Today: 11 Dec 2019 GMT   Tell Your Friend
Advertisements
ഇന്‍ഡ്യന്‍ സൗന്ദര്യം പ്ളേ ബോയ് താളുകളില്‍
Photo #1 - Europe - Samakaalikam - indira
Photo #2 - Europe - Samakaalikam - indira
ബര്‍ലിന്‍: പ്ളേബോയ് മാഗസിന്‍ എന്നു കേട്ടലോ ചോര ഞരമ്പുകളില്‍ തിളയ്ക്കും. അപ്പോള്‍ അതു നേരിട്ടു കാണുമ്പോഴോ ? പിന്നത്തെ കഥ പറയുകയും വേണ്ട !!

മാദകത്വത്തിന്റെ വശ്യചാരുത പകര്‍ത്തി പുരുഷലോകത്തെ മാത്രമല്ല സ്ത്രീലോകത്തെയും ഇക്കിളിപ്പെടുത്തുന്ന പ്ളേബോയ് മാഗസിന്‍ വീണ്ടും ചരിത്രം സൃഷ്ടിയ്ക്കുന്നു. ഇന്‍ഡ്യന്‍ സൗന്ദര്യധാമത്തെ മുന്നില്‍ നിര്‍ത്തിയാണ് ഇതിന്റെ ഫെബ്രുവരി ലക്കം പുറത്തിറങ്ങുന്നത്.

ഇന്ദിര വൈസ് എന്ന ഇന്‍ഡ്യന്‍ സുന്ദരിയുടെ കിനിയുന്ന തിടമ്പിന്റെ വൈവിധ്യമാര്‍ന്ന മധുരതേജസില്‍ ക്യാമറക്കണ്ണുകള്‍ ഊളിയിട്ടപ്പോള്‍ നുരഞ്ഞുപൊങ്ങിയ നിഴലുകള്‍ അഭ്രപാളികളില്‍ പകര്‍ത്തിയാണ് ഇത്തവണത്തെ പ്ളേബോയ് മാഗസിന്റെ പുറംതാളും ഉള്‍പ്പേജുകളും അണിയിച്ചൊരുക്കിയിരിയ്ക്കുന്നത്.

പതിനേഴിന്റെ മൃദുതുളുമ്പും തേന്‍ മുപ്പത്തിയൊന്നിലും ജീവിതഗന്ധിയാക്കി മോഡല്‍ഭംഗിയില്‍ കരുത്തുതെളിയിക്കുന്ന ഇന്ദിര വൈസ് യൂറോപ്പില്‍ മാത്രമല്ല ആഗോളതലത്തില്‍ ഇതിനോടകം പ്രശസ്തി നേടിയെടുത്തു.

കടല്‍ ഭംഗിയില്‍ മണല്‍ക്കാറ്റേറ്റ് ആകാശ നീലിമയില്‍ തീരത്തു തിളങ്ങുന്ന സൗന്ദര്യം സ്പെയിനിലും ജര്‍മനിയിലും ഓസ്ട്രേലിയയിലും അമേരിക്കയിലും ഈ പവിഴസുന്ദരി വിതച്ചു കഴിഞ്ഞു.


1979 ല്‍ ജര്‍മനിയിലെ ഹെസ്സന്‍ സംസ്ഥാനത്തെ ഗ്രോസ്ഗെരാവു എന്ന സ്ഥലത്താണ് ഇന്ദിര എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന വെറേനയുടെ ജനനം. ഇന്‍ഡ്യാക്കാരിയായ അമ്മ മഞ്ജ്ജു മൊഴിമാറ്റത്തില്‍ (ട്രാന്‍സ്ലേറ്റര്‍) പ്രാവീണ്യം നേടി ആ വകുപ്പില്‍ ജോലി ചെയ്യുന്നു. ജര്‍മന്‍കാരനായ പിതാവ് ഹെല്‍മുട്ട് വൈസ് ജര്‍മന്‍ഭാഷാ ഉന്നതവിജ്ഞാന സമിതിയില്‍ അംഗമാണ്. ചെറുപ്പം മുതലേ ആകാരഭംഗിയില്‍ അഴകിട്ടു നിന്നിരുന്ന വെറേന സംഗീതത്തിലും നൃത്തത്തിലും അഭിനയത്തിലും വേറിട്ട പ്രതിഭയായിരുന്നു. വെറേനയുടെ മൂത്ത സഹോദരി എയര്‍ഹോസ്ററസാണ്.

അഞ്ചാം വയസ് മുതല്‍ ഗിറ്റാറിന്റെ തന്ത്രിയും ക്ളവിയറിന്റെ ചതുരക്കട്ടയും വിരല്‍ത്തുമ്പിലാക്കിയ വെറേന 13 ാം കളാസിനു(അബിറ്റൂര്‍) ശേഷം സംഗീതം ഐച്ഛിക വിഷയമാക്കി ഉന്നതപഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മ്യൂണികിലെ നടനകലാ സ്കൂളില്‍ ചേര്‍ന്ന് അഭിനയവും വശത്താക്കിയശേഷം ഹിപ്പ്ഹോപ്പ് ബാന്‍ഡിലൂടെ ഫോട്ടോ മോഡലായി. തുടര്‍ന്ന് കുറച്ചു നാള്‍ മോഡല്‍ ഗേളായ വെറേന ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായുള്ള റീജിയണല്‍ റേഡിയോ സെന്ററായ പ്ളാനറ്റ് റേഡിയോയില്‍ പോപ്സ്ററാര്‍ നിര്‍മ്മാതാവായി.

സോളോ കരിയറിലൂടെ സംഗീതത്തിന്റെ ലയവിന്യാസം തെളിയിച്ച വെറേന 2001 ല്‍ ബ്രോസിസ് എന്ന സംഗീത ബാന്‍ഡിലൂടെ പ്രശസ്തയായി. തുടര്‍ന്ന് ടെലിവിഷന്‍ സീരിയലിലും നാടക ട്രൂപ്പുകളിലും സംഗീത ബാന്‍ഡുകളിലും തിളങ്ങി ലോകത്തിലെ മിക്കരാജ്യങ്ങളിലും അനേകം ആരാധകരെ സൃഷ്ടിച്ചു.

2010ല്‍ സ്നോബ്ളിന്‍ഡ് എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായി ഇന്ദിര.

ഇന്ദിരയുടെ നഗ്നസൗന്ദര്യത്തിന്റെ വശ്യത പകര്‍ത്തിയ ഫെബ്രുവരി ലക്കം പ്ളേബോയ് മാഗസിന്‍ ഈ വ്യാഴാഴ്ച വിപണിയിലെത്തും.
- dated 01 Feb 2011


Comments:
Keywords: Europe - Samakaalikam - indira Europe - Samakaalikam - indira,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
advent_in_germany
ജര്‍മനിയിലെ ആഗമനപ്പെരുനാള്‍ കാലം : വര്‍ഷത്തിലെ മനോഹരദിനങ്ങള്‍
തുടര്‍ന്നു വായിക്കുക
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
pesahathiruvathazham
പെസഹാ വിരുന്നൊരുക്കി പ്രവാസി കുടുംബങ്ങള്‍
ഇന്ന് പെസഹാ ആചരണം.ലോകം മുഴുവനും ഇന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മയാചരണത്തെ സൂചിപ്പിക്കുന്ന പെസഹാ വിരുന്ന് ക്റൈസ്തവ സഭയിലെയും കുടുംബങ്ങളിലെയും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പാരമ്പര്യ വിശ്വാസ ................. തുടര്‍ന്നു വായിക്കുക
papstamtgefuehrt
ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ അധികാരമേറ്റു ; പ്രാര്‍ത്ഥനാനിര്‍ഭരമായി അജഗണങ്ങള്‍
തുടര്‍ന്നു വായിക്കുക
silent_nifgt_holy_night
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകം അണിഞ്ഞൊരുങ്ങി; പാടാം: സൈലന്റ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..
തുടര്‍ന്നു വായിക്കുക
jaimonmayaweded
ജയ്മോന്‍ വാലുമ്മേല്‍ വിവാഹിതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us