Today: 08 Mar 2021 GMT   Tell Your Friend
Advertisements
അരമനരഹസ്യം അങ്ങാടിപ്പാട്ടായി : അനിത ജര്‍മനിയില്‍ സൂപ്പര്‍ഹിറ്റായി

ഷ്വേര്‍ട്ടെ (ജര്‍മനി):വെള്ളി വെളിച്ചം വിതറുന്ന ദീപജാലങ്ങള്‍ക്കു മുന്നില്‍ നാണത്തില്‍ വിരിയുന്ന മുഖകാന്തിയില്‍ ക്യാമറക്കണ്ണുകള്‍ ഇമവെട്ടുമ്പോള്‍ അനിതയുടെ ആകാരഭംഗിയില്‍ ആധുനിക മോഡലിംഗിന്റെ ഇതള്‍ വിരിയുകയായി. ജര്‍മനിയുടെ മണ്ണില്‍ മലയാളി രണ്ടാം തലമുറക്കാരിയായ അനിത കണ്ണംപാലയ്ക്കല്‍ എന്ന പതിനാറുകാരി മോഡലിംഗ് രംഗത്ത് സൂപ്പര്‍ഹിറ്റായി തിളങ്ങുന്നു.

കേരളത്തിലെ മുന്‍നിരയിലെ മോഡലിംഗ് ഗേളായ അനിതയുടെ വിഡിയോ ക്ളിപ്പ് യാദൃച്ചികമായി യൂട്യൂബില്‍ കാണാനിടയായ അനിതയുടെ സ്കൂളിലെ ടീച്ചര്‍ സംഗതിയുടെ പിന്നാമ്പുറങ്ങള്‍ സ്കൂള്‍ മേലധികാരിയെ അറിയിയ്ക്കുകയും അതുവരെ ജര്‍മനിയില്‍(സ്കൂളില്‍) രഹസ്യമാക്കി വെച്ചിരുന്ന അരമനരഹസ്യം അങ്ങാടിപ്പാട്ടാവുകയും ടീച്ചറിലൂടെ ജര്‍മന്‍ മാദ്ധ്യമങ്ങള്‍ അനിതയുടെ പിന്നാലെ കൂടുകയും മലയാളി മോഡലിന്റെ തിളക്കം ജര്‍മന്‍ മാദ്ധ്യമങ്ങള്‍ക്കു വിരുന്നാവുകയും ചെയ്തു. തീപ്പൊരി പോലെ സ്കൂളില്‍ വാര്‍ത്ത പടരുകയും പിന്നീട് ആദ്യമെത്തിയ പ്രാദേശിക പത്രത്തിന്റെ ചുവടുപിടിച്ച് ദേശീയ പത്രങ്ങളും ദൃശ്യശ്രാവ്യ മീഡിയകളും പ്രമുഖ മോഡലുമായി അഭിമുഖത്തിന് ഡേറ്റ് നല്‍കുകയും ചെയ്തു. അനിതയുടെ തുടക്കത്തിലെ കഥകള്‍കൊണ്ടു വിശ്വാസം വരാത്ത മാദ്ധ്യമക്കാര്‍ മലയാള മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്ന സചിത്രലേഖനങ്ങള്‍ കൂട്ടിയിട്ട് അവയുടെ ബിംബങ്ങള്‍ അഭ്രപാളികളില്‍ പകര്‍ത്തി വീണ്ടും തരംഗം സൃഷ്ടിച്ചത് ജര്‍മനിയില്‍ ഒരു വിദേശിയ്ക്കു ലഭിക്കുന്ന അത്യപൂര്‍വമായ അംഗീകാരമായി.

ജര്‍മനിയില്‍ മോഡലിംഗ് ലോകത്തേയ്ക്ക് കൈപിടിച്ചു നടത്താന്‍ ഇവിടുത്തെ മാദ്ധ്യമക്കാര്‍ തന്നെ വഴിമരുന്നിട്ടത് തികച്ചും അപ്രതീക്ഷിതമായിട്ടാണ് അനിത കാണുന്നത്. ഇതിനുദാഹരണമായി പ്രമുഖ പരസ്യകമ്പനികളുടെ പബ്ളിക് റിലേഷന്‍സ് ഏജന്റുമാര്‍ അനിതയുമായി ആദ്യസംഭാഷണങ്ങള്‍ നടത്തിക്കഴിഞ്ഞു. അവിചാരിതമായി ജര്‍മന്‍ മലയാളി താരപദവിയില്‍ എത്തിയതിന്റെ ആഹ്ളാദത്തില്‍ പകച്ചു പോയെങ്കിലും ജീവിതത്തിലെ സ്വപ്നക്കൂടിന് മോടിപിടിപ്പിക്കാന്‍ മോഡലിംഗിന്റെ വശ്യതയാര്‍ന്ന കരുക്കള്‍ അക്കമിട്ട് നിരത്താന്‍ തയ്യാറായിരിക്കുകയാണ് അനിതയെന്ന ഒന്‍പതാം ക്ളാസുകാരി.

പതിമൂന്നാം വയസില്‍ മനോരമയുടെ കാമ്പസ് മോഡലില്‍ ജോസുകുട്ടി പനയ്ക്കല്‍ തയ്യാറാക്കിയ ചിത്രങ്ങളാണ് അനിതയെ ആദ്യമായി മോഡലിംഗ് ലോകത്ത് പരിചയപ്പെടുത്തിയത്. വി.ഗാര്‍ഡിന്റെ പരസ്യത്തിലും, ജോയി ആലൂക്കാസ്, കരിക്കിനേത്ത്, സുരഭി ഗ്രാനൈറ്റ്, ജാക്സണ്‍ പ്രഷര്‍ കുക്കര്‍ തുടങ്ങിയ വന്‍നിര കമ്പനികളുടെ പരസ്യഗേളായി മിഴിതുറന്നപ്പോള്‍ മലയാള സിനിമയിലെ പ്രമുഖ സംവിധായകരും അനിതയെ തേടിയെത്തി. പക്ഷെ ഇപ്പോള്‍ പഠിത്തത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ വിധിക്കപ്പെട്ട അനിതയുടെ കോള്‍ ഷീറ്റിനായി കാത്തിരിക്കാന്‍ വരെ തയ്യാറായിരിക്കുകയാണ് സിനിമാലോകത്തെ പ്രമുഖര്‍. ഇതിനിടയില്‍ അഭിനയസാമ്രാട്ട് മോഹന്‍ലാലിന്റെ ടേസ്ററ് ബഡിന്റെ പരസ്യകവചം അണിയുവാന്‍ ഭാഗ്യം ലഭിച്ചത് അനിതയുടെ കരിയറിലെ ഒരു വഴിത്തിരുവായി. മലയാളനാടിന്റെ ലാവണ്യമുതിരുന്ന വേഷത്തില്‍ മലയാളത്തിന്റെ സ്വന്തം ലാലേട്ടന് സദ്യവിളമ്പുന്ന രംഗം കാമറയില്‍ പകര്‍ത്തി കമ്പനിതന്നെ അനിതയെ ടേസ്ററ്ബഡിന്റെ രുചിയുടെ അംബാസഡറാക്കി.

മലയാളസിനിമയില്‍ അരങ്ങേറാന്‍ കാത്തിരിക്കുന്ന അനിതയുടെ ജര്‍മന്‍ സൂപ്പര്‍സ്ററാര്‍ പദവി പുതിയ അരങ്ങേറ്റത്തിനു വിണ്ടും ശക്തിപകരുമെന്നുറപ്പായി. സംവിധായകരുടെ നീണ്ട നിരതന്നെ അനിതയെ സിനിമയിലേയ്ക്കു പരിചയപ്പെടുത്താന്‍ കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ്.

ജര്‍മനിയിലെ ഷ്വേര്‍ട്ടെയില്‍ താമസിക്കുന്ന പാലാ രാമപുരം സ്വദേശി കണ്ണംപാലയ്ക്കല്‍ മോഹന്‍ ലില്ലി ദമ്പതികളുടെ മൂന്നു മക്കളില്‍ ഇളയപുത്രിയാണ് അനിത. മൂത്ത സഹോദരി ബബിതയും മോഡലിംഗ് രംഗം ലക്ഷ്യമാക്കുന്നു. ഏക സഹേദരന്‍ ബിബിന്‍ ഒന്‍പതാം വയസില്‍ ഹാരി ഹൗഡ്നിക്കിന്റെ ഫയര്‍ എസ്കേപ്പ് നടത്തി കേരളത്തിലും യൂറോപ്പിലും പ്രശസ്തിയാര്‍ജ്ജിച്ച മാന്ത്രികനാണ്.


ലിങ്ക്:

ഢശശെേ മെേറുേമൃസൃലമഹരെവൗഹല ല ടശലേ
Photo #1 - Europe - Samakaalikam - anitha supermodel
 
Photo #2 - Europe - Samakaalikam - anitha supermodel
 
Photo #3 - Europe - Samakaalikam - anitha supermodel
 
- dated 10 Feb 2010


Comments:
Keywords: Europe - Samakaalikam - anitha supermodel Europe - Samakaalikam - anitha supermodel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
42202110vaccine
പാശ്ചാത്യ ലോകത്തിനു മേല്‍ വാക്സിന്‍ വിവേചനത്തിന്റെ നിഴല്‍
തുടര്‍ന്നു വായിക്കുക
151220204xmas
കോവിഡ് കാലത്തെ ക്രിസ്മസും പുതുവര്‍ഷവും
തുടര്‍ന്നു വായിക്കുക
281120203vaccine
വാക്സിന്‍ നിര്‍മാണത്തിലും വിതരണത്തിലും നിര്‍ണായകമായി ജര്‍മന്‍ കമ്പനികള്‍
തുടര്‍ന്നു വായിക്കുക
കോവിഡിലൂടെ സ്ത്രീവിവേചനം വര്‍ധിക്കുമെന്ന് യുഎന്‍
തുടര്‍ന്നു വായിക്കുക
221120203eu
യൂറോപ്യന്‍ യൂണിയന്റെ ഭാവി: ജര്‍മനിയും ഫ്രാന്‍സും രണ്ടു തട്ടില്‍
തുടര്‍ന്നു വായിക്കുക
211120205meat
മാംസാഹാര പ്രിയവും മഹാമാരികളും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us