Today: 17 Oct 2019 GMT   Tell Your Friend
Advertisements
മെസി ലോക ഫുട്ബോളര്‍
Photo #1 - Europe - Sports - 249201911messi

മിലാന്‍: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്ബോളര്‍ക്കുള്ള പുരസ്കാരം ബാഴ്സലോണയുടെ അര്‍ജനൈ്റന്‍ താരം ലയണല്‍ മെസിക്കു തന്നെ. മികച്ച ഫുട്ബോള്‍ താരത്തിനുള്ള യുവേഫ പുരസ്കാരം നേടിയ ലിവര്‍പൂളിന്റെ ഹോളണ്ട് താരം വിര്‍ജില്‍ വാന്‍ ദെയ്ക് ഫിഫയുടെയും ലോക താരമാകുമെന്ന പ്രതീക്ഷകളെ തകിടംമറിച്ചാണ് മെസി ഒരിക്കല്‍ക്കൂടി മുന്നിലെത്തിയിരിക്കുന്നത്. മുന്‍പ് 5 തവണ ഫിഫ ബലോന്‍ ദ്യോര്‍ പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള മെസ്സി 2009ല്‍ ഫിഫയുടെ പ്ളെയര്‍ ഓഫ് ദി ഇയറുമായിട്ടുണ്ട്.

യുഎസ് താരം മേഗന്‍ റപ്പിനോയാണ് മികച്ച വനിതാതാരമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച ഗോളി ലിവര്‍പൂളിന്റെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസന്‍ ബെക്കര്‍.

മികച്ച പുരുഷ ടീം പരിശീലകന്‍ ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ യൂര്‍ഗന്‍ ക്ളോപ്പ്. മികച്ച വനിതാ ടീം കോച്ച് വനിതാ ലോകകപ്പ് നേടിയ യുഎസ് ടീമിന്റെ പരിശീലക ജില്‍ എല്ലിസ്.

ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാര്‍ഡ് ഹംഗേറിയന്‍ ഫുട്ബോളര്‍ ഡാനിയല്‍ സോറി. ഡെബ്രസെന്‍ എഫ്സിക്കായി നേടിയ ഗോളാണു ഡാനിയലിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.

മികച്ച വനിതാ ഗോള്‍കീപ്പര്‍ സാറി വാന്‍ വീനെന്‍ന്താല്‍. വനിതാ ലോകകപ്പില്‍ 2ാം സ്ഥാനക്കാരായ നെതര്‍ലന്‍ഡ്സ് ടീമിന്റെ ഗോളി. ലോകകപ്പില്‍ ഗോള്‍ഡന്‍ ഗ്ളവ് പുരസ്കാരവും സ്വന്തമാക്കി.

ഫെയര്‍പ്ളേ ലീഡ്സ് യുണൈറ്റഡിനും പരിശീലകന്‍ മാര്‍സെലോ ബിയെല്‍സയ്ക്കും. ആസ്ററണ്‍വില്ലയുടെ താരം പരുക്കേറ്റു വീണുകിടന്നപ്പോള്‍ ലീഡ്സ് നേടിയ ഗോളിനു പകരമായി ഒരു ഗോള്‍ വഴങ്ങാന്‍ തന്റെ ടീമിനോട് ആവശ്യപ്പെട്ടതിനാണു പുരസ്കാരം.
- dated 24 Sep 2019


Comments:
Keywords: Europe - Sports - 249201911messi Europe - Sports - 249201911messi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us