Today: 15 Dec 2018 GMT   Tell Your Friend
Advertisements
ലോകകപ്പ് ഗ്രൂപ്പുകളിലൂടെ
Photo #1 - Europe - Sports - 36201810
ഗ്രൂപ്പ് ഇ
ബ്രസീല്‍, സ്വിറ്റ്സര്‍ലാന്‍ഡ്, കോസ്റ്റ റിക്ക, സെര്‍ബിയ

ബ്രസീല്‍
2014ലെ ലോകകപ്പ് സെമിയില്‍ ജര്‍മനിയോടേറ്റ 1~7 പരാജയത്തില്‍നിന്നൊക്കെ ബ്രസീല്‍ കരകയറിക്കഴിഞ്ഞു. ഇക്കുറി യോഗ്യതാ ഘട്ടത്തിലെ മികച്ച പ്രകടനങ്ങളിലൂടെ ലോകകപ്പ് യോഗ്യത ഉറപ്പിച്ച ആദ്യ ടീം ബ്രസീലാണ്. അര്‍ജന്റീനയ്ക്കു മേല്‍ നേടിയ 3~0 വിജയം ഇക്കൂട്ടത്തില്‍ എടുത്തു പറയാവുന്നത്.

നെയ്മര്‍ തന്നെ ടീമിലെ പ്രധാന താരം. ഇരുപത്താറാം വയസില്‍ കരിയറിലെ ഏറ്റവും മികച്ച ഫോം കണ്ടെത്തേണ്ട സമയം. ലയണല്‍ മെസിയെക്കാളും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാളും മികച്ചവെന്നു തെളിയിക്കാനുള്ള അവസരം.

2016ല്‍ ടിറ്റെ പരിശീലകനായതോടെയാണ് ബ്രസീലിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങിയത്. അദ്ദേഹത്തിനു കീഴില്‍ പതിമൂന്നു ജയങ്ങളും മൂന്നു സമനിലകളും നേടിയ ടീം തോറ്റത് ഒരിക്കല്‍ മാത്രം, അര്‍ജന്റീനയോട് സൗഹൃദ മത്സരത്തില്‍. നെയ്മറെ അമിതമായി ആശ്രയിച്ച 2014ലെ ടീമില്‍നിന്ന്, ഒത്തിണക്കമുള്ള മികച്ച കളിക്കാരുടെ സംഘമായി ടിറ്റെ തന്റെ ടീമിനെ മാറ്റിയെടുത്തു.

സ്വിറ്റ്സര്‍ലാന്‍ഡ്
പ്രതിഭകളുടെ മിന്നലാട്ടങ്ങള്‍ എന്നും പ്രദര്‍ശിപ്പിച്ചിട്ടുള്ള ടീം. ഇക്കുറി ക്വാര്‍ട്ടര്‍ ഫൈനല്‍ സ്വപ്നം അതിമോഹമല്ല. 2009ല്‍ അണ്ടര്‍ ~ 17 ലോകകപ്പ് നേടിയ ടീമിന്റെ കോര്‍ തന്നെയാണ് ഇപ്പോഴത്തെ ടീമിന്റെ കരുത്ത്. അക്കാലം മുതല്‍ ഒരുമിച്ചു കളിക്കുന്നതിന്റെ പരിചയമ്പത്ത് മുതല്‍ക്കൂട്ടാകും. 1954നു ശേഷം ഒരു ലോകകപ്പ് നോക്കൗട്ട് മത്സരം ജയിച്ചിട്ടില്ലെന്ന കുറവ് നികത്തുകയാണ് ഇക്കുറി ആദ്യ ലക്ഷ്യം.

വാലന്‍ ബെഹ്റാമിയാണ് ടീമിലെ പ്രധാന കളിക്കാരന്‍. തുടരെ നാലാം ലോകകപ്പ് കളിക്കുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ മൂന്നു ഭാഷകളിലും പ്രാവീണ്യമുള്ള അദ്ദേത്തിനാണ് യുവനിരയെ ശരിയായി നയിക്കുന്നതിനുള്ള ചുമതല.

വ്ളാദിമിര്‍ പെറ്റ്കോവിച്ച് പരിശീലകന്‍. ബോസ്നിയക്കാരന്റെ കീഴില്‍ ടീം യോഗ്യതാ ഘട്ടത്തില്‍ തുടരെ എട്ടു ഗോള്‍ നേടിയിരുന്നു.

കോസ്റ്റ റിക്ക
നാലു വര്‍ഷം മുന്‍പ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച ടീം. പെനല്‍റ്റി ഷൂട്ടൗട്ടിലാണ് അന്ന് നെതര്‍ലന്‍ഡ്സിനോടു കീഴടങ്ങിയത്. അഞ്ചാം വട്ടം ലോകകപ്പ് കളിക്കുന്ന ടീം. അമ്പതു ലക്ഷത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള മധ്യ അമേരിക്കന്‍ ചെറുരാജ്യമാണിത്. സൗഹൃദ മത്സരങ്ങളില്‍ സ്പെയ്നോട് 0~5നും ഹംഗറിയോട് 0~1നും തോറ്റത് ആത്മവിശ്വാസം കെടുത്തുന്നതായി.

റയല്‍ മാഡ്രിഡ് ഗോളി കെയ്ലര്‍ നവാസ് തന്നെ ടീമിലെ ഏറ്റവും വിഖ്യാതനായ കളിക്കാരന്‍. കഴിഞ്ഞ ലോകകപ്പിലെ പ്രകടനത്തോടെയാണ് നവാസിനെ ലോകമറിയുന്നതും റയല്‍ മാഡ്രിഡ് റാഞ്ചുന്നതും.

ഓസ്കര്‍ റാമിറെസ് ടീമിനെ പരിശീലിപ്പിക്കുന്നു. മുന്‍ മിഡ്ഫീല്‍ഡറാണ്.

സെര്‍ബിയ
2006ല്‍ സ്വതന്ത്ര രാജ്യമായ ശേഷം സെര്‍ബിയ ലോകകപ്പ് യോഗ്യത നേടുന്നത് രണ്ടാം തവണ. യൂറോപ്പിലെ തങ്ങളുടെ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചത് സെര്‍ബിയയാണ്, 20. അലക്സാന്‍ഡര്‍ മിട്രോവിച്ച് ആറു ഗോളുമായി ടോപ് സ്കോററായി.

ബ്രാനിസ്ളാവ് ഇവാനോവിച്ചാണ് ടീമിലെ പ്രധാന താരം. ചെല്‍സിയിലെ പ്രതിരോധ പരിചയമാണ് പ്രധാന കരുത്ത്. ലോകകപ്പ് യോഗ്യതാ ഘട്ടത്തിലെ പത്തു മത്സരങ്ങളും കളിച്ചു.

ടീമിന് അനായാസം ലോകകപ്പ് യോഗ്യത നേടിക്കൊടുത്തെങ്കിലും കോച്ച് സ്ളാവോയുബ് മുസ്ളിനെ മാനെജ്മെന്റ് പുറത്താക്കി. പകരം സ്ഥിരം പരിശീലകനായിട്ടില്ല. മ്ളാദന്‍ ക്രാസ്ററായിക്കിനാണ് താത്കാലിക ചുമതല.
- dated 03 Jun 2018


Comments:
Keywords: Europe - Sports - 36201810 Europe - Sports - 36201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
41220188luca
ലൂക്ക മോഡ്രിച്ച് ലോക ഫുട്ബോളര്‍
തുടര്‍ന്നു വായിക്കുക
യൂറോ കപ്പ് യോഗ്യതാ ഡ്രോ: ജര്‍മനിയും ഹോളണ്ടും ഒരേ ഗ്രൂപ്പില്‍
തുടര്‍ന്നു വായിക്കുക
2911201806
ലോക ചെസ് കിരീടം മാഗ്നസ് കാള്‍സണ്‍ നിലനിര്‍ത്തി
തുടര്‍ന്നു വായിക്കുക
101120181
ഫിഫ അഴിമതി അന്വേഷിച്ചിരുന്ന പ്രോസിക്യൂട്ടര്‍ക്ക് സസ്പെന്‍ഷന്‍
തുടര്‍ന്നു വായിക്കുക
3102018
ക്രിസ്റ്റ്യാനോയ്ക്കെതിരായ ബലാത്സംഗ കേസ് പുനരന്വേഷണത്തിന്
തുടര്‍ന്നു വായിക്കുക
11020184
ബലാത്സംഗം ആരോപണം വ്യാജം: ക്രിസ്ററ്യാനോ റൊണാള്‍ഡോ
ജര്‍മന്‍ മാധ്യമത്തിനെതിരേ നിയമ നടപടി തുടര്‍ന്നു വായിക്കുക
6920185
ലാ ലിഗ മത്സരങ്ങള്‍ യുഎസില്‍ നടത്തുമ്പോള്‍ ആരാധകര്‍ക്ക് സബ്സിഡി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us