Today: 15 Dec 2018 GMT   Tell Your Friend
Advertisements
മറഡോണയ്ക്കു പ്രിയപ്പെട്ട ലോകകപ്പ് മുഹൂര്‍ത്തങ്ങള്‍
Photo #1 - Europe - Sports - 11620184
അര്‍ജന്റീനയുടെ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ലോകകപ്പ് മുഹൂര്‍ത്തങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുന്നു.

1982 ജൂണ്‍ 18

അര്‍ജന്റീന ഹംഗറിയെ 4~1നു തോല്‍പ്പിച്ച അന്നത്തെ മത്സരത്തിലായിരുന്നു മറഡോണയുടെ ആദ്യ ലോകകപ്പ് ഗോള്‍. ബെല്‍ജിയത്തോട് ആദ്യ മത്സരം തോറ്റ ശേഷമുള്ള ശക്തമായ തിരിച്ചുവരവ്. അമ്മ പ്രഭാത ഭക്ഷണം കിടക്കയില്‍ എത്തിച്ചു തരുന്നതു പോലുള്ള ആഹ്ളാദ അനുഭവം എന്നാണ് ആദ്യ ഗോളിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്.

1982 ജൂലൈ 2

അര്‍ജന്റീന ബ്രസീലിനോട് 1~3നു തോറ്റ മത്സരം. അന്ന് ബാറ്റിസ്റ്റയെ ചവിട്ടിയതിന് ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തു പോയി മറഡോണ. മത്സരത്തില്‍ വ്യക്തമായ ലീഡ് നേടിയ ശേഷം ബ്രസീല്‍ താരങ്ങള്‍ പരിഹസിച്ചതാണ് തന്നെ പ്രകോപിപ്പിച്ചതെന്ന് അദ്ദേഹം അനുസ്മരിക്കുന്നു.

1986 ജൂണ്‍ 22

അര്‍ജന്റീന ഇംഗ്ളണ്ടിനെ 2~1നു തോല്‍പ്പിച്ച മത്സരം. നൂറ്റാണ്ടിന്റെ ഗോള്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ഗോള്‍ മറഡോണയുടെ ബൂട്ടില്‍നിന്നു പിറന്ന കളി. മധ്യവരയില്‍ നിന്ന് അത്രയധികം പേരെ വെട്ടിച്ച് ഒറ്റയ്ക്കു മുന്നേറി ഗോളടിക്കുക എന്നത് ഏതൊരു കുട്ടിയുടെയും സ്വപ്നമായിരിക്കും. പക്ഷേ, വിഖ്യാത ഗോളി പീറ്റര്‍ ഷില്‍റ്റനെ വല്ല ഭൂതപ്രേതാദികളോ അന്യഗൃഹ ജീവികളോ വന്ന് സ്ഥാനം തെറ്റിച്ചില്ലായിരുന്നെങ്കില്‍ ആ ഗോള്‍ പിറക്കില്ലായിരുന്നു എന്നും മറഡോണ. അങ്ങനെയൊരു ഗോള്‍ പിന്നെയൊരിക്കലും തനിക്കു നേടാനായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

1990 ജൂലൈ 3

ഇറ്റലിയും അര്‍ജന്റീനയും 1~1 സമനിലയില്‍ പിരിയുകയും, അര്‍ജന്റീന 4~3ന് ഷൂട്ടൗട്ടില്‍ ജയിക്കുകയും ചെയ്ത മത്സരം. മത്സരം തങ്ങള്‍ ജയിക്കേണ്ടതായിരുന്നു എന്ന് ഇറ്റാലിയന്‍ കളിക്കാര്‍ ആവര്‍ത്തിക്കുകയായിരുന്നു എന്ന് മറഡോണ ഓര്‍ക്കുന്നു. യൂഗോസ്ളാവ്യയ്ക്കെതിരേ താന്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയിരുന്നു. പക്ഷേ, ഇക്കുറി ഇറ്റാലിയന്‍ ഗോള്‍ വലയ്ക്കു മുന്നില്‍ സാക്ഷാല്‍ വാള്‍ട്ടര്‍ സെംഗയായിരുന്നിട്ടും തനിക്കു ലക്ഷ്യം തെറ്റിയില്ല. അതു നഷ്ടപ്പെട്ടിരുന്നെങ്കില്‍ അമ്മയെയും അച്ഛനെയും സഹോദരങ്ങളെയും അര്‍ജനൈ്റന്‍ ജനതയെയും ആകെ വഞ്ചിക്കുന്നതിനു തുല്യമാകുമായിരുന്നു എന്നും മറഡോണ.

1990 ജൂണ്‍ 24

അര്‍ജന്റീന ബ്രസീലിനെ 1~0ത്തിനു തോല്‍പ്പിച്ച മത്സരം. ക്ളോഡിയോ കനീഗിയയെക്കൊണ്ട് ഗോളടിപ്പിച്ച മാന്ത്രിക സ്പര്‍ശമുള്ള അസിസ്ററാണ് ആ മത്സരം മറഡോണയെ സംബന്ധിച്ച് അനശ്വരമായ ഓര്‍മയാകുന്നത്. ആ ഗോള്‍ കനീഗിയ ആഘോഷിച്ചില്ല, മുഷ്ടി ചുരുട്ടുക മാത്ര ചെയ്തു. അവനന്ന് ഗോളടിക്കുകയല്ല ചെയ്തത്, ഒരു സ്റ്റേഡിയത്തെയാകെ നിശബ്ദമാക്കുകയായിരുന്നു~ മറഡോണ പറയുന്നു. ആ മത്സരത്തില്‍ യഥാര്‍ഥ മുന്‍തൂക്കം ബ്രസീലിനായിരുന്നു. പക്ഷേ, ജയിച്ചതു ഞങ്ങളാണ്. അവരോടുള്ള ആദരസൂചകമായാണ് അന്നത്തെ ബ്രസീലിയന്‍ സൂപ്പര്‍ താരവും തന്റെ സുഹൃത്തുമായ കരേക്കയുടെ ഷര്‍ട്ടണിഞ്ഞ് താന്‍ സ്റേറഡിയം വിട്ടതെന്നും മറഡോണ.
- dated 10 Jun 2018


Comments:
Keywords: Europe - Sports - 11620184 Europe - Sports - 11620184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
41220188luca
ലൂക്ക മോഡ്രിച്ച് ലോക ഫുട്ബോളര്‍
തുടര്‍ന്നു വായിക്കുക
യൂറോ കപ്പ് യോഗ്യതാ ഡ്രോ: ജര്‍മനിയും ഹോളണ്ടും ഒരേ ഗ്രൂപ്പില്‍
തുടര്‍ന്നു വായിക്കുക
2911201806
ലോക ചെസ് കിരീടം മാഗ്നസ് കാള്‍സണ്‍ നിലനിര്‍ത്തി
തുടര്‍ന്നു വായിക്കുക
101120181
ഫിഫ അഴിമതി അന്വേഷിച്ചിരുന്ന പ്രോസിക്യൂട്ടര്‍ക്ക് സസ്പെന്‍ഷന്‍
തുടര്‍ന്നു വായിക്കുക
3102018
ക്രിസ്റ്റ്യാനോയ്ക്കെതിരായ ബലാത്സംഗ കേസ് പുനരന്വേഷണത്തിന്
തുടര്‍ന്നു വായിക്കുക
11020184
ബലാത്സംഗം ആരോപണം വ്യാജം: ക്രിസ്ററ്യാനോ റൊണാള്‍ഡോ
ജര്‍മന്‍ മാധ്യമത്തിനെതിരേ നിയമ നടപടി തുടര്‍ന്നു വായിക്കുക
6920185
ലാ ലിഗ മത്സരങ്ങള്‍ യുഎസില്‍ നടത്തുമ്പോള്‍ ആരാധകര്‍ക്ക് സബ്സിഡി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us