Today: 08 Aug 2020 GMT   Tell Your Friend
Advertisements
രതിയുടെ പത്ത് പ്രമാണങ്ങള്‍ ; ഒപ്പം ഗുണങ്ങളും

ലൈംഗികത വെറുക്കപ്പെടേണ്ട പദമല്ല. അതിനെച്ചൊല്ലി അനാവശ്യമായ പാപബോധവും വേണ്ട. പക്ഷെ ഒന്നുണ്ട്, അത് മാനസികവും ശാരീരികവുമായി ആരോഗ്യകരമായിരിക്കണം. ആരോഗ്യകരമായ രതിക്ക് ഏറെ ഗുണഫലങ്ങളുണ്ട്. രതി ശരീരത്തിന് പലവിധത്തില്‍ ഗുണകരമാകുന്നതായി ആരോഗ്യവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു. മനസ്സിനെ സ്വച്ഛശാന്തമാക്കുന്നുന്നതില്‍ രതിക്കുള്ള പങ്കും മനശ്ശാസ്ത്രജ്ഞരും വിശദീകരിക്കുന്നുണ്ട്.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദവും മനോസ്സംഘര്‍ഷവും കുറയ്ക്കുന്നുവെന്നതാണ് രതിയുടെ പ്രധാന ഗുണവശം. സ്കോട്ലാന്‍ഡില്‍ നടന്ന ഒരു പഠനത്തില്‍, രണ്ടുജോഡി പുരുഷന്മാരെയും സ്ത്രീകളെയും നിരീക്ഷണവിധേയമാക്കി. പൊതുവേദിയെ അഭിമുഖീകരിക്കുന്ന സമയത്തുണ്ടാകുന്ന രക്തസമ്മര്‍ദ്ദം അളന്നപ്പോള്‍ ലൈഗീകത ആസ്വദിക്കുന്നവരില്‍ സമ്മര്‍ദ്ദം കുറവാണെന്ന് കണ്ടെത്തി. കൂടുതല്‍ തവണ പങ്കാളിയുമായി ബന്ധപ്പെടുന്നവരില്‍ രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ നിലയിലാണെന്ന് തെളിഞ്ഞു.

പ്രതിരോധം വര്‍ധിപ്പിക്കുന്നു

നല്ല ലൈംഗീകാരോഗ്യം മെച്ചപ്പെട്ട ശാരീരികാരോഗ്യത്തെ സൂചിപ്പിക്കുന്നു. ആഴ്ചയില്‍ ഒന്നോ,രണ്ഢോതവണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരില്‍ ഇമ്യൂണോഗ്ളോബിന്‍ എ എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയര്‍ന്ന നിലയില്‍ കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകള്‍ ഇവയില്‍നിന്ന് രക്ഷനേടാന്‍ ഇത് ഉപകരിക്കും.

കലോറി എരിച്ചുകളയുന്നു

ശരീരത്തില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഊര്‍ജ്ജമാണ് മിക്ക ജീവിതശൈലീ രോഗങ്ങള്‍ക്കും പിന്നില്‍. 30 മിനിറ്റ് ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് 85 കലോറി എരിച്ചുകളയാമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ചുരുക്കത്തില്‍ അരക്കിലോ തൂക്കം കുറയ്ക്കാന്‍ 42 തവണത്തെ ലൈംഗികബന്ധം മതിയാവും.

ഹൃദയാരോഗ്യം വര്‍ധിക്കുന്നു

പ്രായം ചെല്ലുമ്പോഴുള്ള രതി ഹൃദായാഘാതമുണ്ടാക്കുമോയെന്ന് പലരും ഭയക്കുന്നു. ഇതു തെറ്റാണ്. ഹൃദയത്തിനും രക്തധമനികള്‍ക്കും ആരോഗ്യകരമാണ് ലൈംഗികതയെന്ന് ആരോഗ്യവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു. മാസത്തില്‍ ഒരു തവണ മാത്രം ബന്ധപ്പെടുന്നവരെ അപേക്ഷിച്ച് ആഴ്ചയില്‍ ഒന്നോരണ്ടോ തവണ ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് ഹൃദയാഘാത സാധ്യത പകുതി കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആത്മവിശ്വാസം വളര്‍ത്തുന്നു

രതിയുണ്ടാക്കുന്ന മനോനിലകളെപ്പറ്റി പഠിച്ച ടെക്സാസ് സര്‍വകലാശാലയിലെ ഗവേഷകര്‍ക്ക് കണ്ടെത്താനായ ഒരു കാര്യം ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ രതിക്കുള്ള പങ്കാണ്. ഇനി നിലവില്‍ ആത്മവശ്വാസത്തെടെയിരിക്കുന്നവരില്‍ അതു വളര്‍ത്താന്‍ ലൈംഗികതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമായി. പലര്‍ക്കും തന്നെക്കുറിച്ച് ആത്മാഭിമാനം തോന്നുന്നവേളയാണിതെന്നും മനശ്ശാസ്ത്രജ്ഞര്‍ പറയുന്നു.

അടുപ്പം വര്‍ധിപ്പിക്കുന്നു

രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന്‍ പങ്കാളികള്‍ക്കിടയിലുള്ള പ്രണയം വര്‍ധിപ്പിക്കുന്നു. ഓക്സിടോസിന്റെ അളവു വര്‍ധിക്കുമ്പോള്‍ ഇണയോട് കൂടുതല്‍ ഹൃദയാലുത്വം തോന്നും. നോര്‍ത്ത് കരോലിന, പിറ്റ്സ്ബര്‍ഗ് എന്നീ സര്‍വകലാശാലകളിലെ ഗവേഷകര്‍ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ഇക്കാര്യം വ്യക്തമായിട്ടുണ്ട്. 'ജീവിത പങ്കാളിയോട് പതിവിലുമേറെ സ്നേഹം തോന്നുന്നുവെങ്കില്‍ അതിന്റെ ക്രെഡിറ്റ് രതിക്ക് നല്‍കണം'ഗവേഷകര്‍ പറയുന്നു.

വേദനാസംഹാരി

രതിയുടെ വേളയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഒക്സിടോസിന്‍ ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ സ്രവിക്കാന്‍ കാരണമാകുന്നു. ഇത് വേദനാസംഹാരിയുടെ ഗുണം ചെയ്യും. തലവേദന, സന്ധിവാതം എന്നിവ അനുഭവിക്കുന്നവരില്‍ രതിക്കു ശേഷം വേദനകുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്.

കാന്‍സര്‍ സാധ്യത കുറയ്ക്കും

ശുക്ളവിസര്‍ജ്ജനത്തിനുള്ള അവസരമുണ്ടാകുന്നത് പുരുഷന്മാരില്‍ മൂത്രപിണ്ഡസഞ്ചിയില്‍ കാന്‍സറുണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനഫലങ്ങള്‍ പറയുന്നു. അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ മാസത്തില്‍ 20 തവണ ശുക്ളവിസര്‍ജ്ജനം നടന്നവരില്‍ പ്രായമാകുമ്പോള്‍ മൂത്രപിണ്ഡസഞ്ചിയില്‍ കാന്‍സറുണ്ടാകുന്നത് കുറവാണെന്ന് തെളിഞ്ഞു.

പേശികള്‍ക്ക് ബലംനല്‍കുന്നു

ലൈംഗീകബന്ധത്തിനിടയിലുണ്ടാകുന്ന പേശികളുടെ സങ്കോചവികാസം സ്ത്രീകളുടെ വസ്തി(ജലഹ്ശര) പ്രദേശത്തെ പേശികള്‍ക്ക് ബലം നല്‍കും. പ്രായമാകുമ്പോള്‍ പേശികളുടെ ബലക്ഷയം മൂലം അറിയാതെ മൂത്രം പോകുന്നതുപോലുള്ള അവസ്ഥ ഇതുവഴി ഒഴിവാക്കാന്‍ കഴിയും. വസ്തിപേശികളുടെ സങ്കോചവികാസം സ്വയം പരിശീലിക്കുന്ന 'കെഗല്‍ എക്സര്‍സൈസും' ഇതിന് പരിഹാരമാണ്.

സുഖ നിദ്ര തരുന്നു

രതി ഒന്നാന്തരമൊരു ഉറക്കമരുന്നും കൂടിയാണ്. രതിയുടെ വേളയില്‍ ശരീരത്തിലുണ്ടാകുന്ന ഓക്സിടോസിന്‍ തന്നെയാണ് ഉറക്കത്തിനും കാരണമാകുന്നത്. നല്ല ഉറക്കം രക്തസമ്മര്‍ദ്ദം കുറയ്ക്കാനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കുന്നു. ഉന്മേഷത്തെടെ ജോലികള്‍ ചെയ്യാന്‍ നല്ല ഉറക്കം നമ്മെ സഹായിക്കുന്നു.

കിടപ്പറയിലെ രതിയ്ക്ക് ആസ്വാദനത്തിനപ്പുറം നിരവധി ആരോഗ്യപരമായ മേന്മകളുണ്ട്. അത് മാനസികവും ശാരീരികവുമായി ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന വസ്തുത വിസ്മരിക്കാനാകില്ല.

- dated 09 Feb 2011


Comments:
Keywords: Europe - Samakaalikam - sex10commamndments Europe - Samakaalikam - sex10commamndments,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
advent_in_germany
ജര്‍മനിയിലെ ആഗമനപ്പെരുനാള്‍ കാലം : വര്‍ഷത്തിലെ മനോഹരദിനങ്ങള്‍
തുടര്‍ന്നു വായിക്കുക
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
pesahathiruvathazham
പെസഹാ വിരുന്നൊരുക്കി പ്രവാസി കുടുംബങ്ങള്‍
ഇന്ന് പെസഹാ ആചരണം.ലോകം മുഴുവനും ഇന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മയാചരണത്തെ സൂചിപ്പിക്കുന്ന പെസഹാ വിരുന്ന് ക്റൈസ്തവ സഭയിലെയും കുടുംബങ്ങളിലെയും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പാരമ്പര്യ വിശ്വാസ ................. തുടര്‍ന്നു വായിക്കുക
papstamtgefuehrt
ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ അധികാരമേറ്റു ; പ്രാര്‍ത്ഥനാനിര്‍ഭരമായി അജഗണങ്ങള്‍
തുടര്‍ന്നു വായിക്കുക
silent_nifgt_holy_night
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകം അണിഞ്ഞൊരുങ്ങി; പാടാം: സൈലന്റ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..
തുടര്‍ന്നു വായിക്കുക
jaimonmayaweded
ജയ്മോന്‍ വാലുമ്മേല്‍ വിവാഹിതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us