Today: 29 Jan 2020 GMT   Tell Your Friend
Advertisements
അല്‍സ്ഹൈമറെ ഓര്‍മ്മിക്കാന്‍ ഇന്ന്് അല്‍ഷിമേഴ്സ് ദിനം
Photo #1 - Europe - Samakaalikam - worldalshimersday
ബര്‍ലിന്‍: സെപ്റ്റംബര്‍ ഇരുപത്തിയൊന്ന് അല്‍ഷിമേഴ്സ് ദിനം. ലോക അല്‍ഷിമേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലാണ് ഈ ദിനം ആചരിക്കുന്നത്.

1994 മുതലാണ് ഈ ദിനം പ്രത്യേകമായി ഓര്‍മ്മിക്കപ്പെടുന്നത്. ഓര്‍മ്മയ്ക്ക് ഗുരുതരമായ തകരാര്‍ ഉണ്ടാക്കുന്ന ഈ രോഗം ബാധിച്ചവരായി ലോകത്തിലാകെ 35 മില്യന്‍ ആളുകള്‍ ഉണ് ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ അമേരിക്കയില്‍തന്നെ അഞ്ചു മില്യന്‍ ആളുകള്‍ക്ക് ഈ രോഗമുള്ളവരായി കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലാണെങ്കില്‍ ഓരോ വര്‍ഷത്തിലും 3,60000 പേര്‍ ഈ രോഗത്തിലേയ്ക്കു വഴുതുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

മലയാളത്തില്‍ മേധാക്ഷയം എന്ന് വിശേഷിപ്പിക്കുന്ന അല്‍ഷൈമര്‍ (ന്യൂറോ ഡീജനറേറ്റീവ് ഡിസീസ്)(ജര്‍മന്‍ ഭാഷയില്‍ ആല്‍സ്ഹൈമര്‍) രോഗം പാശ്ചാത്യ ലോകത്ത് ആദ്യമായി പരിചയപ്പെടുത്തിയത്് ജര്‍മ്മന്‍ ഡോക്ടറായ അലോയിസ് അല്‍സ്ഹെമറാണ്. അന്നുതൊട്ടിത് അല്‍സ്ഹൈമര്‍ രോഗമെന്ന് അറിയപ്പെട്ടു. സൈക്കാട്രിയില്‍ വിദഗ്ധനായിരുന്ന ഡോ. അല്‍സ്ഹൈമര്‍ 1901 മുതല്‍ തന്റെ ചികിത്സയിലായിരുന്ന അഗസ്തി എന്ന രോഗി 1906 ല്‍ മരിക്കുകയും അതിനുശേഷം ഡോ. നടത്തിയ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും വെളിച്ചത്തില്‍ ലഭിച്ച തെളിവുകളാല്‍ ഡോ. അലോയിസ് അല്‍സ്ഹൈമറാണ് 1907 ല്‍ ഈ രോഗം ആദ്യം തിരിച്ചറിഞ്ഞത്.

അല്‍ഷിമേഴ്സ് എന്നത് വെറും മറവി രോഗമല്ല മസ്തിഷ്ക കോശങ്ങളുടെ നാശം മൂലവും ശേഷിക്കുറവുകൊണ്ടും ഓര്‍മ്മിക്കാനും ചിന്തിക്കാനും കാര്യങ്ങളെ അതിന്റേതായ രീതിയില്‍ വേര്‍തിരിച്ചറിയാനുമുള്ള കഴിവ് നഷ്ടപ്പെടുകയുമാണ്. ഇതിനേയാണ് മേധാക്ഷയം അഥവാ അള്‍ഷിമേഴ്സ് എന്നു പറയുന്നത്. 65 വയസിന് മുകളിലുള്ളവരെയാണ് കൂടുതലായി ഇത് ബാധിക്കുന്നത്. ഓരോ 71 സെക്കന്റിലും ഒരു അല്‍ഷിമേഴ്സ് രോഗി ഉണ്ടാവുന്നു എന്നാണ് ഏറ്റവും ആധുനിക പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ 65 വയസിന് താഴെയുള്ളവരേയും ഈ രോഗം കീഴ്പ്പെടുത്തുന്നുണ്ട്. പക്ഷെ 85 വയസില്‍ കൂടിയ മിക്കവര്‍ക്കും ഈ രോഗം ഉണ്ടെന്നുള്ളതാണ് വസ്തുത. പക്ഷെ ഇത് ഏറ്റക്കുറച്ചിലില്‍ ആയിരിയ്ക്കും എന്നും പഠനങ്ങള്‍ പറയുന്നു.

ആധുനിക യുഗത്തില്‍ പ്രായമുള്ളവരെ മാത്രമല്ല ചെറുപ്പക്കാരിലും ഈ രോഗം കണ്ടുവരുന്നു. രോഗത്തിന്റെ അടിസ്ഥാനം ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. ചികിത്സ കൊണ്ട് രോഗം ഭേദമാവുകയില്ല.
തൊട്ടു മുമ്പ് ചെയ്ത കാര്യങ്ങള്‍ മറന്നു പോവുക, നിത്യവും ഉപയോഗിക്കുന്ന വസ്തുക്കളുടെ പേര് മറക്കുക, പെരുമാറ്റത്തിലും സംസാരത്തിലും വ്യത്യസ്തത പുലര്‍ത്തുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. സ്ഥലകാല ബോധമില്ലാതെ പറ്റുന്ന അബദ്ധങ്ങളും അപകടങ്ങളും രോഗം ബാധിച്ചവരുടെ മരണത്തിനു വരെ കാരണമാവുകയും ചെയ്യുന്നുണ്ട്. ജര്‍മനിയിലെ വൃദ്ധസദനങ്ങളില്‍ കഴിയുന്ന മിക്ക ആളുകള്‍ക്കും ഈ രോഗമുണ്ട്. ജര്‍മനിയില്‍ ഇതിനായി ഒട്ടേറെ ഗവേഷങ്ങളും നടക്കുന്നുണ്ട്.

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തില്‍ ഭൂരിഭാഗം രാജ്യങ്ങളിലേയും ഗവേഷകര്‍ ഈ രോഗത്തിന് മരുന്നു കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണിപ്പോള്‍. ഠലാകത്താകമാനം നിരവധി റിസേര്‍ച്ച് ഫൗണ്ടേഷനുകള്‍ ഈ രോഗത്തിനെതിരെ പൊരുതുന്നുണ്ടെങ്കിലും ഇതുവരെ അടിസ്ഥാനപരമായി ഫലപ്രദമായി ഒരു മരുന്ന് കണ്ടുപിടിച്ചിട്ടില്ല.
- dated 21 Sep 2011


Comments:
Keywords: Europe - Samakaalikam - worldalshimersday Europe - Samakaalikam - worldalshimersday,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
karfritaggoodfriday
ലോകം ഇന്ന് ദുഖ:വെള്ളി സ്മരണയില്‍
മാനവരക്ഷയുടെ ദു:ഖവെള്ളി ലോകം ഇന്ന് സ്മരിക്കുന്നു. ലോകരക്ഷയ്ക്കായി അവതരിച്ച ദൈവപുത്രന്റെ പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും ഓര്‍മ്മയില്‍ ൈ്രകസ്തവര്‍ ദുഖവെളളി ആചരിക്കുന്നു. ... തുടര്‍ന്നു വായിക്കുക
advent_in_germany
ജര്‍മനിയിലെ ആഗമനപ്പെരുനാള്‍ കാലം : വര്‍ഷത്തിലെ മനോഹരദിനങ്ങള്‍
തുടര്‍ന്നു വായിക്കുക
Valentinesday_feb_14
(പൂ)വാലന്റീന്‍സ് ദിനം ; ഫെബ്രുവരി 14 പ്രണയത്തിന്റെ വസന്ത നാള്‍
വര്‍ഷത്തിലൊരിയ്ക്കല്‍ ആഗതമാകുന്ന പ്രണയത്തിന്റെ വസന്ത ദിനം വാലനൈ്റന്‍സ് ഡേ പുതിയ തലമുറയുടെ ആധുനിക ലോകത്തിന്റെ നിലക്കണ്ണാടിയാണ്. കാമുകികാമുകന്മാരുടെ ....തുടര്‍ന്നു വായിക്കുക തുടര്‍ന്നു വായിക്കുക
pesahathiruvathazham
പെസഹാ വിരുന്നൊരുക്കി പ്രവാസി കുടുംബങ്ങള്‍
ഇന്ന് പെസഹാ ആചരണം.ലോകം മുഴുവനും ഇന്ന് ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ പെസഹാ ആചരിക്കുന്നു. ക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്‍മയാചരണത്തെ സൂചിപ്പിക്കുന്ന പെസഹാ വിരുന്ന് ക്റൈസ്തവ സഭയിലെയും കുടുംബങ്ങളിലെയും ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു പാരമ്പര്യ വിശ്വാസ ................. തുടര്‍ന്നു വായിക്കുക
papstamtgefuehrt
ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പ്പാപ്പാ അധികാരമേറ്റു ; പ്രാര്‍ത്ഥനാനിര്‍ഭരമായി അജഗണങ്ങള്‍
തുടര്‍ന്നു വായിക്കുക
silent_nifgt_holy_night
ക്രിസ്മസിനെ വരവേല്‍ക്കാന്‍ ലോകം അണിഞ്ഞൊരുങ്ങി; പാടാം: സൈലന്റ് നൈറ്റ് .. .. ഹോളി നൈറ്റ് .. ..
തുടര്‍ന്നു വായിക്കുക
jaimonmayaweded
ജയ്മോന്‍ വാലുമ്മേല്‍ വിവാഹിതനായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us