Today: 11 Dec 2019 GMT   Tell Your Friend
Advertisements
നിക്കോളാസിന്റെ കഥ: ദൈവം നമുക്കു നല്‍കുന്ന സമ്മാനം
Photo #1 - Europe - Samakaalikam - story nicolas
Photo #2 - Europe - Samakaalikam - story nicolas

ധനികരും ദാനശീലരുമായിരുന്നു ആ മാതാപിതാക്കള്‍. അവരുടെ ദാനശീലം ചെറുപ്പത്തില്‍ത്തന്നെ അവരുടെ ഏകപുത്രനായ നിക്കോളാസിലും കാണാന്‍ തുടങ്ങി. കണ്ണിലെ കൃഷ്ണമണിപോലെയാണ് അവര്‍ നിക്കോളാസിനെ കാത്തുസൂക്ഷിച്ചിരുന്നത്.

അക്കാലത്ത് അവരുടെ നാട്ടില്‍ പ്ളേഗ് ബാധയുണ്ടായി. അതിന്റെ ഫലമായി നിക്കോളാസിന്റെ മാതാപിതാക്കള്‍ രണ്ടുപേരും അകാലത്തില്‍ മരിക്കാനിടയായി. മാതാപിതാക്കളുടെ വേര്‍പാട് നിക്കോളാസിനെ ദുഃഖിതനാക്കി. എങ്കിലും ദൈവത്തിലാശ്രയിച്ചുകൊണ്ടു നിക്കോളാസ് മുന്നോട്ടു നീങ്ങി. ഇഷ്ടംപോലെ സമ്പത്ത് അവകാശമായി ലഭിച്ചതുകൊണ്ടു സാമ്പത്തികകാര്യത്തില്‍ നിക്കോളാസിന് അല്ലലില്ലായിരുന്നു.

നിക്കോളാസിന്റെ കൊച്ചുഗ്രാമത്തില്‍ മാന്യനായ ഒരു മനുഷ്യനും അദ്ദേഹത്തിന്റെ മൂന്നു പെണ്‍മക്കളും താമസിക്കുന്നുണ്ടായിരുന്നു. ഒരുകാലത്ത് അവര്‍ ധനികരായിരുന്നെങ്കിലും സമ്പത്തെല്ലാം നഷ്ടപ്പെട്ടതുമൂലം ജീവിക്കാന്‍ പാടുപെടുകയായിരുന്നു അവര്‍. പലയിടത്തും അദ്ദേഹം ജോലിക്കു ശ്രമിച്ചതാണ്. എങ്കിലും ആരും ഒരു ജോലിയും അദ്ദേഹത്തിനു നല്‍കിയില്ല.

പട്ടിണി കിടന്നതുമൂലം വളരെ നിരാശരായ മക്കള്‍ ആ ദിവസം രാത്രിതങ്ങളുടെ പിതാവിനെ സമീപിച്ചു പറഞ്ഞു: ""നാളെമുതല്‍ ഞങ്ങള്‍ എന്തെങ്കിലും ജോലി അന്വേഷിച്ചു പോകാം. അല്ലെങ്കില്‍, ഞങ്ങള്‍ ഭിക്ഷതെണ്ടാം.''

ഇതുകേട്ടപ്പോള്‍ ആ പിതാവു മക്കളോടു പറഞ്ഞു: ""അങ്ങനെ ചെയ്യുവാന്‍ വരട്ടെ, മക്കളേ. നമുക്കു ദൈവത്തോടു പ്രാര്‍ഥിക്കാം. അവിടുന്ന് എന്തെങ്കിലും ഒരു വഴി കാണിക്കാതിരിക്കില്ല.''

ആ പിതാവും മക്കളും ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിക്കോളാസ് അവരുടെ മുറ്റത്തിനടുത്തുള്ള ഗ്രാമവീഥിയിലൂടെ നടന്നുപോവുകയായിരുന്നു. അവരുടെ കഥ അപ്രതീക്ഷിതമായി കേള്‍ക്കാനിടയായ നിക്കോളാസിന് അവരോട് ഏറെ അനുകമ്പതോന്നി. അവരെ എങ്ങനെയാണ് സഹായിക്കേണ്ടതെന്നറിയാതെ നിക്കോളാസ് കുഴങ്ങി. പണംകൊടുത്താല്‍ അവര്‍ വാങ്ങാന്‍ മടിച്ചേക്കുമെന്നു നിക്കോളാസ് ഭയപ്പെട്ടു.

അന്നു രാത്രി വീട്ടിലെത്തിയ നിക്കോളാസ് ആ വീട്ടുകാരെ സഹായിക്കാന്‍ ഒരു വഴി കാണിച്ചുകൊടുക്കണമെന്നു ദൈവത്തോട് ഉള്ളുരുകി പ്രാര്‍ഥിച്ചു. പെട്ടെന്ന് നിക്കോളാസിന് ഒരു ആശയം തോന്നി. തന്റെ കൈവശം ഏറെ വിലപിടിപ്പുള്ള മൂന്നു സ്വര്‍ണക്കട്ടികള്‍ ഉണ്ടല്ലോ. അവയിലൊന്ന് ആരും കാണാതെ അവരുടെ വീട്ടില്‍ കൊണ്ടുപോയിടാം.

രാത്രിയുടെ മറവില്‍ നിക്കോളാസ് അവരുടെ വീടിനു മുന്‍പിലെത്തുമ്പോള്‍ അവര്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. അല്പംപോലും ശബ്ദമുണ്ടാക്കാതെ നിക്കോളാസ് വീടിന്റെ ജനലരികിലെത്തി തന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണബാര്‍ മുറിയിലേക്ക് ഇട്ടുകൊടുത്തു.

പ്രാര്‍ഥന കഴിഞ്ഞ് എണീറ്റപ്പോള്‍ ആ സ്വര്‍ണക്കട്ടി ആ പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ മകളെ വിളിച്ചു പറഞ്ഞു: ""ദൈവം നമ്മുടെ പ്രാര്‍ഥന കേട്ടു. അവിടുന്നിതാ ഒരു സ്വര്‍ണക്കട്ടി നമുക്കു ദാനമായി തന്നിരിക്കുന്നു. ദൈവത്തിനു സ്തുതി.''

പിറ്റേദിവസം അദ്ദേഹം ആ സ്വര്‍ണം വിറ്റ് ധാരാളം പണം സമ്പാദിച്ചു. ആ പണത്തില്‍ നല്ലൊരുഭാഗം എടുത്തു തന്റെ മൂത്തമകളുടെ സ്ത്രീധനത്തിനും വിവാഹത്തിനുമായി ചെലവഴിച്ചു.

താന്‍ നല്‍കിയ സ്വര്‍ണംമൂലം ആ കുടുംബത്തിനുണ്ടായ സന്തോഷം നിക്കോളാസിനെയും സന്തോഷഭരിതനാക്കി. കുറേനാള്‍ കഴിഞ്ഞ് രണ്ടാമത് ഒരു സ്വര്‍ണബാര്‍കൂടി നിക്കോളാസ് അവരുടെ വീട്ടിലെത്തിച്ചു. ദൈവത്തിന്റെ പുതിയ ദാനത്തിനു നന്ദി പറഞ്ഞുകൊണ്ട് ആ സ്വര്‍ണം രണ്ടാമത്തെ മകളുടെ വിവാഹത്തിനായി ആ കുടുംബനാഥന്‍ ചെലവഴിച്ചു.

കുറേ കഴിഞ്ഞപ്പോള്‍ നിക്കോളാസ് തന്റെ കൈവശമുണ്ടായിരുന്ന മൂന്നാമത്തെ സ്വര്‍ണക്കട്ടിയും അവരുടെ വീട്ടിലെത്തിച്ചു. പക്ഷേ, ഇത്തവണ നിക്കോളാസ് "പിടിക്കപ്പെട്ടു'. നിക്കോളാസ് സ്വര്‍ണബാര്‍ മുറിയിലേക്ക് ഇടുന്നത് ആ കുടുംബനാഥന്‍ കാണാനിടയായി.

നിക്കോളാസിന്റെ ദാനശീലവും സഹായിക്കാനുള്ള സന്നദ്ധതയും ആ കുടുംബനാഥനെ വികാരഭരിതനാക്കി. നിക്കോളാസിനോട് എങ്ങനെ നന്ദിപറയണമെന്നറിയാതെ ആ മനുഷ്യന്‍ കുഴങ്ങി. താന്‍ ചെയ്ത കാര്യത്തെക്കുറിച്ച് ആരോടും പറയരുതെന്നു പറഞ്ഞുകൊണ്ടു നിക്കോളാസ് അന്ന് ആ മനുഷ്യനോടു യാത്രപറഞ്ഞു പിരിഞ്ഞു.

ഈ നിക്കോളാസാണ് പിന്നീട് ബിഷപ്പായിത്തീര്‍ന്നതും സെന്റ് നിക്കോളാസായി സഭയില്‍ ഉയര്‍ത്തപ്പെട്ടതും. ഈ നിക്കോളാസാണ് സാന്താക്ളോസ് അല്ലെങ്കില്‍ ക്ളിസ്മസ് ഫാദറായി ഇന്നറിയപ്പെടുന്നത്.

എന്താണ് നിക്കോളാസിന്റെ പ്രത്യേകത? ക്രിസ്മസിന്റെ ഒരു സിംബലാണ് നിക്കോളാസ്. മനുഷ്യരക്ഷയ്ക്കായി ഭൂമിയിലവതരിച്ച ദൈവപുത്രനായ യേശു ദൈവത്തിന്റെ സ്വയംദാനമാണ്. മനുഷ്യരുടെ രക്ഷയ്ക്കും സന്തോഷത്തിനുമായി ദൈവം തന്നെത്തന്നെ മനുഷ്യനു നല്‍കിയത് യേശുവിലൂടെയാണ്. ദൈവത്തിന്റെ നമുക്കുള്ള സമ്മാനമാണ് യേശു. യേശുവിന്റെ പിറവിത്തിരുന്നാള്‍ നാം കൊണ്ടാടുമ്പോള്‍ ദൈവം നമുക്കു നല്‍കിയിരിക്കുന്ന സ്വയംദാനം എന്ന സമ്മാനമാണ് നാം അനുസ്മരിക്കുക.

സ്വര്‍ണബാറുകള്‍ നല്‍കിയാണ് നിക്കോളാസ് പാവപ്പെട്ടവനായിത്തീര്‍ന്ന ഒരു മനുഷ്യനെയും അദ്ദേഹത്തിന്റെ മൂന്നു മക്കളെയും രക്ഷിച്ചത്. പാപികളായിത്തീര്‍ന്ന മനുഷ്യരായ നമ്മെ ദൈവം രക്ഷിച്ചതാകട്ടെ സ്വന്തം പുത്രനായ യേശുവിനെ നല്‍കിയും.

നിക്കോളാസിന്റെ ദാനശീലം ആദരണീയംതന്നെ. എന്നാല്‍, സ്വന്തം പുത്രനായ യേശുവിനെ നമുക്കു നല്‍കിയ ദൈവത്തിന്റെ സ്വയംദാനത്തിന്റെ മുന്‍പില്‍ അതൊന്നുമല്ല. എങ്കിലും നിക്കോളാസിന്റെ കഥ ദൈവത്തിന്റെ സ്വയംദാനത്തെ അനുസ്മരിപ്പിക്കുവാന്‍ ഇന്നു നമ്മെ സഹായിക്കുന്നു.

നിക്കോളാസ് നല്കിയ സ്വര്‍ണക്കട്ടികള്‍ ഉപയോഗിച്ചതുമൂലമാണ് ആ പാവപ്പെട്ട മനുഷ്യന്‍ സൗഭാഗ്യവാനായിത്തീര്‍ന്നത്. ഇതുപോലെ, ദൈവം നമുക്കു സമ്മാനമായി നല്‍കിയിരിക്കുന്ന യേശുവിനെ നമ്മുടെ ഹൃദയത്തിലേക്കു സ്നേഹപൂര്‍വം സ്വീകരിക്കുമ്പോള്‍ മാത്രമേ നമ്മുടെ ജീവിതവും സൗഭാഗ്യപൂര്‍ണമാവൂ എന്നതു നാം മറക്കേണ്ട.സ്വര്‍ണവും ധനവുമൊക്കെ കുറേക്കാലത്തേക്കു നമുക്കു സന്തോഷം നല്‍കിയേക്കാം. എന്നാല്‍, നമുക്കു യഥാര്‍ഥ സന്തോഷവും സമാധാനവും നല്‍കാന്‍ ദൈവത്തിനു മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് അവിടുന്നു തന്നെത്തന്നെ യേശുവിലൂടെ നമുക്കു സമ്മാനമായി നല്‍കിയത്.

ദൈവം നമുക്കു നല്കുന്ന സമ്മാനമായ യേശുവിനെ സ്നേഹപൂര്‍വം കൈനീട്ടി നമുക്കു വാങ്ങാം. അവിടുത്തെ നമ്മുടെ ഹൃദയത്തില്‍ നമുക്കു പ്രതിഷ്ഠിക്കാം. അപ്പോള്‍, നമ്മുടെ ഹൃദയത്തില്‍ സമാധാനവും ശാന്തിയും നിറയും; നമ്മുടെ സന്തോഷം അതിരില്ലാതാവുകയും ചെയ്യും.
- dated 12 Dec 2010


Comments:
Keywords: Europe - Samakaalikam - story nicolas Europe - Samakaalikam - story nicolas,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
advent_in_germany
ജര്‍മനിയിലെ ആഗമനപ്പെരുനാള്‍ കാലം : വര്‍ഷത്തിലെ മനോഹരദിനങ്ങള്‍
തുടര്‍ന്നു വായിക്കുക
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
pesahathiruvathazham
പെസഹാ വിരുന്നൊരുക്കി പ്രവാസി കുടുംബങ്ങള്‍
ഇന്ന് പെസഹാ ആചരണം.ലോകം മുഴുവനും ഇന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മയാചരണത്തെ സൂചിപ്പിക്കുന്ന പെസഹാ വിരുന്ന് ക്റൈസ്തവ സഭയിലെയും കുടുംബങ്ങളിലെയും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പാരമ്പര്യ വിശ്വാസ ................. തുടര്‍ന്നു വായിക്കുക
papstamtgefuehrt
ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ അധികാരമേറ്റു ; പ്രാര്‍ത്ഥനാനിര്‍ഭരമായി അജഗണങ്ങള്‍
തുടര്‍ന്നു വായിക്കുക
silent_nifgt_holy_night
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകം അണിഞ്ഞൊരുങ്ങി; പാടാം: സൈലന്റ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..
തുടര്‍ന്നു വായിക്കുക
jaimonmayaweded
ജയ്മോന്‍ വാലുമ്മേല്‍ വിവാഹിതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us