Today: 18 Nov 2017 GMT   Tell Your Friend
Advertisements
ചാംപ്യന്‍സ് ലീഗ്: ബയേണ്‍ പ്രീ ക്വാര്‍ട്ടറില്‍
Photo #1 - Europe - Sports - 211201709

യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ പ്രമുഖര്‍ക്ക് അടിതെറ്റി. സ്പാനിഷ് സൂപ്പര്‍ ക്ളബ്ബുകളായ ബാഴ്സിലോണയും അത്ലറ്റിക്കോ മാഡ്രിഡും യുവന്‍റസും സമനിലക്കുരുക്കില്‍ പെട്ടപ്പോള്‍ എഫ്സി റോമയോട് ചെല്‍സി തോല്‍വിയറിഞ്ഞു. എന്നാല്‍ സീസണില്‍ മികച്ച പ്രകടനം തുടരുന്ന പിഎസ്ജിയും മാഞ്ചസ്ററര്‍ യുനൈറ്റഡും ബയേണ്‍ മ്യൂണിക്കും വിജയത്തോടെ നോക്കൗട്ട് റൗണ്ട് ഉറപ്പിച്ചു.

സെല്‍റ്റിക് എഫ്സിയോട് ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മന്‍ സൂപ്പര്‍ ക്ളബ്ബ് ബയേണ്‍ മ്യൂണിക്ക് ജയിച്ച് കയറിയത്. ലെവന്‍ഡോസ്കിയും തോമസ് മുള്ളറും ഇല്ലാതെ ഇറങ്ങിയ ബയേണിനെ സ്കോട്ടിഷ് ചാംപ്യന്‍മാര്‍ വിറപ്പിച്ചാണ് കീഴടങ്ങിയത്. ബയേണിന് വേണ്ടി കിങ്സിലി കോമനും ഹാവി മാര്‍ട്ടിനെസും ഗോളടിച്ചപ്പോള്‍ സെല്‍റ്റിക്കിന്‍റെ ആശ്വാസ ഗോള്‍ നേടിയത് മക്ഗ്രെഗറാണ്.

ലെവന്‍ഡോസ്കിക്ക് പകരം ബയേണിന്‍റെ ആക്രമണ ചുമതലയേറ്റെടുത്ത ജയിംസ് റോഡ്രിഗസ് നിരാശയാണ് സമ്മാനിച്ചത്. രണ്ടാം പകുതിയില്‍ മാത്രമാണ് റോഡ്രിഗസിന് മുന്നേറ്റനിരയില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചത്. മത്സരത്തിന്‍റെ 22ാം മിനുട്ടില്‍ കിങ്സ്ലി കോമനിലൂടെ ബയേണ്‍ ലീഡ് നേടി. പിന്നാലെ ഇരു കൂട്ടരും ആക്രമണം വലചലിപ്പിക്കാന്‍ സാധിച്ചില്ല.
74ാം മിനുട്ടില്‍ മക്ഗ്രെഗറിലൂടെ സെല്‍റ്റിക്ക് സമനില നേടി. എന്നാല്‍ ഗ്യാലറിയിലെ ആരവങ്ങള്‍ അധികം നീണ്ടില്ല. ബയേണിന്‍റെ ഹാവി മാര്‍ട്ടിനെസ് ലീഡുയര്‍ത്തി.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണക്കും അത്ലറ്റിക്കോ മാഡ്രിഡിനും സമനില കുരുങ്ങി. ബാഴ്സലോണ ഓളിംപ്യാക്കോസിനോടും അത്ലറ്റികോ മാഡ്രിഡ് കാരബാഗിനോടും ആണ് സമനില വഴങ്ങിയത്
മെസിയും സുവാരസും പൗളീഞ്ഞോയും അടങ്ങിയ സംഘം മത്സരത്തിന്‍റെ സിംഹഭാഗവും പന്ത് കൈവശം വെച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. സമനില വഴങ്ങി എങ്കിലും ഗ്രൂപ്പില്‍ ബാഴ്സലോണ ഒന്നാമതായി തുടരുകയാണ്.

ഹോം ഗ്രൗണ്ടില്‍ ദുര്‍ബലരായ കാരബാഗിനോടാണ് സമനില വഴങ്ങിയതിന്‍റെ നാണക്കേടിലാണ് അത്ലറ്റികോ മാഡ്രിഡ്. 40ാം മിനിറ്റില്‍ മിച്ചല്‍ നേടിയ ഗോളില്‍ കാരബാഗ് മുന്നില്‍ എത്തിയെങ്കിലും 56ാം മിനിറ്റില്‍ തോമസ് നേടിയ ഗോളില്‍ അത്ലറ്റികോ സമനില പിടിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലും അത്ലറ്റികോ കാരബാഗിനോട് സമനില വഴങ്ങിയിരുന്നു. നാല് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ മൂന്ന് പോയിന്‍റ് മാത്രമായി അത്ലറ്റികോ മാഡ്രിഡ് ഗ്രൂപ്പില്‍ മൂന്നാമതാണ്.

തുടര്‍ച്ചയായ നാലാം മത്സരവും വിജയിച്ചു മാഞ്ചസ്ററര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിന്‍റെ നോക്ഔട്ടിലേക്ക് ഒരു പടി കൂടെ അടുത്തു. ഓള്‍ഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് മാഞ്ചസ്ററര്‍ യുണൈറ്റഡ് വിജയിച്ചത്. ബെനിഫിക്ക ഗോള്‍ കീപ്പര്‍ മിലെ സ്വിലറിന്റെ ഓണ് ഗോളും ഡിലേ ബ്ളിന്‍ഡ് നേടിയ പെനാല്‍റ്റിയും ആണ് യുണൈറ്റഡിനെ വിജയത്തിലേക്ക് എത്തിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ എന്ന പോലെ ഈ മത്സരത്തിലും 18 വയസുകാരന്‍ മിലെ സ്വിലറിന്‍റെ നിര്‍ഭാഗ്യം ബെനിഫിക്കക്ക് വീണയാവുകയായിരുന്നു. 45ാം മിനിറ്റില്‍ മാറ്റിച്ച് നിലംപറ്റെയെടുത്ത ലോങ് ഷോട്ട് ബാറില്‍ തട്ടി മടങ്ങി എങ്കിലും സ്വിലറിന്‍റെ ശരീരത്തില്‍ തട്ടി ഗോളിലേക്ക് നീങ്ങുകയായിരുന്നു. 78ാം മിനിറ്റില്‍ റാഷ്ഫോഡിനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ഡിലേ ബ്ളിന്‍ഡ് ഗോളാക്കി യുണൈറ്റഡിന്‍റെ വിജയം ഉറപ്പിക്കുകയായിരുന്നു.

പ്രതിരോധനിരക്കാരന്‍ കര്‍സാവ ഹാട്രിക്ക് നേടിയ മത്സരത്തില്‍ ആന്‍ഡര്‍ലചിനെ ഗോളില്‍ മുക്കി പിഎസ്ജി നോക്കൗട്ട് ഉറപ്പിച്ചു. എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് പാരീസില്‍ ഫ്രഞ്ച് ഭീമന്‍മാര്‍ ആന്‍ഡര്‍ലചിനെ തകര്‍ത്തത്. പിഎസ്ജി ക്കായി നെയ്മര്‍, മാര്‍ക്കോ വെരാട്ടി എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ജയത്തോടെ 12 പോയിന്‍റുമായി പി എസ്ജി നോകൗട്ട് ഉറപ്പിച്ചു.
തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച പിഎസ്ജിയെ ആദ്യ മുപ്പത് മിനിറ്റില്‍ തടുത്തു നിര്‍ത്താന്‍ ആന്‍ഡര്‍ലചിന് സാധിച്ചു. എന്നാല്‍ 30 ാം മിനിറ്റില്‍ മാര്‍ക്കോ വെരാട്ടി ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടു. എംബാപ്പയുടെ പാസിലായിരുന്നു ഇറ്റലികാരന്‍റെ ഗോള്‍. ആദ്യ പകുതി തീരും മുന്‍പ് ഡ്രാക്സലറുടെ പാസ് വലയിലാക്കി നെയ്മര്‍ പിഎസ്ജി യുടെ ലീഡ് രണ്ടാക്കി. രണ്ടാം പകുതിയിലാണ് ലെഫ്റ്റ് ബാക്കായ കര്‍സാവ ആക്രമണ നിരയിലെ വമ്പന്‍മന്‍മാരെ നോക്കുകുത്തികളാക്കി ഹാട്രിക്ക് നേടിയത്. 52,72,78 മിനുട്ടുകളിലായാണ് ഫ്രാന്‍സ് ദേശീയ താരം കൂടിയായ കര്‍സാവ ഹാട്രിക് നേടിയത്. ഗോള്‍ നേടിയില്ലെങ്കിലും റൈറ്റ് ബാക്ക് ഡാനി ആല്‍വസും മികച്ച പ്രകടനമാണ് പിഎസ്ജി ക്കായി നടത്തിയത്.

ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ ചെല്‍സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ സൂപ്പര്‍ ക്ളബ്ബ് റോമ തോല്‍പിച്ചു. റോമയ്ക്ക് വേണ്ടി എല്‍ശരാവി രണ്ടും, പറേറ്റോ ഒരു ഗോളും നേടി. ജയത്തോടെ അത്ലറ്റികോ മാഡ്രിഡ് കൂടി ഉള്‍പ്പെടുന്ന ഗ്രൂപ്പ് സി യില്‍ റോമ ഒന്നാമതെത്തി. പ്രതിരോധത്തിലെ വന്‍ പിഴവുകളാണ് ചെല്‍സിക്ക് കനത്ത പരാജയം സമ്മാനിച്ചത്.
മത്സരം തുടങ്ങി 39ാം സെക്കന്‍ഡില്‍ തന്നെ റോമ ലീഡ് നേടി. എല്‍ശരാവിയുടെ ഷോട്ട് വലയില്‍ പതിച്ചപ്പോള്‍ ചെല്‍സി ആദ്യ മിനുട്ടില്‍ തന്നെ മാനസികമായി തകര്‍ന്നു. പിന്നാലെ ചെല്‍സി ഈഡന്‍ ഹസാര്‍ഡിലൂടെ ആക്രമണം നയിച്ചെങ്കിലും 36 ആം മിനുട്ടില്‍ നൈങ്ങോലാന്‍ ബോക്സിലേക്ക് നല്‍കിയ പാസ് ക്ളിയര്‍ ചെയാതെ റൂഡിഗര്‍ വിട്ട അവസരം മുതലെടുത്ത് എല്‍ശരാവി വീണ്ടും ഗോള്‍ നേടി റോമയെ വീണ്ടും മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിലും ചെല്‍സിയുടെ പകുതിയില്‍ ആക്രമണവുമായി റോമ മുന്നിട്ടുനിന്നു. 62ാം മിനുട്ടില്‍ റോമ വീണ്ടും ചെല്‍സിയുടെ വലയില്‍ പന്തെത്തിച്ചു. ബോക്സിന് പുറത്തുനിന്നുള്ള മികച്ച ഷോട്ടിലൂടെ പരോട്ടിയാണ് ഗോള്‍ നേടിയത്. ജയത്തോടെ എട്ട് പോയിന്‍റുമായി ചെല്‍സിയെ മറികടന്ന് റോമ ഒന്നാം സ്ഥാനത്തെത്തി.
- dated 02 Nov 2017


Comments:
Keywords: Europe - Sports - 211201709 Europe - Sports - 211201709,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us