Today: 22 Apr 2018 GMT   Tell Your Friend
Advertisements
റഷ്യയുടെ ഐഒസി അംഗത്വം പുന:സ്ഥാപിച്ചു
Photo #1 - Europe - Sports - 1320189
ലോസേന്‍: ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയില്‍ റഷ്യയുടെ അംഗത്വം പുനസ്ഥാപിച്ചു. പ്യോങ്ചാങ്ങില്‍ നടന്ന ശീതകാല ഒളിംപിക്സ് വരെ നിരോധനം നിലനിന്നിരുന്നു. എന്നിട്ടും 168 റഷ്യന്‍ താരങ്ങള്‍ രാജ്യത്തിന്റെ പതാകയ്ക്കു കീഴിലല്ലാതെ ഗെയിംസില്‍ മത്സരിച്ചിരുന്നു.

ഇക്കുറി റഷ്യന്‍ താരങ്ങളില്‍ രണ്ടു പേര്‍ കൂടി ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞു. ബാക്കി 166 പേരുടെയും പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ഈ സാഹചര്യത്തിലാണ് നിരോധനം പിന്‍വലിക്കുന്നത്. കൂടുതല്‍ മരുന്നടി പിടിക്കപ്പെട്ടാല്‍ ഇതു പുനസ്ഥാപിക്കും.

അടിയന്തര പ്രാബല്യത്തോടെയാണ് നിരോധനം നീക്കിയിരിക്കുന്നതെന്ന് ഐഒസി അറിയിച്ചു. പ്യോങ്ചാങ്ങിലെത്തിയ റഷ്യന്‍ സംഘത്തില്‍ ഓരോരുത്തരും ഗെയിംസ് കഴിയും മുന്‍പു തന്നെ മരുന്നടിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ ബാധ്യസ്ഥരായിരുന്നു. ഗെയിംസില്‍ രണ്ടു സ്വര്‍ണം ഉള്‍പ്പെടെ പതിനേഴ് മെഡലുകള്‍ നേടിയ സംഘം മൂന്നാം സ്ഥാനത്തുമെത്തി.

സര്‍ക്കാര്‍ ഏജന്‍സികളുടെ അറിവോടെയും സമ്മതത്തോടെയും ആസൂത്രണത്തോടെയും വ്യാപകമായി ഉത്തേജക മരുന്ന് പദ്ധതി നടപ്പാക്കിയെന്നു വ്യക്തമായതിനെത്തുടര്‍ന്നാണ് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
- dated 28 Feb 2018


Comments:
Keywords: Europe - Sports - 1320189 Europe - Sports - 1320189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13420187
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാന്‍ ഐസ് ലാന്‍ഡ്
തുടര്‍ന്നു വായിക്കുക
24201802
ഞങ്ങള്‍ക്ക് ലോകകപ്പ് വേദി നഷ്ടപ്പെടുത്താന്‍ അവര്‍ ശ്രമിക്കുന്നു: റഷ്യ
തുടര്‍ന്നു വായിക്കുക
27320185
ഐസ് ലാന്‍ഡിലെ രാഷ്ട്രീയ നേതാക്കള്‍ ലോകകപ്പ് ബഹിഷ്കരിക്കും
തുടര്‍ന്നു വായിക്കുക
21320187
മെസിയെ ബന്ദിയായി ചിത്രീകരിച്ച് ഐഎസിന്റെ പുതിയ പോസ്റ്റര്‍
തുടര്‍ന്നു വായിക്കുക
1320186
ഞങ്ങള്‍ക്കു ശേഷം പ്രളയം: ഫെഡറല്‍
'എന്റെയും നദാലിന്റെയും ദ്യോക്കോയുടെയും നേട്ടങ്ങള്‍ ആര്‍ക്കും ആവര്‍ത്തിക്കാനാവില്ല'' തുടര്‍ന്നു വായിക്കുക
1220188
നോര്‍വീജിയന്‍ ഒളിമ്പിക് ജേഴ്സിയിലെ നാസി ചിഹ്നം വിവാദമാകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us