Today: 03 Jul 2020 GMT   Tell Your Friend
Advertisements
ടര്‍ക്കിഷ് പെണ്‍കൊടി പ്ളേബോയ് മാഗസിന്‍ ജര്‍മന്‍ പതിപ്പില്‍ കവര്‍ സുന്ദരി ; വരാനിരിയ്ക്കുന്നത് ഭൂകമ്പമോ ?
ബര്‍ലിന്‍: പേര് സില സാഹിന്‍, വയസ് ഇരുപത്തഞ്ച്, പേരുകൊണ്ടും ജന്മംകൊണ്ടും ഇസ്ളാം മതത്തിന്റെ പുത്രി. അരുതാത്തതു ചെയ്തു കൂടാത്തതുപോലെ, ഒരു സ്ത്രീയുടെ ഭൂമിശാസ്ത്രം മുഴുവന്‍ പര്‍ദ്ദയെന്ന അഞ്ചര മീറ്റര്‍ തുണിയ്ക്കുള്ളില്‍ പ്രദര്‍ശനയോഗ്യമല്ലാത്ത വിധത്തില്‍ പരിപാലിയ്ക്കുന്ന ഇസ്ളാം മതത്തിന്റെ കടിഞ്ഞൂല്‍ സന്തതി.

പക്ഷെ ജര്‍മനിയില്‍ കുടിയേറിയതോടെ എല്ലാം അടിയറവെച്ച് സ്വന്തം വ്യക്തിത്വത്തിന്റെ പ്രതിരൂപം പുറത്തുകാട്ടി ജര്‍മന്‍ ടിവിയില്‍ സീരിയല്‍ നടിയായി അംഗപുടവത്തിന്റെ, ലാവണ്യത്തിന്റെ സുഗന്ധം പരത്തിയപ്പോള്‍ പുതുമയുടെ ആകാശവഴിയില്‍ പ്ളേബോയ് മാഗസിന്‍ അവള്‍ക്കായ് പുറംചട്ടയുടെ വീണമീട്ടി. ഒടുവിലിതാ ജര്‍മന്‍ പതിപ്പിന്റെ തിളക്കമുള്ള പുറം താളില്‍ ആരെയും ത്രസിപ്പിയ്ക്കുന്ന ആകാരസൗഷ്ടവത്തില്‍ ആലേഖനം ചെയ്തിറങ്ങിയപ്പോള്‍ കോരിത്തരിച്ചത് ജര്‍മനിയിലെ ആരാധക വൃന്ദം, ഞെട്ടിയത് ജര്‍മനിയിലും ടര്‍ക്കിയിലും താമസിയ്ക്കുന്ന ഇസ്ളാം മതസഹോദരങ്ങള്‍, അള്ളാ.. ഇവിടെ ഭൂമി കുലുങ്ങുമോ .. ഭൂകമ്പമുണ്ടാവുമോ ? ചോദ്യശരങ്ങള്‍ തൊടുത്തു വിട്ടത് ജര്‍മനിയിലെ ഏറ്റവും പ്രചാരമുള്ള ടാബ്ളോയിഡ് പത്രം തന്നെ ?

ഇവിടെ ചായം തേച്ചത് അതായത് സില സാഹിന്‍ എന്ന അംഗനയില്‍ മേമ്പൊടിയായത് മള്‍ട്ടി കള്‍ച്ചറലിസം എന്ന് ആധുനിക ലോകം പ്രതിവചിക്കുമ്പോള്‍ ഇസ്ളാം മതത്തിന്റെ ചട്ടക്കൂടുകളെ മാറ്റിമറിയ്ക്കുകയല്ലേ ചെയ്തിരിയ്ക്കുന്നത്.

ആര്‍ടിഎല്‍ എന്ന ജര്‍മന്‍ ടെലിവിഷന്‍ ചാനലില്‍ തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഗുട്ടെ സൈറ്റന്‍ സ്ളെഷ്റ്റെ സൈറ്റന്‍
(ഗുഡ് ടൈംസ് ബാഡ് ടൈംസ് )എന്ന സൂപ്പര്‍ഹിറ്റ് സീരിയലിന്റെ കഥാഗതി കൊണ്ടു നടക്കുന്ന നടിയാണ് സാഹിന്‍. ഇപ്പോഴിതാ മനസുകൊണ്ടും വാക്കുകൊണ്ടും ശരിയത്ത് നടപ്പാക്കിയ സിലയുടെ വീട്ടുകാരും, പ്രിയപ്പെട്ടവും ഒപ്പം സുഹൃത്തുക്കളും. എന്തു ചെയ്യാം നഗ്നതയ്ക്ക് ഒട്ടും വിലകൊടുക്കാത്ത നാണം കൊടുക്കാത്ത ജര്‍മന്‍ രക്തം സിരകളിലോടുന്ന സിലയുടെ ജര്‍മന്‍ കൂട്ടുകാരനും സിലയെ തള്ളിപ്പറഞ്ഞു. പ്ളേബോയ് മാഗസിന്റെ പുറംകുപ്പായക്കാരിയായതിന്. എന്തു ചെയ്യാം !!

പ്ളേബോയ് മാഗസിനിലെ ഫോട്ടോ ഷൂട്ട് നടത്തിയത് ശ്രീലങ്കയിലാണ്. ഇത്തരമൊര സാഹസത്തിന് മുതിര്‍ന്നതിനു പിന്നില്‍ സിലയ്ക്കു നിരത്താന്‍ ഒരുപാടു സാഹചര്യങ്ങള്‍ വെളിപ്പെടുത്താനുണ്ട്. ടര്‍ക്കിയിലെ സ്ത്രീകളുടെ ദുരിതത്തിനും കുടുംബയാതനയ്ക്കും അറുതിയുടെ എന്തെങ്കിലും ഒരു ഡോസ് നല്‍കാന്‍ ഉറച്ചാണ് ബര്‍ലിനില്‍ താമസം ഉറപ്പിച്ചിരിയ്ക്കുന്ന സിലയുടെ വാക്കുകളില്‍ സ്പഷ്ടമാവുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ടര്‍ക്കിയിലെ സ്ത്രീത്വം ചങ്ങലയില്‍ ബന്ധിതമാണ് .. സില അടിവരയിട്ടു പറയുന്നു.

പുരുഷമേധാവിത്വത്തിനു മുന്നില്‍ സ്ൈ്രതണത ഇവിടെ പിടയുകയാണ്, വെറും മോചനമല്ല ശാരീരിക, മാനസിക സ്വാതന്ത്ര്യമാണ് ടര്‍ക്കിയിലെ സ്ത്രീകള്‍ക്കു വേണ്ടിയത്. അതിനു പ്രേരണയാവുന്ന ഒരു ചാലകശക്തിയാവാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നു. അതാണ് എന്റെ ഉദ്ദേശവും.

സില തുറന്നടിയ്ക്കുമ്പോള്‍ സിലയുടെ കൂടെ നിന്ന് ഉറക്കെപ്പറയാന്‍ എത്ര ടര്‍ക്കി വനിതകള്‍ കാണും എന്നത് വേറെ കാര്യം.

ഈ ചിത്രം പുറത്തിറങ്ങിയതിനു ശേഷം മകളുമായുള്ള ബന്ധം പോലും വിച്ഛേദിച്ചു സിലയുടെ അമ്മ മേരിയ. കൂടെപ്പിറപ്പുകള്‍, കുടുംബക്കാന്‍ പിതാമഹന്മാര്‍ മറ്റ് ബന്ധുക്കള്‍ എല്ലാം തന്നെ എന്നെ വെറുക്കപ്പെടുന്നവളായി ചിത്രീകരിയ്ക്കുന്നു എന്നു പറയുമ്പോഴും സിലയുടെ വാക്കുകളില്‍ എന്തോ കാഠിന്യത്തിന്റെ ലക്ഷ്യമോഹങ്ങള്‍ പ്രതിധ്വനിച്ചിരുന്നു. കുടുംബത്തില്‍ സിലയുടെ സ്വന്തം അച്ഛന്‍ മാത്രമാണ് ആകെയുള്ള ഒരു സപ്പോര്‍ട്ട്. കാരണം സിലയുടെ അച്ഛനും ഒരു അഭിനേതാവാണ് അതുകൊണ്ട് കാലത്തിന്റെ ഗതിയില്‍ മാറ്റിമറിയ്ക്കാന്‍ സ്വന്തം ജീവിതം കൊണ്ടാവുമെന്ന് സിലയുടെ അച്ഛനും വിശ്വസിയ്ക്കുന്നു.

ഇവിടെ ഒരു കാര്യം വ്യക്തമാണ്. ജര്‍മനിയില്‍ കുടിയേറിയ ഏതാണ്ട് എട്ടു ലക്ഷത്തോളം ടര്‍ക്കി വംശജരില്‍ ഇസ്ളാമിന്റെ ജീവിതശൈലിയില്‍ നിന്ന് വ്യതിരിക്തമായി ജീവിയ്ക്കുന്നവര്‍ ഒരു സിംഹഭാഗവും ഉണ്ടെന്നുള്ള വസ്തുത ഇവിടെ മറച്ചുവെയ്ക്കുന്നില്ല. അപ്പോള്‍ പിന്നെ ലോക മുസ്ളിം ജനത എങ്ങനെ പ്രതികരിക്കുമെന്നത് ഒരു പ്രശ്നമേ ആക്കുന്നില്ല. സില കൂട്ടിച്ചേര്‍ത്തു.

പ്ളേബോയ് മാഗസിന്റെ കവര്‍ പേജില്‍ നഗ്നയായി പ്രത്യക്ഷപ്പെടുന്ന ആദ്യ ടര്‍ക്കി മങ്കയാണ് സില. മനുഷ്യന് സ്വാതന്ത്യമാണ് എല്ലാം .. ഇതാണ് അവനെ/അവളെ, അവനാക്കുന്നത്/അവളാക്കുന്നത് എന്നു തീര്‍ത്തു പറയുന്നു സില.


നഗ്നത തുറന്നുകാട്ടിയാല്‍ എന്തു സംഭവിയ്ക്കമെന്നുകൂടി ഒന്നു പരീക്ഷിയ്ക്കുകയാണ് ഈ പെണ്‍കൊടി. ചെറുപ്പം മുതലേ അടക്കിപ്പിടിച്ച ലക്ഷ്യമോഹങ്ങള്‍ക്ക് വഴിതുറക്കാന്‍ പ്ളേബോയ് മാഗസിന്‍ സഹായിച്ചതില്‍ ഒരായിരം നന്ദിയുണ്ട്, അവള്‍ പറഞ്ഞു.

മാഗസിനിലെ ചിത്രം കണ്ട് അഭിനന്ദനത്തിന്റെ വാക്കുകളുമായി എത്തിയ ഒരുപാടുപേരുണ്ട്. നല്ല സുഹൃത്തുക്കളുടെ ഇടതടവില്ലാത്ത പ്രോല്‍സാഹനം എന്നെ കൂടുതല്‍ ധൈര്യത്തിലേയ്ക്കു നയിക്കുന്നു.വീട്ടുകാര്‍ ഇപ്പോഴെന്നെ എതിര്‍ത്താലും എന്നെങ്കിലുമൊരിയ്ക്കല്‍ എന്റെ ചെയ്തികളെ തുറന്നു സമ്മതിയ്ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ കഥാനായിക.

പ്ളേബോയ് മാഗസിന്റെ ഇക്കഴിഞ്ഞ ഫെബ്രുവരി ലക്കത്തില്‍ ജര്‍മനിയിലെ ഇന്‍ഡ്യന്‍ വംശജ നഗ്നയായി കവര്‍പേജില്‍ സ്ഥാനം പിടിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ വായിക്കാന്‍ താഴെ ക്ളിക് ചെയ്യുക

വേേു://ുൃമ്മശെീിഹശില.രീാ/ിലംെ/ഋൗൃീുല/ടമാമസമമഹശസമാ/ശിറശൃമ







Photo #1 - Europe - Samakaalikam - silasahin
 
Photo #2 - Europe - Samakaalikam - silasahin
 
Photo #3 - Europe - Samakaalikam - silasahin
 
- dated 20 Apr 2011


Comments:
Keywords: Europe - Samakaalikam - silasahin Europe - Samakaalikam - silasahin,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
advent_in_germany
ജര്‍മനിയിലെ ആഗമനപ്പെരുനാള്‍ കാലം : വര്‍ഷത്തിലെ മനോഹരദിനങ്ങള്‍
തുടര്‍ന്നു വായിക്കുക
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
pesahathiruvathazham
പെസഹാ വിരുന്നൊരുക്കി പ്രവാസി കുടുംബങ്ങള്‍
ഇന്ന് പെസഹാ ആചരണം.ലോകം മുഴുവനും ഇന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മയാചരണത്തെ സൂചിപ്പിക്കുന്ന പെസഹാ വിരുന്ന് ക്റൈസ്തവ സഭയിലെയും കുടുംബങ്ങളിലെയും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പാരമ്പര്യ വിശ്വാസ ................. തുടര്‍ന്നു വായിക്കുക
papstamtgefuehrt
ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ അധികാരമേറ്റു ; പ്രാര്‍ത്ഥനാനിര്‍ഭരമായി അജഗണങ്ങള്‍
തുടര്‍ന്നു വായിക്കുക
silent_nifgt_holy_night
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകം അണിഞ്ഞൊരുങ്ങി; പാടാം: സൈലന്റ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..
തുടര്‍ന്നു വായിക്കുക
jaimonmayaweded
ജയ്മോന്‍ വാലുമ്മേല്‍ വിവാഹിതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us