Today: 18 Oct 2017 GMT   Tell Your Friend
Advertisements
മരുന്നടിച്ച് മെച്ചമുണ്ടാക്കിയത് ആയിരത്തിലേറെ റഷ്യന്‍ അത്ലറ്റുകള്‍: മക്ളാരന്‍
Photo #1 - Europe - Sports - 101220165
സൂറിച്ച്: റഷ്യയില്‍ സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ ഉത്തേജക മരുന്ന പദ്ധതിയില്‍ ഉള്‍പ്പെട്ടത് ആയിരത്തിലേറെ കായികതാരങ്ങളെന്ന് ഇതെക്കുറിച്ച് അന്വേഷണം നടത്തിയ റിച്ചാര്‍ഡ് മക്ളാരന്‍.

നിരവധി ഒളിമ്പിക് മെഡല്‍ ജേതാക്കളും ഇക്കൂട്ടത്തിലുള്ളതായി അദ്ദേഹം തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2011 മുതല്‍ 2015 വരെ നടപ്പാക്കിയ ഉത്തേജക പദ്ധതിയെക്കുറിച്ചാണ് അന്വേഷണം നടത്തിയത്.

ഫുട്ബോള്‍ ഉള്‍പ്പെടെ മുപ്പതോളം കായിക ഇനങ്ങളില്‍ പങ്കെടുക്കുന്നവരില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ആസൂത്രിതമായും അച്ചടക്കത്തോടെയും നടപ്പാക്കിയ ഒരു ഗൂഢാലോനയായിരുന്നു ഇതെന്നും മക്ളാരന്‍ ആരോപിക്കുന്നു.

2013ല്‍ മോസ്കോയില്‍ നടന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിലും 2014ല്‍ സോചിയില്‍ നടന്ന വിന്റര്‍ ഒളിംപിക്സിലും മെഡല്‍ നേടിയ നിരവധി റഷ്യന്‍ താരങ്ങള്‍ ഇപ്പോള്‍ പ്രതിപ്പട്ടികയിലാണ്. ഉപ്പോ കാപ്പിയോ ഉപയോഗിച്ച് സാമ്പിളുകളില്‍ കൃത്രിമം നടത്തിയാണ് ഇതുവരെ അത്ലറ്റുകളും അധികൃതരും ഇക്കാര്യം മൂടിവച്ചിരുന്നതെന്നും മക്ളാരന്‍ കണ്ടെത്തിയിരിക്കുന്നു.
- dated 10 Dec 2016


Comments:
Keywords: Europe - Sports - 101220165 Europe - Sports - 101220165,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
181020171
ലോകകപ്പ് യോഗ്യതാ പ്ളേ ഓഫ്: വടക്കന്‍ അയര്‍ലന്‍ഡ് സ്വിറ്റ്സര്‍ലന്‍ഡിനെ നേരിടും Recent or Hot News
ഇറ്റലി ~ സ്വീഡന്‍, ക്രൊയേഷ്യ ~ ഗ്രീസ് തുടര്‍ന്നു വായിക്കുക
131020175
പിഎസ്ജി ചെയര്‍മാനെതിരേ ക്രിമിനല്‍ കേസ് Recent or Hot News
തുടര്‍ന്നു വായിക്കുക
121020172
റഫറിയില്‍ പ്രതിഷേധിച്ച് ടിവി കമന്റേറ്റര്‍ ലൈവായി ഇറങ്ങിപ്പോയി Recent or Hot News
തുടര്‍ന്നു വായിക്കുക
aryan_robben_retires
ബൂട്ടഴിച്ച് ആര്യന്‍ റോബന്‍ ; ഹോളണ്ടില്ലാതെ റഷ്യന്‍ കപ്പ്
തുടര്‍ന്നു വായിക്കുക
111020179
ഷക്കീരയുമായി പിരിയുന്നു എന്ന അഭ്യൂഹങ്ങള്‍ തള്ളി പിക്കെ
തുടര്‍ന്നു വായിക്കുക
101020177
പത്തു വര്‍ഷം പഠിച്ച് ലെവന്‍ഡോവ്സ്കി ഡിഗ്രിയെടുത്തു
തുടര്‍ന്നു വായിക്കുക
27920177
റൊണാള്‍ഡോ വിവാഹിതനനാകുന്നു ?
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us