാല്‍പ്പന്തുകളിയെപ്പറ്റിയാണെങ്കിലും ജനജീവിതം സൈ്വര്യമായി സ്വച്ഛന്ദമായി ഒഴുകുന്ന നദിപോലെ കടന്നു പോകുന്നു. കടകളിലൊക്കെയും ആരാധകരുടെയും സന്ദര്‍ശകരുടെയും തിക്കും തിരക്കും, വിലപേശലുകള്‍ക്കൊപ്പം കൊടുക്കല്‍ വാങ്ങലുകള്‍ എല്ലാം തന്നെ സമയബന്ധിതമായി തര്‍ക്കങ്ങള്‍ ഇല്ലാതെ നടക്കുന്നു. ബസ് സ്റേറഷനുകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റേറഷനുകള്‍, തുറമുഖങ്ങള്‍, ഇവിടെയല്ലാം ഉയര്‍ന്നു കേള്‍ക്കുന്ന റഷ്യന്‍ സംഗീതത്തിനൊപ്പം ലോകകപ്പ് ഗാനത്തിന്റെ ശീലുകള്‍.. സര്‍വതും ലോകകപ്പിന്റെ സന്നാഹത്തിന്റെ മകുടോദാഹരണങ്ങള്‍.ആധുനികതയുടെ പുതു ചരിത്രം പേറി ഹൈടെക്കിന്റെ സ്വാധീനത്തില്‍ രാജ്യത്തെ 12പ്രധാന നഗരങ്ങളില്‍ കൂറ്റന്‍ സ്റേറഡിയങ്ങള്‍ മാടിവിളിയ്ക്കുകയായി.

കുട്ടികളെ ആകര്‍ഷിയ്ക്കാന്‍ കളിപ്പാട്ടങ്ങളൊക്കെയും കാല്‍പ്പന്തുമായി ബന്ധിപ്പിച്ചുള്ള നിര്‍മ്മാണം. അവയുടെ വില്‍പ്പന പൊടിപൊടിയ്ക്കുമ്പോള്‍ മറ്റു ഷോപ്പുകളില്‍ വ്യത്യസ്ത നിറങ്ങള്‍ തയ്യാറാക്കി വെച്ച് കാത്തുനില്‍ക്കുന്ന യുവതികള്‍ കുട്ടികളെയും, ആരാധകരെയും ആകര്‍ഷിച്ച് ഇഷ്ടതാരങ്ങളുടെയും, ഇഷ്ടടീമിന്റെയും, ഇഷ്ടരാജ്യത്തിന്റെയും നിറങ്ങള്‍ കൂട്ടിച്ചേര്‍ത്തു ശരീരഭാഗങ്ങളില്‍ മെഴുകിയൊരുക്കുന്ന ചിത്രങ്ങള്‍, ആരാധകരുടെ ഇഷ്ടങനിഷ്ടങ്ങള്‍ അറിഞ്ഞ് മനസിലാക്കി വരയ്ക്കാന്‍ റെഡിയായി നില്‍ക്കുന്ന കാഴ്ച ആരെയും അത്ഭുതപ്പെടുത്തും. വിവിധ വേഷങ്ങള്‍ ധരിച്ചു നടക്കുന്ന ആരാധകര്‍ തങ്ങളുടെ മൊബൈലുകളില്‍ താല്‍പ്പര്യങ്ങള്‍ നോക്കി എടുക്കുന്ന സെല്‍ഫികള്‍, നിരത്തിലോടുന്ന വാഹനങ്ങളില്‍ ഘടിപ്പിച്ചിരിയ്ക്കുന്ന വിവിധ നിറത്തിലുള്ള വൈവിധ്യ രാജ്യങ്ങളുടെ പതാകകള്‍ എന്നു വേണ്ട എല്ലാം ദേശീയതയുടെ, അന്തര്‍ദ്ദേശീയതയുടെ നിറക്കൂട്ടില്‍ ടെല്‍സ്ററാര്‍ 18 മയത്തില്‍ നിറച്ചാര്‍ത്തായി. രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം ഭീമാകാരമായ ടെലിവിഷന്‍ സ്ക്രീനുകളും സജ്ജമായിക്കഴിഞ്ഞു.ഫുട്ബോള്‍ തെമ്മാടിക്കൂട്ടങ്ങളെ, ഹൂളികന്‍സുകളെ അടക്കി നിര്‍ത്താന്‍ അതിലുപരി,ഏതുതരത്തിലുള്ള ഭീകരരാക്രമണവും നേരിടാന്‍ എവിടെയും സജ്ജമായി നില്‍ക്കുന്ന പൊലീസും, ആയുധധാരികളായ പട്ടാളവും ഒക്കെ രാജ്യത്തിന്റെ ക്രമസമാധാന ചുമതല കൈക്കുള്ളിലാക്കിക്കഴിഞ്ഞു. രാജ്യമെമ്പാടും സിസി ടിവികളും ക്യാമറക്കണ്ണുകളും സസൂഷ്മം വീക്ഷിയ്ക്കുന്ന ഒരു വലയത്തിനുള്ളില്‍ റഷ്യ പൊതിഞ്ഞുകഴിഞ്ഞു.

ലോകമഹായുദ്ധങ്ങള്‍ സായുധ വിപ്ളവങ്ങള്‍ തുടങ്ങിയവ ഏറ്റുവാങ്ങിയ മണ്ണില്‍ ഗ്ളാസ്നോസ്ററിന്റെയും പെരിസ്ട്രോയിക്കയുടെയും കണ്ണാടി തെളിഞ്ഞ പുടിന്റെ എന്ന ഉരുക്കു മനുഷ്യന്‍ നയിക്കുന്ന റഷ്യയില്‍ 15 ലക്ഷത്തോളം വിദേശികള്‍ ആതിഥേയരുടെ സ്നേഹാദരവുകള്‍ പിടിച്ചുപറ്റി
ലോകകപ്പ് കാണാന്‍ എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടല്‍. ലോകകപ്പ് നടത്താന്‍ 2010 ല്‍ ടിക്കറ്റു കിട്ടിയ അന്നുമുതല്‍ ശാന്തമായി ടൂര്‍ണ്ണമെന്റ് നടത്താന്‍ റഷ്യയ്ക്ക് കഴിയില്ലെന്ന വിമര്‍ശനവുമായി എതിര്‍ചേരിയില്‍ നിന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കൊക്കെയും പ്രതികാര മധുരത്തില്‍ പൊതിഞ്ഞു നല്‍കുന്ന മറുപടികൂടിയാണ് ഇത്തവണത്തെ ലോകകപ്പ് ഫുട്ബോള്‍.

ലോകപ്രശസ്തമായ അത്യാധുനിക ശില്‍പ്പചാരുതയോടും സാങ്കേതിക തികവോടും നിര്‍മ്മിച്ച തലയുയര്‍ത്തി നില്‍ക്കുന്ന പടുകൂറ്റന്‍ ലുഷിന്‍സ്കി സ്റേറഡിയത്തില്‍ ജൂണ്‍ 14 വ്യാഴാഴ്ച തുടങ്ങി അവിടെ തന്നെ ജൂലൈ 15 ന് അവിടെതന്നെ കൊടിയിറങ്ങുന്ന ലോകകപ്പ് മാമാങ്കത്തിന്റെ പൊടിപൂരത്തിന്റെ വിശേഷത്തിനായി ലോകത്തിലെ എല്ലാ കണ്ണുകളും റഷ്യയിലേയ്ക്ക് ഉറ്റുനോക്കുകയാണ്. 80788 ആളുകള്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ലുഷിന്‍സ്കി സ്റേറഡിയത്തിലേയ്ക്ക് ആദ്യ വിസിലിനായി ലോകം കാതോര്‍ക്കുകയാണ്.

വൈകുന്നേരം നാലു മുപ്പതിനാണ് ഉദ്ഘാടനച്ചടങ്ങ്. നാളിതുവരെ രഹസ്യങ്ങളുടെ സങ്കേതമായ റഷ്യ ഉദ്ഘാടനച്ചടങ്ങിന്റെ കാര്യവും അതീവ രഹസ്യമാക്കി വെച്ചിരിയ്ക്കയാണ്. എല്ലാം യഥാസമയത്ത് കണ്ടറിഞ്ഞാല്‍ മതിയെന്നാണ് സംഘാടക കമ്മറ്റിയുടെയും കായിക പ്രേമിയും സാംബ, ജൂഡോ വിദഗ്ധനായ പുടിന്റെയും തീരുമാനം.
- dated 14 Jun 2018


Comments:
Keywords: Europe - Otta Nottathil - world_cup_football_2018_kickoff_russia Europe - Otta Nottathil - world_cup_football_2018_kickoff_russia,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us