Today: 19 Oct 2017 GMT   Tell Your Friend
Advertisements
റഫറിയില്‍ പ്രതിഷേധിച്ച് ടിവി കമന്റേറ്റര്‍ ലൈവായി ഇറങ്ങിപ്പോയി
Photo #1 - Europe - Sports - 121020172
മോസ്കോ: ഒരു റഷ്യന്‍ ടെലിവിഷന്‍ ചാനലിലെ കമന്റേറ്റര്‍ ഫുട്ബോള്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണത്തിനിടെ ഇറങ്ങിപ്പോയി. റഫറിയിങ്ങിലെ പോരായ്മകളില്‍ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ഇതെത്തുടര്‍ന്ന് കളിയുടെ രണ്ടാം പകുതി കമന്ററിയില്ലാതെയാണ് പ്രേക്ഷകര്‍ കണ്ടത്.

റഷ്യന്‍ ഫസ്ററ് ഡിവിഷന്‍ ടീമുകളായ ടോര്‍പ്പിഡോ വ്ളാദിമിറും ടെക്സ്റ്റില്‍ഷിക്ക് ഇവാനോവോയും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മത്സരം 1~1 എന്ന നിലയിലുള്ളപ്പോള്‍ ഇവാനോവോ ഗോളി അലക്സി സ്മിര്‍ണോവ് എതിര്‍ കളിക്കാരനെ പെനല്‍റ്റി ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തു. പെനല്‍റ്റി വിധിക്കുന്നതിനു പകരം ബോക്സിനു പുറത്തുനിന്ന് ഫ്രീകിക്ക് അനുവദിക്കുകയാണ് റഫറി പ്യോറ്റര്‍ മിറോഷ്നിചെങ്കോ ചെയ്തത്.

റഫറിയുടെ നടപടി കാണികളെയാകെ പ്രകോപിപ്പിച്ചു. അതിലേറെ പ്രകോപിതനായ കമന്റേറ്റര്‍ വ്ളാദിമിര്‍ നിക്കോള്‍സ്കി നോക്കിയിരിക്കെ ആ ഫ്രീ കിക്ക് പെനല്‍റ്റി ബോക്സിനുള്ളില്‍ വച്ച് ഇനാനോവോ ഡിഫന്‍ഡറുടെ കൈയില്‍ തട്ടി. അപ്പോഴും പെനല്‍റ്റി നിരസിച്ച റഫറി കളി തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഇതോടെ രോഷാകുലനായ കമന്റേറ്റര്‍ ദീര്‍ഘനേരം റഫറിയിങ്ങിനെ വിമര്‍ശിക്കുകയും, ഈ റഫറി റഷ്യന്‍ ഫുട്ബോളിനാകെ അപമാനമാണെന്നും പ്രഖ്യാപിക്കുകയും ചെയ്ത ശേഷം കമന്ററി ബോക്സില്‍നിന്ന് വോക്കൗട്ട് നടത്തുകയായിരുന്നു. മത്സരം 1~1 സമനിലയില്‍ തന്നെ അവസാനിക്കുകയും ചെയ്തു.
- dated 12 Oct 2017


Comments:
Keywords: Europe - Sports - 121020172 Europe - Sports - 121020172,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us