Today: 22 Mar 2019 GMT   Tell Your Friend
Advertisements
കസാനില്‍ ബ്രസീല്‍ ദുരന്തം (കസാനില്‍ കണ്ണീര്‍ക്കടല്‍)
Photo #1 - Europe - Sports - 7720183
കസാന്‍: ബെല്‍ജിയം ബൂട്ടില്‍ ബ്രസീല്‍ ദുരന്തമായി ഒടുങ്ങിയപ്പോള്‍ കസാനിലെ മണ്‍തരിപോലും വിതുമ്പി സാംബ താളവും നിലച്ചു. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ബെല്‍ജിയത്തിന്റെ സുവര്‍ണ്ണ ജനറേഷന്‍ ചുവന്ന ചെകുത്താന്മാര്‍ ബ്രില്ല്യന്റ് കളിയിലൂടെ കാനറിപ്പക്ഷികളുടെ ചിറകരിഞ്ഞു വീഴ്ത്തിയത്. മല്‍സരത്തില്‍ തോറ്റു പുറത്തായതില്‍ നെഞ്ചു തകര്‍ന്ന് കണ്ണീര്‍ക്കടലിലായ ആരാധകര്‍ മുങ്ങിക്കയറാന്‍ നന്നേ പാടുപെട്ടപ്പോള്‍ ലോകചാമ്പ്യന്മാരായ ജര്‍മനിയുടെയും അര്‍ജന്റീനയുടെയും സ്പെയിന്റെയും പാത പിന്തുടര്‍ന്ന് ഇത്തവണത്തെ ലോകകപ്പ് ഫുട്ബോളില്‍ മുന്‍ലോകചാമ്പ്യന്മാരായ ലാറ്റിനമേരിക്കന്‍ പ്രാതിനിധ്യവും അവസാനിച്ചു. നേരത്തെ തന്നെ ആഫ്രിക്കയും ഏഷ്യയും കളി മതിയാക്കിയതോടെ ഇപ്പോള്‍ ശേഷിക്കുന്നത് യൂറോപ്യന്‍ ടീമുകള്‍ മാത്രം. ചുരുക്കിപ്പറഞ്ഞാല്‍ ഇനിയുള്ളത് യൂറോപ്യന്‍ രാജ്യങ്ങളുടെ വേള്‍ഡ് കപ്പെന്ന് വിശേഷിപ്പിയ്ക്കാം.

ഇപ്രാവശ്യത്തെ ഫേവറിറ്റുകളായ ബ്രസീലിനെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരേ രണ്ടു ഗോളിനു കീഴടക്കിയാണ് ബെല്‍ജിയത്തിന്റെ കുതിപ്പ്. അവര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ കളിക്കാന്‍ പോകുന്നത് ചരിത്രത്തില്‍ രണ്ടാം തവണ മാത്രം.

1986 ലാണ് അവര്‍ അവസാനമായി സെമി കളിച്ചത്. മുപ്പത്തിരണ്ട് കൊല്ലത്തിനുശേഷമുള്ള തിരിച്ചുവരവില്‍ കപ്പ് നേടുമെന്ന ആത്മവിശ്വാസത്തില്‍, ജൂലൈ പത്തിനു നടക്കുന്ന സെമി ഫൈനലില്‍ എതിരാളികളായ ഫ്രാന്‍സിനെ നേരിടും.

കളി തുടങ്ങി മൂന്നു മിനിറ്റിനുള്ളില്‍ ബ്രസീല്‍ ഗോളടിയ്ക്കുമെന്നു കസാനിലെ പുല്‍ത്തകിടിപോലും വിശ്വസിച്ചിട്ടും ഗോള്‍ പിറക്കാഞ്ഞത് ബ്രസീലിന്റെ ദുശകുനത്തിന്റെ സൂചനയായിരുന്നു. പതിമൂന്നാം മിനിറ്റില്‍ ബെല്‍ജിയത്തിനു കിട്ടിയ കോര്‍ണര്‍ ഇതിനു തെളിവായി സെല്‍ഫ് ഗോളാകുകയും ചെയ്തു.

മത്സരത്തില്‍ കൂടുതല്‍ സമയം പന്ത് നിയന്ത്രണത്തില്‍ വച്ചിട്ടും, കൂടുതല്‍ ആക്രമണങ്ങള്‍ സംഘടിപ്പിച്ചിട്ടും, കൂടുതല്‍ പാസുകളും ഷോട്ടുകളും ഉതിര്‍ത്തിട്ടും ഒരു സമയത്തും ബെല്‍ജിയത്തെ തോല്‍പ്പിക്കുമെന്ന പ്രതീതിയുണര്‍ത്താന്‍ ബ്രസീലിനായില്ല. ജപ്പാനെതിരെ പാളിപ്പോയ പ്രതിരോധത്തിന് കരുത്തു കൂട്ടിയാണ് ബെല്‍ജിയം കളിക്കാനിറങ്ങിയത്.

സെന്റര്‍ ഡിഫന്‍സില്‍ വിശ്വസ്തനായ വിന്‍സന്റ് കമ്പനി ഫോമിലേക്കുയര്‍ന്നതോടെ കെവിന്‍ ഡി ബ്രുയിന്‍ മധ്യനിരയില്‍ കൂടുതല്‍ ആക്രമണകാരിയായി. കൗണ്ടര്‍ അറ്റാക്കുകള്‍ക്ക് കൂടുതല്‍ വേഗം പകരാന്‍ ഇതു സഹായിച്ചു. എയ്ഡന്‍ ഹസാര്‍ഡും റോമേലു ലുക്കാക്കുവും നിരന്തരം ബ്രസീലിയന്‍ ബോക്സില്‍ ഭീതി വിതച്ചു.

പതിമൂന്നാം മിനിറ്റില്‍ ഫെര്‍ണാണ്ടീഞ്ഞോ വഴങ്ങിയ സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം മുന്നിലെത്തിയത്. ബ്രസീലിയന്‍ മിഡ്ഫീല്‍ഡറുടെ മുട്ടില്‍ തട്ടിയാണ് പന്ത് ഗോള്‍ ലൈന്‍ കടന്നതെങ്കിലും, വിന്‍സന്റ് കമ്പനിയുടെ മനോഹരമായൊരു ഹെഡ്ഡര്‍ തന്നെയായിരുന്നു അത്. ഡി ബ്രുയിനെടുത്ത കോര്‍ണറില്‍നിന്നായിരുന്നു ഹെഡ്ഡര്‍.

31ാം മിനിറ്റിലെ ലുക്കാക്കു നടത്തിയ പ്രത്യാക്രമണത്തിലൂടെയാണ് ഡി ബ്രുയിന്‍ ബെല്‍ജിയത്തിന്റെ ലീഡ് ഉയര്‍ത്തുന്നത്. ബെല്‍ജിയത്തിന്‍റെ പകുതിയില്‍ നിന്നും പന്തുമായി ബ്രസീല്‍ പാളയത്തിലേക്ക് ഓടിക്കയറിയ ലുകാകു നല്‍കിയ പാസില്‍ ബോക്സിനു തൊട്ടരുകില്‍ നിന്നും കെവിന്‍ ഡി ബ്രൂയിന്‍ തൊടുത്ത തകര്‍പ്പന്‍ ഷോട്ട് ബ്രസീലിന്‍റെ വലയില്‍ തുളഞ്ഞു കയറുകയായിരുന്നു. ഗോള്‍ വേട്ടക്കാരന്‍ നെയ്മറിന്റെ ചിറകിലേറി കളത്തിലിറങ്ങിയ ബ്രസീലിന് ഒട്ടനവധി അവസരങ്ങള്‍ ലഭിച്ചിട്ടും നേര്‍ക്കുനേര്‍ നിന്ന് ബെല്‍ജിയത്തിന്റെ ചുവന്ന ചെകുത്താന്മാരെ പൊരുതി തോല്‍പ്പിയ്ക്കാന്‍ കാനറികള്‍ക്കായില്ല.

76ാം മിനിറ്റിലാണ് മുന്‍ ചാമ്പ്യന്മാരുടെ ജീവന്‍ നിലനിര്‍ത്താനുള്ള തത്രപ്പാടിനുള്ളില്‍ ബ്രസീലിന് ആശ്വാസത്തിനായി ഒരു ഗോള്‍ മടക്കാനായത്. ഫിലിപ്പെ കുട്ടീഞ്ഞോയുടെ പാസില്‍ നിന്ന് സബ്സ്ററിറ്റ്യൂട്ട് റെനറ്റോ അഗസ്റേറായുടെ ഹെഡ്ഡറിലൂടെയാണ് ഗോള്‍ പിറന്നത്. പൗളിന്യോയ്ക്ക് പകരക്കാരനായി ഇറങ്ങി മൂന്ന് മിനിറ്റിനുള്ളിലാണ് അഗസ്റ്റോ വല ചലിപ്പിച്ചത്.

ബ്രസീല്‍ തുടര്‍ന്നും നിരന്തരം ആക്രമിച്ചെങ്കിലും ബെല്‍ജിയന്‍ പ്രതിരോധം ഉറച്ചു നിന്നു. പ്രതിരോധം പാളിയപ്പോള്‍ പോലും അസാമാന്യ സേവുകളിലൂടെ ബെല്‍ജിയന്‍ ഗോളി തിബൗട്ട് കര്‍ട്ടോയിസ് ബ്രസീലിന്റെ ആരാധകരുടെ ഹൃദയം തകര്‍ത്തു.രണ്ടു മഞ്ഞക്കാര്‍ഡു കണ്ട ബെല്‍ജിയത്തിന്റെ താരം അല്‍ഡര്‍വീരല്‍ഡിന് അുെത്ത കളിയില്‍ യോഗ്യത നഷ്ടപ്പെടുകയും ചെയ്തു.

മര്‍ട്ടിനെസിന്റെ ചാണക്യതന്ത്രം

ബ്രസീലിന്റെ ടിറ്റേയുടെ തന്ത്രങ്ങളെ കടപുഴക്കുന്ന ചാണക്യ തന്ത്രങ്ങളുമായിട്ടാണ് മര്‍ട്ടിനസ് ബെല്‍ജിയം കുതിരകളെ കളത്തിലിറക്കിയത്. ജപ്പാനുമായി മാറ്റുരച്ചപ്പോള്‍ സര്‍വതിന്റെയും മുനയൊടിച്ചതില്‍ നിന്നും പുതിയ ഹോംവര്‍ക്ക് ചെയ്തു പഠിപ്പിച്ചാണ് മര്‍ട്ടിനെസ് ക്വാര്‍ട്ടറില്‍ എതിരാളികളെ നേരിച്ചത് ന0ഷ്ടപ്പെടാന്‍ വന്നുമില്ലെങ്കിലും നേടിയെടുക്കാനുള്ളത് ഒരു സുവര്‍ണ്ണ പ്രതീക്ഷയുടെ മഴവില്ലായി മനസില്‍ തിളങ്ങിയത് അപ്പാടെ ലുകാക്കുവിനെയും കൂട്ടരെയും സജ്ജീകരിച്ചപ്പോള്‍ മര്‍ട്ടിനെസിന്റെ മുന്നില്‍ തെളിഞ്ഞത് ലോകകപ്പിലേയ്ക്കുള്ള പുതിയ പാതയും രണ്ടുകളിയുടെ അകലവും.

4231 ഫോര്‍മേഷനിലുള്ള ബ്രസീലുകാരെ മൂന്നു ഫുള്‍ബാക്കുമര്‍ക്ക് പ്രതിരോധ കോട്ടയാകാന്‍ നിര്‍ദ്ദേശം നല്‍കി 3223 ശൈലിയില്‍ ബെല്‍ജിയം തന്ത്രം വിജയിച്ചു. മര്‍വാന്‍ ഫെല്ലയ്നിയെ പ്രതിരോധ മദ്ധ്യനിരക്കാരനാക്കി കളിപ്പിച്ച് കെവിന്‍ ഡിബ്രുയ്നെക്ക് ആക്രമണത്തിന്റെ ദൗത്യവും നല്‍കിയതും കാറസ്കോക്കു പകരം വലതുമിഡ്ഡില്‍ നാസര്‍ ഷാഡ്ലിയെ ആദ്യപതിനൊന്നില്‍ ഇറക്കിയതും മര്‍ട്ടിനെസിന്റെ മനസിലിരുപ്പുപോലെ കളിക്കാര്‍ പ്രാവര്‍ത്തികമാക്കി. അതുതന്നെയുമല്ല ബെല്‍ജിയത്തിന്റെ ശാരീരിക കരുത്തും മര്‍ട്ടിനെസിന്റെ തന്ത്രങ്ങള്‍ക്ക് ശക്തി പകര്‍ന്നു. മറ്റൊരു കാര്യമുള്ളത് 'മുന്‍നിര സ്ൈ്രടക്കറാ'യ റൊമേലു ലുകാകുവിന്റെ പൊസിഷനിലുണ്ടായ മാറ്റമാണ്. സാധാരണ ഗതിയില്‍ ബോക്സിനെ ചുറ്റിപ്പറ്റി നില്‍ക്കേണ്ട ലുകാകു ഇത്തവണ വലതുവിങില്‍ ഒരു വിങ്ങറുടെ പൊസിഷനിലാണ് നിലയുറപ്പിച്ചത്. അതാവട്ടെ ശരിയ്ക്കും വര്‍ക്ക്ഔട്ടാവുകയും ചെയ്തു പലപ്പോഴും അപകടകാരിയായ ബ്രസീലിന്റെ മാഴ്സലലോയ്ക്ക് വന്‍ പ്രതിരോധമാവുകയും ചെയ്തു.

കളിയിലെ താരം

തിബൂട്ട് കുര്‍ട്ടോയ്സ്

ബെല്‍ജിയത്തിന്റെ വല കാക്കും ഭൂതമായി ഇരുപത്തിയാറുകാരനും എഫ്സി ചെല്‍സിയുടെ ഗോളിയുമായ തിബൂട്ട് കുര്‍ട്ടോയ്സിന്റെ മികച്ച പ്രകടനം ബെല്‍ജിയത്തിന്റെ രക്ഷയ്ക്കെത്തിയെന്നു മാത്രമല്ല മാന്‍ ഓഫ് ദ മാച്ച് പുരസ്കാരത്തിനും അര്‍ഹനായി. ഗോളെന്നുറപ്പിച്ച് അഞ്ചിലേറെ ബ്രസീലിന്റെ ഷോട്ടുകളാണ് കുര്‍ട്ടോയ്സ് മിന്നും സേവുകളിലൂടെ പരാജയപ്പെടുത്തിയത്. പരുന്തിന്റെ നോട്ടത്തോടെ ബാറിനടിയില്‍ ബല്‍ജിയത്തിന്റെ വന്‍മതിലായി നിന്നത് ടീമംഗങ്ങള്‍ക്ക് ആത്മവീര്യം പകരാനും കുര്‍ട്ടോയിസിനു സാധിച്ചതും വിജയത്തിന്റെ മറ്റൊരു ഘടകമായി.

ഗോള്‍വഴി

ഗോള്‍ 1. ഫെര്‍ണാണ്ടീന്യോ(സെല്‍ഫ്) (ബെല്‍ജിയം), 13ാം മിനിറ്റ്,ബ്രീലിന്റെ ശക്തമായ ആക്രമണത്തിനിടെയില്‍ ഉണ്ടായ സ്വന്തം വല ചോര്‍ച്ച.പതിനെട്ടു മീറ്റര്‍ അകഛലെ നിന്നും ഫെല്ലെയ്നിയുടെ ഷോട്ട് തടയുന്നതിനായി മിറാന്‍ഡ ശ്രമിച്ചപ്പേള്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് സെല്‍ഫിയുടെ പിറവി. നാസര്‍ ചഡ്ലിയെടുത്ത കോര്‍ണര്‍ ഷോട്ടില്‍ കൗണ്ടര്‍ അറ്റാക്കില്‍ പന്ത് തട്ടിയകറ്റാനായി ഉയര്‍ന്നു പൊങ്ങിച്ചാടിയ ഫെര്‍ണാണ്ടീന്യോയുടെ തോളില്‍ തട്ടിയ പന്ത് സ്വന്തം വ ലയില്‍ പതിച്ചത് സാംബതാളത്തിന്റെ നിലയും തെറ്റിച്ചു.

ഗോള്‍ 2. കെവിന്‍ ഡിബ്രുയിന്‍(ബെല്‍ജിയം), 31ാം മിനിറ്റ്, ബെല്‍ജിയത്തിന്റെ പടക്കുതിരയായ റൊമേലു ലുകാകു ഒറ്റക്ക് സൃഷ്ടിച്ച അസാദ്ധ്യമായ ഒരു നീക്കത്തിലൂടെയാണ് ഗോളിന്റെ പിറവി. കരുത്തും പ്രതിഭയും വേഗതയും ഒത്തുചേര്‍ന്ന നീക്കത്തിനിടയില്‍ ബ്രസീല്‍ പ്രതിരോധത്തെയും മധ്യനിരയെയും ഡ്രിബ്ള്‍ ചെയ്ത് മുന്നേറിയ ലുകാകു ബോക്സിനു മുന്നില്‍ ക്രോസ് നല്‍കിയത് മികച്ച പൊസിഷനില്‍ നിന്ന കെവിന്‍ ഡിബ്രുയി പന്തെടുത്ത് വലയില്‍ എത്തിച്ചു. തടയാന്‍ ശ്രമിച്ച ബ്രസീലിന്റെ മാഴ്സലോക്കും കുടീന്യോക്കുമിടയിലൂടെ ഗോളി അലിസനെ നോക്കുകുത്തിയാക്കി പന്ത് ലക്ഷ്യത്തിലെത്തിച്ചു.

ഗോള്‍ 3. റെനറ്റോ അഗസ്റ്റോ(ബ്രസീല്‍), 76ാം മിനിറ്റ്, 73ാം മിനിറ്റില്‍ പൗളീന്യോയ്ക്ക് പകരക്കാരനായി ഇറങ്ങിയ അഗസ്റേറാ ബെല്‍ജിയം വല കുലുക്കി.

കടന്നല്‍പോലെ കൂരമ്പുകളായി ആക്രമിച്ചു കയറി കാനറികള്‍ ഡ്രിബ്ള്‍ ചെയ്ത് മുന്നേറാനുള്ള ശ്രമത്തെ തടയിട്ട ചെകുത്താന്മാരെ നോക്കുകുത്തിയാക്കി ഏഴുമീറ്റര്‍ അകലെ നിന്നും തൊടുത്ത ലോംഗ് ഷോട്ട് വലയുടെ വലത്തെ മൂല തുളച്ചു. ഫിലിപ് കൗടീന്യോ നല്‍കിയ ക്രോസ് ഓഫ്സൈഡ് മാര്‍ക് ഒഴിവാക്കിയാണ് റെനറ്റോ അഗസ്റ്റോ വലയില്‍ നിക്ഷേപിച്ചത്.

കളിയിലെ കണക്ക്

ബ്രസീല്‍ ബെല്‍ജിയം

59% പന്തടക്കം 41%
9 ഗോള്‍ ഷോട്ട് 3
27 ഷോട്ട് 9
14 ഫൗള്‍സ് 16
6 മഞ്ഞക്കാര്‍ഡ് 2
8 കോര്‍ണര്‍ 4
1 ഓഫ് സൈഡ് 0
- dated 06 Jul 2018


Comments:
Keywords: Europe - Sports - 7720183 Europe - Sports - 7720183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us