Today: 22 Mar 2019 GMT   Tell Your Friend
Advertisements
യൂറോ കപ്പ് യോഗ്യതാ ഡ്രോ: ജര്‍മനിയും ഹോളണ്ടും ഒരേ ഗ്രൂപ്പില്‍
ബര്‍ലിന്‍: 2020ല്‍ നടക്കുന്ന യൂറോ കപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ക്കുള്ള നറുക്കെടുപ്പില്‍ ജര്‍മനിയും ഹോളണ്ടും ഒരേ ഗ്രൂപ്പിലെത്തി. എസ്റേറാണിയ, ബലാറസ്, റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡിനു പകരം കളിക്കുന്ന വടക്കന്‍ അയര്‍ലന്‍ഡ് എന്നീ ടീമുകളും ഇവര്‍ക്കൊപ്പം ഗ്രൂപ്പ് സിയില്‍.

ആതിഥേയ രാജ്യങ്ങള്‍ അധികം വന്നതു കാരണമാണ് റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡിനെ ഗ്രൂപ്പ് സിയില്‍നിന്നു ഡിയിലേക്കു മാറ്റി, പകരം വടക്കന്‍ അയര്‍ലന്‍ഡിനെ സിയില്‍ ഉള്‍പ്പെടുത്തിയത്. 12 രാജ്യങ്ങളിലായണ് അടുത്ത യൂറോ കപ്പ് പൂര്‍ത്തിയാക്കുക.

യുവേഫ നേഷന്‍സ് ലീഗില്‍ നേരിട്ട തിരിച്ചടി കാരണമാണ് ജര്‍മനി ഡ്രോയില്‍ രണ്ടാമത്തെ കുടത്തിലായത്.

ഇംഗ്ളണ്ടിനു ലഭിച്ചിരിക്കുന്നത് താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പ്. അതില്‍ അടുത്ത ഉയര്‍ന്ന റാങ്കിങ്ങുള്ള ടീം 42ാം സ്ഥാനക്കാരായ ചെക്ക് റിപ്പബ്ളിക്കാണ്.

2019 മാര്‍ച്ച് മുതല്‍ നവംബര്‍ വരെയാണ് യോഗ്യതാ മത്സരങ്ങള്‍.

ഗ്രൂപ്പുകള്‍ ഇങ്ങനെ:

എ ~ ഇംഗ്ളണ്ട്, ചെക്ക് റിപ്പബ്ളിക്, ബള്‍ഗേറിയ, മോണ്‍ടിനെഗ്രോ, കൊസോവോ.

ബി ~ പോര്‍ച്ചുഗല്‍, ഉക്രെയ്ന്‍, സെര്‍ബിയ, ലിത്വാനിയ, ലക്സംബര്‍ഗ്.

സി ~ നെതര്‍ലാന്‍ഡ്സ്, ജര്‍മനി, വടക്കന്‍ അയര്‍ലന്‍ഡ്, എസ്റ്റോണിയ, ബലാറസ്.

ഡി ~ സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡ്, ജോര്‍ജിയ, ജിബ്രാള്‍ട്ടര്‍.

ഇ ~ ക്രൊയേഷ്യ, വെയില്‍സ്, സ്ളോവാക്യ, ഹംഗറി, അസര്‍ബൈജാന്‍.

എഫ് ~ സ്പെയ്ന്‍, സ്വീഡന്‍, നോര്‍വേ, റൊമാനിയ, ഫറോ ഐലന്‍ഡ്സ്, മാള്‍ട്ട.

ജി ~ പോളണ്ട്, ഓസ്ട്രിയ, ഇസ്രയേല്‍, സ്ളോവേനിയ, മാസിഡോണിയ, ലാത്വിയ.

എച്ച് ~ ഫ്രാന്‍സ്, ഐസ്ളന്‍ഡ്, തുര്‍ക്കി, അല്‍ബേനിയ, മോള്‍ഡോവ, അന്‍ഡോറ.

ഐ ~ ബെല്‍ജിയം, റഷ്യ, സ്കോട്ട്ലന്‍ഡ്, സൈപ്രസ്, കസാക്കിസ്ഥാന്‍, സാന്‍ മരിനോ.

ജെ ~ ഇറ്റലി, ബോസ്നിയ ഹെര്‍സഗോവിന, ഫിന്‍ലാന്‍ഡ്, ഗ്രീസ്, അര്‍മീനിയ, ലീച്ച്റ്റന്‍സ്ററീന്‍.
- dated 03 Dec 2018


Comments:
Keywords: Europe - Sports - 3122018euro2020 Europe - Sports - 3122018euro2020,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us