Today: 15 Dec 2018 GMT   Tell Your Friend
Advertisements
ലോകകപ്പ് ഗ്രൂപ്പുകളിലൂടെ
Photo #1 - Europe - Sports - 36201812
ഗ്രൂപ്പ് ജി
ബെല്‍ജിയം, പനാമ, ടുണീഷ്യ, ഇംഗ്ളണ്ട്

ബെല്‍ജിയം
അതുല്യ പ്രതിഭകളുടെ സംഘം. എന്നാല്‍, വര്‍ഷങ്ങളായി ആരാധകരുടെ പ്രതീക്ഷ കാക്കാത്ത ടീം. ഇതുവരെ ഒരു പ്രധാന ടൂര്‍ണമെന്റിന്റെയും സെമി ഫൈനലിലെത്തിയിട്ടില്ല. ടീമിനെ മാനെജ് ചെയ്യുന്നതിലായിരുന്നു പ്രശ്നം എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ സ്പെയ്നില്‍ നിന്ന് റോബര്‍ട്ടോ മാര്‍ട്ടിനസിനെ എത്തിച്ച് മാനെജരാക്കി. റോമേലു ലുകാകുവും എയ്ഡന്‍ ഹസാര്‍ഡും ഗോളി തിബൗട്ട് കര്‍ട്ടോയിസും കളിക്കുന്ന ടീമിന് എങ്ങനെ ലോകകപ്പിന്റെ സെമി ഫൈനലിലെങ്കിലും എത്താതിരിക്കാന്‍ കഴിയുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എന്നാല്‍, പ്രതിരോധത്തില്‍ വിന്‍സന്റ് കമ്പനിക്ക് കമ്പനി കൊടുക്കാന്‍ ആളില്ലെന്നത് പ്രധാന പോരായ്മയാണ്.

കെവിന്‍ ഡി ബ്രുയിനാണ് ടീമിന്റെ നിര്‍ണായക താരമെന്നു പറയാം. മാഞ്ചസ്ററര്‍ സിറ്റിയില്‍ കളിക്കുന്ന ഡി ബ്രുയിന്‍ കഴിഞ്ഞ ലോകകപ്പില്‍ ഹസാര്‍ഡിന്റെ നിഴലിലായിപ്പോയി. എന്നാല്‍, പിന്നീടുള്ള വളര്‍ച്ച വലുതായിരുന്നു.

സര്‍ൈ്രപസ് പാക്കേജായാണ് റോബര്‍ട്ടോ മാര്‍ട്ടിനസ് എന്ന സ്പെയിന്‍കാരന്‍ ബെല്‍ജിയത്തിന്റെ പരിശീലകനായെത്തുന്നത്. 2016ലെ യൂറോ കപ്പ് നിരാശയ്ക്കു ശേഷം മാര്‍ക്ക് വില്‍മോട്ടിനെ പുറത്താക്കിയാണ് അദ്ദേഹത്തെ നിയോഗിച്ചത്.

പനാമ
ആദ്യമായി ലോകകപ്പ് യോഗ്യത. അത് ഉറപ്പായ ദിവസം രാജ്യത്തിന് പൊതു അവധി നല്‍കിയാണ് സര്‍ക്കാര്‍ ആഘോഷിച്ചത്. കോസ്റ്റ റിക്കയെ അവസാന യോഗ്യതാ മത്സരത്തില്‍ 2~1നു തോല്‍പ്പിച്ചായിരുന്നു മുന്നേറ്റം. നാല്‍പ്പതു ലക്ഷം മാത്രമാണ് പനാമയുടെ ജനസംഖ്യ. എന്നിട്ടും 32 കോടി ജനങ്ങളുള്ള യുഎസിനെയും മറികടന്ന് യോഗ്യത നേടി.

ലൂയി തെജാദയാണ് പ്രധാന താരം. പനാമയ്ക്കായി 43 ഗോളുകള്‍ നേടിയിട്ടുള്ള സ്ൈ്രടക്കര്‍.

ഹെര്‍നാന്‍ ഡാരിയോ ഗോമസ് ടീമിന്റെ പരിശീലകന്‍. കൊളംബിയക്കാരന്‍ കാണിച്ച മാജിക്കാണ് ടീമിനു ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത്. 1998ല്‍ കൊളംബിയയ്ക്കുംും 2002ല്‍ ഇക്വഡോറിനും ലോകകപ്പ് യോഗ്യത നേടിക്കൊടുത്തു പരിശീലകന്‍.

ടുണീഷ്യ
യോഗ്യതാ ഘട്ടത്തില്‍ പരാജയമറിയാത്ത ടീം. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് യോഗ്യത നേടുന്നത്. കോംഗോയെയും ലിബിയയെയും ഗിനിയയെയും മറികടന്നാണ് അഞ്ചാം ലോകകപ്പ് കളിക്കുന്നത്. ഇതുവരെ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം പോയിട്ടില്ല. ഒരു മത്സരമെങ്കിലും ജയിക്കാനായാല്‍ നേട്ടം.

യൂസഫ് എംസാക്നിയാണ് പ്രധാന താരം. ഈ ഇരുപത്തേഴുകാരന്‍ സ്ൈ്രടക്കറാണ് ടീമിനു ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ഗിനിയക്കെതിരേ എവേ മത്സരത്തില്‍ ഹാട്രിക്കും നേടിയിരുന്നു. വാഹ്ബി ഖസ്റിയിലും മുന്‍ മൊണാക്കോ ഡിഫന്‍ഡര്‍ അയ്മന്‍ അബ്ദനോറിലും വലിയ പ്രതീക്ഷകള്‍.

നബീല്‍ മൗലൗല്‍ പരിശീലകന്‍. ടുണീഷ്യ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് നേടിയ 2002ല്‍ റോജര്‍ ലെമറെയുടെ അസിസ്റ്റന്റായിരുന്നു.

ഇംഗ്ളണ്ട്
പതിവുള്ള പ്രതീക്ഷകള്‍ ഇക്കുറി ഇംഗ്ളണ്ടിനു മേല്‍ ഇല്ല. അതിനാല്‍ സമ്മര്‍ദഭാരമില്ലാതെ കളിക്കാം. അടുത്തിടെ നടന്ന പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ടീം നിരാശപ്പെടുത്തി. 2014 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി. 2016 യൂറോ കപ്പില്‍ ഐശ്ളന്‍ഡിനോടു തോറ്റും പുറത്തായി. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ ലീഗ് ഉള്ള രാജ്യമായിട്ടും രാജ്യത്തിനായുള്ള പ്രകടനത്തില്‍ അതു പ്രതിഫലിക്കുന്നില്ല. യുവനിരയെയാണ് റഷ്യയില്‍ കളിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

ടോട്ടന്‍ഹാമിന്റെ ഹാരി കെയ്ന്‍ തന്നെ പ്രധാന താരം. ടീമിന്റെ ക്യാപ്റ്റനും കെയ്നാണ്. ഈ വര്‍ഷം ലോകത്തെ ഏറ്റവും മികച്ച സ്ൈ്രടക്കര്‍മാരിലൊരാള്‍. ഇംഗ്ളിഷ് ടീമിനായി 23 മത്സരങ്ങളില്‍ 12 ഗോള്‍.

ഗാരെത് സൗത്ത്ഗേറ്റ് ടീമിനെ പരിശീലിപ്പിക്കുന്നു. 2016 സെപ്റ്റംബറിലാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ആ സമയത്ത് വലിയ കോച്ചിങ് പരിചയം ഉണ്ടായിരുന്നില്ല. എന്നാല്‍, ശക്തമായ തീരുമാനങ്ങളെടുക്കാനുള്ള ധൈര്യം ഇതിനകം തെളിയിച്ചു കഴിഞ്ഞു.
- dated 03 Jun 2018


Comments:
Keywords: Europe - Sports - 36201812 Europe - Sports - 36201812,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
41220188luca
ലൂക്ക മോഡ്രിച്ച് ലോക ഫുട്ബോളര്‍
തുടര്‍ന്നു വായിക്കുക
യൂറോ കപ്പ് യോഗ്യതാ ഡ്രോ: ജര്‍മനിയും ഹോളണ്ടും ഒരേ ഗ്രൂപ്പില്‍
തുടര്‍ന്നു വായിക്കുക
2911201806
ലോക ചെസ് കിരീടം മാഗ്നസ് കാള്‍സണ്‍ നിലനിര്‍ത്തി
തുടര്‍ന്നു വായിക്കുക
101120181
ഫിഫ അഴിമതി അന്വേഷിച്ചിരുന്ന പ്രോസിക്യൂട്ടര്‍ക്ക് സസ്പെന്‍ഷന്‍
തുടര്‍ന്നു വായിക്കുക
3102018
ക്രിസ്റ്റ്യാനോയ്ക്കെതിരായ ബലാത്സംഗ കേസ് പുനരന്വേഷണത്തിന്
തുടര്‍ന്നു വായിക്കുക
11020184
ബലാത്സംഗം ആരോപണം വ്യാജം: ക്രിസ്ററ്യാനോ റൊണാള്‍ഡോ
ജര്‍മന്‍ മാധ്യമത്തിനെതിരേ നിയമ നടപടി തുടര്‍ന്നു വായിക്കുക
6920185
ലാ ലിഗ മത്സരങ്ങള്‍ യുഎസില്‍ നടത്തുമ്പോള്‍ ആരാധകര്‍ക്ക് സബ്സിഡി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us