Today: 21 Nov 2017 GMT   Tell Your Friend
Advertisements
യൂറോപ്യന്‍ ഫുട്ബോളില്‍ ട്രാന്‍സ്ഫര്‍ വിപണി ഉണര്‍ന്നു

ലണ്ടന്‍: കൊളംബിയന്‍ സൂപ്പര്‍താരം റദമല്‍ ഫല്‍കാവോ പിന്നാലെ മിഡില്‍സ്ബ്രോ. പോച്ചുഗീഗ്സ ലീഗില്‍ മൊണാക്കോയ്ക് വേണ്ടി കളിക്കുന്ന ഫല്‍കാവോ ഇപ്പോള്‍ മികച്ച ഫോമിലാണ്. ഇംഗ്ളിഷ് പ്രിമിയര്‍ ലീഗില്‍ മാഞ്ചസ്ററര്‍ യുനൈറ്റഡിനും ചെല്‍സിക്കും ഫാല്‍കാവോ കളിച്ചിട്ടുണ്ട്. ഇന്‍റര്‍ മിലാന്‍ സ്ൈ്രടക്കര്‍ സ്ററീവന്‍ യോവെറ്റിക്കിനെ ലക്ഷ്യമിട്ട് ആഴ്സനല്‍.

മിലാനുവേണ്ടി 30 മത്സരങ്ങള്‍ കളിച്ച യോവെറ്റിക്ക് ആറ് ഗോളുകള്‍ മാത്രമാണ് അടിച്ചിട്ടുള്ളത്. ഈ ഫോമിലുള്ള യോവെറ്റിക്കിനെ ടീമിലെത്തിച്ചാല്‍ വെങ്ങറിന്‍റെ മുന്‍നിര വീണ്ടും ശക്തമാകുമെന്നാണ് പ്രതീക്ഷ. റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗീസ് താരം പെപ്പെ മാഡ്രിഡ് വിട്ടേക്കും. പെപ്പേയുടെ ഇപ്പോഴത്തെ മാഡ്രിഡ് കരാര്‍ ഈ സീസണോടെ അവസാനിക്കും. ടീമില്‍ റാഫേല്‍ വരേന്‍റെ വരവോടെ പെപ്പേയുടെ ടീമിലെ സ്ഥാനം നഷ്ടപ്പെട്ടു. മാഡ്രിഡിനു വേണ്ടി 224 മത്സരങ്ങള്‍ കളിച്ച പെപ്പെ 12 ഗോളുകള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ യുനൈറ്റഡിന്‍റെ ടോപ് സ്കോററായ ആന്‍റണി മാര്‍ഷ്യല്‍ സ്പാനിഷ് ക്ളബ്ബായ സെവിയയിലേക്ക് ലോണിന് പോയേക്കും. മൊണാകോയില്‍ നിന്നും കഴിഞ്ഞ സീസണില്‍ വാന്‍ ഗാലാണ് മാര്‍ഷ്യലിനെ യുനൈറ്റഡിലെത്തിയത്. 2015 ഫിഫാ ഗോള്‍ഡന്‍ ബോയ് പുരസ്കാരം മാര്‍ഷ്യലിനായിരുന്നു. ബ്രസീലിയന്‍ ലിവര്‍പൂള്‍ മധ്യനിരതാരം ഫിലിപ്പ് കുട്ടീഞ്ഞോയെ ബാഴ്സലോണ റാഞ്ചിയേക്കും. ലിവര്‍പൂളിനുവേണ്ടി കഴിഞ്ഞ 14 കളിയില്‍ കുട്ടീഞ്ഞോ ആറു ഗോളുകളാണ് അടിച്ചത്. 75 മില്യണ്‍ പൗണ്ടാണ് ലിവര്‍പൂള്‍ താരത്തിന് നല്‍കിയിരിക്കുന്ന വില.

22 കാരനായ ഫ്രഞ്ച് ലെഫ്റ്റ് ബാക് ജോര്‍ദന്‍ അമാവിയെ ആസ്ററണ്‍ വില്ലയില്‍ നിന്നും ലിവര്‍പൂള്‍ റാഞ്ചും. സീസണില്‍ വില്ലയ്ക്ക് വേണ്ടി എല്ലാ ചാംപ്യന്‍ഷിപ് മത്സരങ്ങളിലും അമാവി സ്ററാര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രഞ്ച് ക്ളബ്ബായ മാര്‍സേലും അമാവിയെ സനൈ്‍ ചെയ്യാന്‍ നോക്കുന്നുണ്ട്.ചെല്‍സിയുടെ ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ട്വാ ചെല്‍സി വിട്ടേക്കും. യൂറോപ്യന്‍ ചാംപ്യന്‍സ് റയല്‍ മാഡ്രിഡാണ് കോര്‍ട്ട്വായ്ക്ക് വേണ്ടി മാര്‍ക്കറ്റില്‍ വന്നിരിക്കുന്നത്. ബയേണ്‍ മ്യൂനിച്ച് ഡിഫെന്‍ഡര്‍ ഡേവിഡ് അലാബയെ റയല്‍ മാഡ്രിഡ് സനൈ്‍ ചെയ്യാന്‍ ഒരുങ്ങുന്നു. 65 മില്യണ്‍ പൗണ്ടാണ് അലാബയ്ക്ക് ബയേണ്‍ ഇട്ടിരിക്കുന്ന വില. ഡീല്‍ നടന്നാല്‍ ഒരു ഡിഫെന്‍ഡര്‍ക്ക് വേണ്ടിയുള്ള ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയാവും ഇത്.

പരിശീലകരുടെ സ്ഥാനവും കുഴപ്പത്തിലാണ്. ബോബ് ബ്രാഡ്ലിയെ വെറും 85 ദിവസങ്ങളില്‍ പുറകത്താക്കിയ സ്വാന്‍സി സിറ്റി മാനേജ്മന്‍റ് തിങ്കളാഴ്ചയ്ക്കുള്ളില്‍ പുതിയ മാനേജറെ നിയമിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മാഞ്ചസ്ററര്‍ യുനൈറ്റഡ് ലെജന്‍ഡ് റായ്ന്‍ ഗിഗ്സ്, മുന്‍ ലെസ്ററര്‍ സിറ്റി മാനേജര്‍ നിഗെല്‍ പിയേഴ്സണ്‍, മുന്‍ ബിര്‍മിങ്ഹാം സിറ്റി മാനേജര്‍ ഗാരി റൗളറ്റ് എന്നിവരില്‍ ഒരാള്‍ മാനേജര്‍ ആവാനാണ് ഏറ്റവും കൂടുതല്‍ സാധ്യത.

ബോസ്കിങ് ഡേയില്‍ നടന്ന മത്സരത്തില്‍ സ്വാന്‍സി സിറ്റി, വെസ്ററ് ഹാം യുനൈറ്റഡിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു. സീസണില്‍ ഇതുവരെ മോശം പ്രകടനം നടത്തുന്ന സ്വാന്‍സി സിറ്റി 18 കളികളില്‍ നിന്നായി മൂന്ന് ജയവും മൂന്ന് സമനിലയുമായി 12 പോയിന്‍റ് നേടി അപകടമേഖലയിലാണ്. കഴിഞ്ഞ ദിവസം മറ്റൊരു പ്രിമിയര്‍ ലീഗ് ക്ളബ് ആയ ക്രിസ്ററല്‍ പാലസും മാനേജരെ പുറത്താക്കിയിരുന്നു. ഈ സീസണില്‍ ബാഴ്സലോണയുടെ മോശം ഫോമും പ്രകടനങ്ങളിലെ സ്ഥിരതയില്ലായ്മയും മൂലം നിരവധി തവണ വിമര്‍ശനത്തിന് ഇരയായ ബാഴ്സലോണ മാനേജര്‍ ലൂയിസ് എന്‍റിക്വ ഈ സീസണിനൊടുവില്‍ ടീം വിട്ടേക്കുമെന്നു സൂചനകള്‍. ബാഴ്സയില്‍ എന്‍റിക്വെയുടെ നിലയും വ്യത്യസ്തമല്ല. സീസണിന് ഒടുവില്‍ ബാഴ്സലോണയുമായുള്ള തന്‍റെ കരാര്‍ അവസാനിക്കുമെങ്കിലും കരാര്‍ പുതുക്കാന്‍ സാധ്യത ഇല്ല എന്ന സൂചനകള്‍ ആണ് ലൂയിസ് എന്‍റിക്വയില്‍ നിന്നും ക്ളബ് പ്രസിഡന്‍റ് ജോസപ് ബര്‍ട്ടോമ്യുവില്‍ കേള്‍ക്കുന്നത്.

2014ല്‍ ആണ് മുന്‍ സെല്‍റ്റ വിഗോ മാനേജര്‍ ആയിരുന്ന എന്‍റിക്വെ ബാഴ്സലോണയില്‍ മാനേജര്‍ ആയി എത്തിയത്. തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടു ലാലിഗ, ഒരു ചാംപ്യന്‍ ലീഗ്, ക്ളബ് ലോകകപ്പ് എന്നിവ ബാഴ്സലോണ നേടിയിട്ടുണ്ട്. എങ്കിലും, ഈ സീസണില്‍ ലാലിഗയില്‍ നിരവധി തവണ പോയിന്‍റുകള്‍ നഷ്ടമാക്കി റയല്‍ മാഡ്രിഡിന് പുറകില്‍ രണ്ടാമതുള്ള ബാഴ്സലോണക്ക് മികച്ച ഫോമില്‍ ഉള്ള റയലിനെ മറികടക്കുക പ്രയാസകാരമായിരിക്കും.
- dated 02 Jan 2017


Comments:
Keywords: Europe - Sports - 21201710 Europe - Sports - 21201710,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us