Today: 28 Jan 2021 GMT   Tell Your Friend
Advertisements
കണ്ണീരടങ്ങാതെ നേപ്പിള്‍സ്
Photo #1 - Europe - Sports - 261120208naples

നേപ്പിള്‍സ്: ഇറ്റലിയിലെ ഏറ്റവും ദരിദ്രമായ പട്ടണമായിരുന്നു നേപ്പിള്‍സ്. ഇറ്റാലിയന്‍ ലീഗിലെ അത്രയൊന്നും പൊലിമയില്ലാത്ത ടീമായിരുന്നു അവിടെനിന്നുള്ള നാപ്പോളി. ഇതു രണ്ടിനെയും ലോകത്തിന്റെ നെറുകയിലേക്ക് എടുത്തുയര്‍ത്തിയത് ഡീഗോ മറഡോണ ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു.

ബാഴ്സലോണയില്‍ രണ്ടു വര്‍ഷം ദീര്‍ഘിച്ച കഷ്ടപ്പാടുകള്‍ കടന്നാണ് മറഡോണ 1984ല്‍ നേപ്പിള്‍സിലെത്തുന്നത്. ആവശ്യപ്പെട്ട സൗകര്യങ്ങളെല്ലാം കിട്ടിയില്ലെങ്കിലും ആ നാട്ടാകാരുടെ സ്നേഹവായ്പ് മറഡോണയുടെ ഹൃദയം നിറച്ചു.

പിന്നെ ഏഴു കൊല്ലം അതേ ക്ളബ്ബിനു വേണ്ടി അര്‍ജനൈ്റന്‍ ഇതിഹാസം പന്തുതട്ടി. 1987ലും 1990ലും അദ്ദേഹം അവരെ ഇറ്റാലിയന്‍ ലീഗ് ചാംപ്യന്‍മാരാക്കി. ഫസ്ററ് ഡിവിഷനില്‍ നിന്നുള്ള തരംതാഴ്ത്തല്‍ ഒഴിവാകുന്നതു തന്നെ വലിയ ആശ്വാസമായിരുന്ന ആരാധകര്‍ക്ക് അത് അവിശ്വസനീയതയായി.

പിന്നാലെ യുവേഫ കപ്പിനും നാപ്പോളി ഉടമകളായി. എന്നാല്‍, 1990 ലോകകപ്പില്‍ അര്‍ജന്റീന ഇറ്റലിയെ തോല്‍പ്പിച്ചതോടെ ഇറ്റലിയിലാകമാനം മറഡോണയോട് വിരോധമായി. അപ്പോഴും നേപ്പിള്‍സുകാര്‍ അദ്ദേഹത്തെ കൈവെടിഞ്ഞില്ല.

ഒടുവില്‍ 1991ല്‍ മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടതോടെയാണ് അദ്ദേഹം നേപ്പിള്‍സും ഇറ്റലിയും ഉപേക്ഷിച്ചു മടങ്ങുന്നത്. സ്വീകരിക്കാന്‍ വന്ന 85,000 പേര്‍ യാത്രയാക്കാന്‍ ചെന്നില്ല. പക്ഷേ, അവരുടെ ഹൃദയങ്ങളില്‍ അതിനകം മറഡോണ ചിരപ്രതിഷ്ഠ നേടിയിരുന്നു.

അവിടത്തെ സകല വീടുകളിലും അന്നു മറഡോണയുടെ ചിത്രമുണ്ടായിരുന്നു. പലരും അത് കിടക്കയ്ക്കു മുകളില്‍ കന്യാമറിയത്തിന്റെ ചിത്രത്തിനൊപ്പം വച്ചു. ചവറ്റുകൂനയില്‍ കിടന്ന തങ്ങളുടെ ടീമിനെ ലോകത്തിന്റെ നെറുകയിലെത്തിച്ച വിശുദ്ധനും രക്ഷകനുമൊക്കെയായിരുന്നു അവര്‍ക്ക് മറഡോണ.

നേപ്പിള്‍സിലെ തെരുവുകളില്‍ ഇന്നും മറഡോണയുടെ കൂറ്റന്‍ ചിത്രങ്ങള്‍ ചുവരുകളെ അലങ്കരിക്കുന്നു. മരണ വാര്‍ത്ത അറിഞ്ഞതു മുതല്‍ അവയ്ക്കു താഴെ പൂക്കളും മെഴുകുതിരികളുമായി കണ്ണീര്‍പ്രണാമങ്ങള്‍ അര്‍പ്പിക്കുകയാണ് ആരാധകര്‍.
- dated 26 Nov 2020


Comments:
Keywords: Europe - Sports - 261120208naples Europe - Sports - 261120208naples,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1812202011fifa
റോബര്‍ട്ട് ലെവന്‍ഡോവ്സ്കിക്ക് ബെസ്റ്റ് ഫുട്ബോളര്‍ പുരസ്കാരം
തുടര്‍ന്നു വായിക്കുക
121220205huwei
വാവെയുമായുള്ള കരാര്‍ ഗ്രീസ്മാന്‍ റദ്ദാക്കി
ഉയ്ഗൂര്‍ മുസ്ളിംകളെ നിരീക്ഷിക്കാന്‍ സഹായിച്ചതില്‍ പ്രതിഷേധം തുടര്‍ന്നു വായിക്കുക
271020206pogba
ദേശീയ ടീം വിട്ടെന്ന വാര്‍ത്ത നിരാകരിച്ച് പോഗ്ബ
തുടര്‍ന്നു വായിക്കുക
261020204pogba
മാക്രോണിന്റെ ഇസ്ളാം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് പോഗ്ബ ടീം വിട്ടു?
തുടര്‍ന്നു വായിക്കുക
19920207italy
ഇറ്റലിയില്‍ കായിക മത്സരങ്ങള്‍ ആയിരം കാണികളെ വരെ അനുവദിക്കും
തുടര്‍ന്നു വായിക്കുക
31820201stu
ഡെന്‍മാര്‍ക്കില്‍ വിദേശ പിഎച്ച്എഡി വിദ്യാര്‍ഥികള്‍ക്ക് സിക്ക് ലീവെടുത്താല്‍ റെസിഡന്‍സി നഷ്ടപ്പെടും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us