Today: 25 Jun 2018 GMT   Tell Your Friend
Advertisements
വിവാദങ്ങളുടെ പന്തുരുണ്ട ലോകകപ്പുകള്‍
Photo #1 - Europe - Sports - 5620189
ലോകകപ്പുകള്‍ പ്രസിദ്ധിയുടേതു മാത്രമല്ല, കുപ്രസിദ്ധിയുടേതു കൂടിയാണ്. വാഴ്ത്തലുകളുടേതു മാത്രമല്ല, വിവാദങ്ങളുടേതു കൂടിയാണ്. ലോകകപ്പ് ഫുട്ബോള്‍ ചരിത്രത്തിലെ വലിയ വിവാദങ്ങളിലൂടെ....

1. ലൂയി സുവാരസിന്റെ ഹാന്‍ഡ്ബോള്‍, 2010

ഘാനയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലായിരുന്നു ഉറുഗ്വെയന്‍ സ്ൈ്രടക്കറുടെ കടുംകൈ. ഡൊമിനിക് അദിയയുടെ ഹെഡ്ഡര്‍ ഉറുഗ്വെയുടോ ഗോള്‍ വല കുലുക്കുമെന്ന് ഉറപ്പിച്ച സമയത്താണ് ലൂയി സുവാരസ് കൈകൊണ്ട് പന്ത് തടുത്തത്. സുവാരസ് ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തു പോയി, ഘാനയ്ക്ക് അനുകൂലമായി പെനല്‍റ്റിയും അനുവദിക്കപ്പെട്ടു. എന്നാല്‍, അസമോവ ഗ്യാന്‍ എടുത്ത കിക്ക് ക്രോസ്ബാറില്‍ തട്ടി പാഴായി. സമനിലയില്‍ അവസാനിച്ച മത്സരം പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഉറുഗ്വെയ്ക്ക് അനുകുലവുമായി. അങ്ങനെ ലോകത്തിനു വില്ലനായ സുവാരസ് ഉറുഗ്വെയ്ക്ക് രക്ഷകനായി.

2. റൊണാള്‍ഡോയുടെ അജ്ഞാത രോഗം, 1998

ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് ബ്രസീല്‍ കിരീടം നേടുമെന്നും, അതിനു റൊണാള്‍ഡോ നേതൃത്വം വഹിക്കുമെന്നും കരുതപ്പെട്ട സമയം. അന്ന് 21 വയസ് മാത്രം പ്രായമുള്ള റൊണാള്‍ഡോ ലോകകപ്പില്‍ അതിനകം നാലു ഗോളടിച്ചു കഴിഞ്ഞിരുന്നു. എന്നാല്‍, ഫൈനലിനുള്ള ടീം ലിസ്ററില്‍ റൊണാള്‍ഡോ ആദ്യം ഉള്‍പ്പെട്ടില്ല. പുതുക്കിയ ലിസ്ററില്‍ വന്നെങ്കിലും ഫൈനലില്‍ ഫ്രാന്‍സ് 3~0 എന്ന നിലയില്‍ അനായാസ വിജയം നേടി ചാംപ്യന്‍മാരായി. ഫൈനലിനു തലേ രാത്രി റൊണാള്‍ഡോയെ ബാധിച്ച അജ്ഞാത രോഗമാണ് ടീം ലിസ്റ്റില്‍ നിന്ന് ആദ്യം ഒഴിവാക്കാന്‍ കാരണമെന്നു പിന്നീട് വിശദീകരണം വന്നു. ലോകകപ്പിനു മുന്‍പുള്ള സീസണില്‍ ഇന്റര്‍ മിലാനു വേണ്ടി 34 ഗോളടിച്ച അദ്ഭുത പ്രതിഭയുടെ നിഴല്‍ മാത്രമാണു ഫൈനലില്‍ കാണാനായത്.

3. മറഡോണ ഡ്രഗ് ടെസ്റ്റില്‍ പരാജയപ്പെടുന്നു, 1994

യുഎസില്‍ നടന്ന ലോകകപ്പില്‍ ഫേവറിറ്റ് ടീമുകളിലൊന്നായിരുന്നു ഡീഗോ മറഡോണയുടെ അര്‍ജന്റീന. 1991ല്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതിന് ഇറ്റാലിയന്‍ ലീഗില്‍ 15 മാസം വിലക്ക് നേരിട്ട ശേഷം തിരിച്ചു വരവിന്റെ പാതയിലായിരുന്നു ആരാധകരുടെ ഫുട്ബോള്‍ ദൈവം. ആദ്യ മത്സരത്തില്‍ ഗോളും നേടി. എന്നാല്‍, രണ്ടാം മത്സരത്തിനു പിന്നാലെ ആരാധകരെ ഞെട്ടിച്ച് ഫിഫയുടെ പ്രഖ്യാപനം വന്നു. ഉത്തേജക മരുന്ന് പരിശോധനയില്‍ മറഡോണ പരാജയപ്പെട്ടിരിക്കുന്നു. ടൂര്‍ണമെന്റിന്റെ ബാക്കി അദ്ദേഹത്തിനു നഷ്ടമായി. 15 മാസം വീണ്ടും വിലക്ക്. ഒടുവില്‍ മുപ്പത്താറാം വയസില്‍, 1997ല്‍ അദ്ദേഹം ഫുട്ബോളില്‍നിന്നു വിരമിക്കുകയും ചെയ്തു.

4. ജെഫ് ഹഴ്സിറ്റിന്റെ വിവാദ ഗോള്‍, 1966

1966ലെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ളണ്ടിനായി ജെഫ് ഹഴ്സ്ററ് പശ്ചിമ ജര്‍മനിക്കെതിരേ നേടിയ രണ്ടാം ഗോള്‍ ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ ഗോളുകളിലൊന്നാണ്. യഥാര്‍ഥത്തില്‍ ഗോളായിരുന്നോ എന്ന് ഇനിയും ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല ആ ഷോട്ട് പിറക്കുന്നത് മത്സരത്തില്‍ 101ാം മിനിറ്റിലാണ്. 2~2 എന്ന നിലയിലായിരുന്ന മത്സരത്തില്‍ ഇംഗ്ളണ്ട് നിര്‍ണായക ലീഡ് എടുത്തത് ജെഫ് ഹഴ്സ്ററിന്റെ ആ ഗോളിലൂടെയായിരുന്നു. ക്രോസ് ബാറിനടിയില്‍ തട്ടി താഴേക്കു പതിച്ച പന്ത് യഥാര്‍ഥത്തില്‍ ഗോളായിരുന്നോ എന്ന് റഫറിക്കു വ്യക്തമായില്ല. ലൈന്‍സ് മാന്റെ സഹായത്തോടെയാണ് ഗോള്‍ വിധിച്ചത്. പിന്നാലെ ഒരു ഗോള്‍ കൂടി നേടിയ ഹഴ്സ്റ്റ് ഇംഗ്ളിഷ് ചരിത്രത്തിലെ ആദ്യത്തെയും, ഇതുവരെയുള്ള അവസാനത്തെയും ലോകകപ്പും നേടിക്കൊടുത്തു.

5. സിദാന്റെ തലപ്രയോഗം, 2006

ലോകകപ്പ് ഫൈനലില്‍ തന്നെയായിരുന്നു സിദാന്റെ ആ ഹൃദയഭേദക രംഗവും. മഹത്തായി അവസാനിക്കാന്‍ യോഗ്യമായ ഒരു കരിയര്‍ ചുവപ്പു കാര്‍ഡില്‍ അവസാനിച്ചു. ഇറ്റലിക്കെതിരായ മത്സരം 1~1 എന്ന നിലയിലുള്ളപ്പോഴായിരുന്നു സംഭവം. മാര്‍ക്കോ മറ്റരാസി സിദാന്റെ സഹോദരിയെക്കുറിച്ച് അസഭ്യം പറഞ്ഞതിനു പ്രതികരണമായി നെഞ്ചില്‍ തലകൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. മത്സരം ജയിച്ച് ഇറ്റലി ചാംപ്യന്‍മാരുമായി.

ഫോട്ടോ:കടപ്പാട് ജിഐ
- dated 04 Jun 2018


Comments:
Keywords: Europe - Sports - 5620189 Europe - Sports - 5620189,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us