Advertisements
|
ഫ്രാന്‍സിസ് ഒന്നാമന് മാര്‍പ്പാപ്പാ അധികാരമേറ്റു ; പ്രാര്‍ത്ഥനാനിര്‍ഭരമായി അജഗണങ്ങള്‍
ജോസ് കുമ്പിളുവേലില്‍
വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് പാപ്പ ചുമതലയേറ്റു. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം രാവിലെ 8.50 നാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ദിനമായ മാര്‍ച്ച് 19 ന് തന്നെ സ്ഥാനോരോഹണച്ചടങ്ങ് നടത്താന്‍ പുതിയ മാര്‍പ്പാപ്പാ അഭിലഷിച്ചതില്‍ ഏറെ പ്രസക്തിയുണ്ട്. ആദ്യത്തെ മാര്‍പ്പാപ്പയായ വി.പത്രോസിന്റെ കബറിടത്തിനു മുന്‍പിലെത്തി പ്രാര്‍ത്ഥനകള്‍ നല്‍കിയശേഷമാണ് ഔദ്യോഗിക പദവികള്‍ ഏറ്റെടുക്കാനായി ഫ്രാന്‍സിസ് ഒന്നാമന് ബലിവേദിയിലെത്തിയത്.
ചടങ്ങിനായി രക്ഷാകവചം ഇല്ലാത്ത തുറന്ന വാഹനത്തില്‍ ആയിരക്കണക്കിന് വിശാസികളെ സുസ്മേരവദനനായി ആശീര്‍വദിച്ച പാപ്പാ സെന്റ് പീറ്റേഴസ് ബസലിക്കയിലേയ്ക്കും കടക്കുംമുമ്പ് വൈകല്യം ബാധിച്ച ഒരു വിശ്വാസിയ്ക്കും രണ്ടു കുട്ടികള്‍ക്കും സ്നേഹചുംബനം നല്കി ആശ്ളേഷിക്കാനും മറന്നില്ല.ലളിതമായ വസ്ത്രമാണ് പാപ്പാ ധരിച്ചിരുന്നത്.
പാപ്പയെ കണ്ടമാത്രയില്‍ത്തന്നെ വിശ്വാസിസമൂഹം കൈയിലേന്തിയ പേപ്പല്‍ പതാകയും സ്വന്തം രാജ്യത്തെ പതാകയും ഉയര്‍ത്തി ലോംഗ് ലീവ് പാപ്പാ എന്നുറക്കെ പറഞ്ഞ് അഭിവാദ്യം ചെയ്തു.ചടങ്ങില്‍ പങ്കെടുത്ത ഇന്ഡ്യാക്കാര് ദേശീയ പതാക ഉര്ത്തിപ്പിടിച്ചിരുന്നു.
വിശുദ്ധ കുര്‍ബാന തുടങ്ങുന്നതിനു മുമ്പുതന്നെ മാര്‍പാപ്പയുടെ സ്ഥാനിക ചിഹ്നങ്ങളായ പാലിയവും മോതിരവും ഏറ്റുവാങ്ങി. കര്‍ദിനാള്‍ തിരുസംഘത്തിന്റെ ഡീന്‍ ആഞ്ചലോ സൊഡാനോയാണു മോതിരം അണിയച്ചത്. കര്‍ദിനാള്‍ തിരുസംഘത്തിന്റെ പ്രോട്ടോ ഡീക്കന്‍ കര്‍ദിനാള്‍ ഷാന്‍ ലൂയീസ് ടൗരാന് പാലിയം ധരിപ്പിച്ചു.തുടര്‍ന്ന് ആഗോളെ സഭയെ പ്രതിനിധീകരിച്ച് ആറ് രാജ്യങ്ങളില്‍ നിന്നായി ആറു കര്‍ദ്ദിനാളന്മാര്‍ മാര്‍പ്പാപ്പായുടെ സ്ഥാനമോതിരം ചുംബിച്ച് മാര്‍പ്പായ്ക്കു വിധേയപ്പെട്ടുവെന്ന് അറിയിച്ചു. ഇതില്‍ കൊളോണ്‍ ആര്‍ച്ച് ബിഷപ്പും കര്‍ദ്ദിനാളുമായ ജോവാഹിം മൈസ്നറും ഉണ്ടായിരുന്നു.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പ്രത്യേകം തയാറാക്കിയ ബലിവേദിയില്‍ ലത്തീന്‍ ഭാഷയില്‍ 9.30 ന് വിശുദ്ധ കുര്‍ബാന തുടങ്ങി. മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ച ദിവ്യബലിയില്‍ സഭയിലെ മുഴുവന്‍ കര്‍ദിനാള്‍മാരും സഹകാര്‍മികത്വം വഹിച്ചു. ദിവ്യബലിയില്‍ സുവിശേഷ വായന ഗ്രീക്ക് ഭാഷയിലും പ്രാര്‍ഥനകള്‍ മറ്റു ഭാഷകളിലുമാണ് ക്രമീകരിച്ചിരുന്നത്. സാമുവേലിന്റ പുസ്തകത്തില്‍ നിന്നുള്ളതും, വി.പൗലോസ് റോമാക്കാര്‍ക്കെഴുതിയ ലേഖനഭാഗങ്ങളുമാണ് വായിച്ചത്.
സുവിശേഷ വായനയ്ക്കിടയില്‍ ഇറ്റാലിയന്‍ ബാലന് ലാറ്റിനില്‍ നടത്തിയ ഗാനാലാപനം പ്രത്യേകം ശ്രദ്ധിയ്ക്കപ്പെട്ടു. വി.മത്തായിയുടെ സുവിശേഷ മാണ് പിന്നീട് വായിച്ചത്. ദിവ്യബലിവേളയില്‍ ഗായകസംഗത്തിന്റെ സംഗീതസാന്ദ്രമായ ആലാപനം പ്രാര്‍ത്ഥനാ മഞ്ജരികളായി വിശ്വാസികളില്‍ അലിഞ്ഞിറങ്ങി.
ദൈവത്തിന് നന്ദിയര്‍പ്പിച്ചുകൊണ്ട് സകലയാളുകള്‍ക്കും മതനേതാക്കള്‍ക്കും രാഷ്രടത്തലവന്മാര്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പാ പ്രസംഗം ആരംഭിച്ചത്. തുടര്ണ്ടന്നുള്ള വചനങ്ങള്‍ ഇങ്ങനെ ചുരുക്കാം. കരുണയുടെ ഹൃദയം തുറക്കുക വഴി ദൈവത്തിന്റെ രാജ്യം ഭൂമിയില്‍ കെട്ടിപ്പെടുക്കാന്‍ ആവുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ദിവ്യബലിമദ്ധേ്യയുള്ള പ്രസംഗത്തില്‍ പറഞ്ഞു.
പാപ്പായുടെ സ്വദേശമായ അര്‍ജന്റീന അടക്കമുള്ള ലോകരാജ്യങ്ങളില്‍ നിന്നു നിരവധി പ്രമുഖര്‍ ചടങ്ങിനെത്തി. യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്, അര്‍ജന്റീന പ്രസിഡന്റ് ക്രിസ്ററീന കിര്‍ച്ചനര്‍, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രഹോയ്, ഫ്രഞ്ച് പ്രധാനമന്ത്രി ഷാങ് മാര്‍ക്ക് അയ്റോ, സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ, തായ്വാന് പ്രസിഡന്റ് മാ യിംഗ് ജിയോയു, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസേഫ്, മെക്സിക്കോ പ്രസിഡന്റ് എന്റികെ പെനാ നിയെറ്റോ, ചിലി പ്രസിഡന്റ് സെബാസ്ററ്യന് പിനേറ, യൂറോപ്യന്‍ യൂണിയന് പ്രസിഡന്റ് ഹെര്‍മാന്‍ വാന്‍ റോംപി, യൂറോപ്യന്‍ കമ്മീഷന് മേധാവി ഹൊസേ മാനുവല്‍ ബറോസ തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം ചടങ്ങുകള്‍ക്കുണ്ടായിരുന്നു. ആയിരം വര്‍ഷത്തിനുശേഷം മാര്‍പ്പാപ്പായുടെ സ്ഥാനാരോഹത്തിനു കോണ്‍സ്റ്റാന്റീനോപോളിലെ എക്വിമിനിക്കല്‍ പാത്രിയോര്‍ക്കീസ് ബര്‍ത്തലോമിയോയുടെ സാന്നിധ്യവും ഇത്തവണത്തെ ചടങ്ങിന്റെ പ്രത്യേകതയായിരുന്നു.ഏതാണ് 132 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ചടങ്ങിനു സാക്ഷിയാവാന്‍ എത്തിയത്.
ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്, ജോസ് കെ. മാണി എംപി,ആന്റോ ആന്റണി എപി തുടങ്ങിയവര്‍ വത്തിക്കാനിലെ ചടങ്ങുകളില്‍ പങ്കെടുത്തു. ഇന്ത്യയിലെ സഭയില്‍ നിന്ന് കര്‍ദിനാള്‍മാരായ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ ക്ളിമീസ് ബാവ, ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ടെലസ്ഫോര്‍ടോപ്പോ, ഐവാന്‍ ഡയസ് എന്നിവരും സീറോ മലബാര്‍ കുരിയാ ബിഷപ് ബോസ്കോ പുത്തൂര്‍, മാവേലിക്കര രൂപത അധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബത്തേരി രൂപതാ അധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ്, അമേരിക്കയിലെ മലങ്കര കാത്തലിക് എക്സാര്‍കേറ്റ് ബിഷപ് തോമസ് മാര്‍ യൗസേബിയൂസ് തുടങ്ങിവരും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തു.
ഫ്രാന്‍സിസ് ഒന്നാമന് മാര്‍പാപ്പയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലേയ്ക്കുള്ള മാര്ഗ്ഗമദ്ധേ്യ ഇന്ത്യയെ പ്രതിനിധസംഘത്തിലെ അംഗങ്ങളായ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ.കുര്യന്, പാര്‍ലമെന്റ് അംഗം ജോസ് കെ. മാണി, പ്രഫ. പി.ജെ.കുര്യന്റ ഭാര്യ സൂസന് കുര്യന്,സെക്രട്ടറി ഡോ. പി.ജെ. ആന്റണി എന്നിവരെ ഫ്രാങ്ക്ഫര്‍ട്ടിലെ കോണ്‍സൂല്‍ വിഭാഗം ഔദ്യോഗികമായി സ്വീകരിച്ചിരുന്നു.
സ്ഥാനാരോഹണച്ചടങ്ങിനുശേഷം ഇന്‍ഡ്യന്‍ സംഘം ഫ്രാന്‍സിസ് പാഠായെ നേരില്‍ക്കണ്ട് അഭിനന്ദനവും ഇന്‍ഡ്യയുടെ ആദരവും അറിയിച്ചു(ഫോട്ടോ കാണുക)
ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നായി 20 ലക്ഷം വിശ്വാസികള്‍ റോമില്‍ എത്തിയിരുന്നു. ഇന്നു പകല്‍ സമയം മുഴുവന്‍ റോമിലെ എല്ലാ പൊതുവാഹനങ്ങളിലും സൗജന്യയാത്രചെയ്യാമെന്ന് മേയര്‍ അറിയിച്ചിട്ടുണ്ട്.
കാലാവസ്ഥ പ്രതികൂലമാവുമെന്നു കാലേകൂട്ടി പ്രവചിച്ചിരുന്നെങ്കിലും സ്ഥാനാരോഹണദിവസമായ ചൊവ്വാഴ്ച വത്തിക്കാനില്‍ തെളിഞ്ഞ ആകാശവും നൈര്‍മ്മല്യമായ പകലും അനുഭവപ്പെട്ടത് ദൈവനിശ്ചയവും ദൈവതിരുമനസും നിറവേറിയതിന്റെ പ്രതിഫലനമായി കരുതാം.ഏതാണ്ട് രണ്ടര മണിക്കൂറോളം നീണ്ടുനിന്ന ചടങ്ങുകള്‍ മിക്ക ടെലിവിഷന്‍ കേന്ദ്രങ്ങളും ലൈവ് ടെലികാസ്ററ് നടത്തിയിരുന്നു. |
|
- dated 19 Mar 2015
|
|
Substituted english content/keywords:
francis first papst amt einfuhrung march 19 roma, vatican |
Comments:
Keywords: Europe - Samakaalikam - papstamtgefuehrt Europe - Samakaalikam - papstamtgefuehrt,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|