Today: 15 Jul 2018 GMT   Tell Your Friend
Advertisements
"ഒസില്‍" വിഷയം ജര്‍മനിയില്‍ പുകയുന്നു
Photo #1 - Europe - Sports - 9720183
ബര്‍ലിന്‍: റഷ്യയില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് വേള്‍ഡ് കപ്പ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ പ്രാഥമിക ഗ്രൂപ്പ് മല്‍സരത്തില്‍ തന്നെ തോറ്റു തുന്നം പാടി നാണംകെട്ടു പുറത്തുപോയ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിയുടെ ടീം അംഗങ്ങളെച്ചൊല്ലിയുള്ള വിവാദം ഇപ്പോള്‍ തിരികൊളുത്തി പുതിയ വഴിത്തിരിവിലേയ്ക്ക്.

ജര്‍മന്‍ ടീം കോച്ച് ജേവാഹിം ലോവ് ലോകകപ്പിന്റെ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ രാജ്യമൊട്ടാകെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതാവട്ടെ ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ മെസ്യൂട്ട് ഒസിലിനെ ചറ്റിപ്പറ്റി ആയിരുന്നു. ഫുട്ബോള്‍ ലോകം മാത്രമല്ല ജര്‍മനിയിലെ രാഷ്ട്രീയ നേതാക്കളും ഈ വിഷയത്തില്‍ കടുത്ത ഭാഷയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടും ജര്‍മന്‍ ഫുട്ബോള്‍ അസാസിയേഷന്‍ (ഡിഎഫ്ബി), ഒടുവില്‍ ജോവാഹിം ലോ, ഇതില്‍ ആരും ഉചിതമായ തീരുമാനം എടുക്കാതെയാണ് കോച്ചിന്റെ പ്രിയപ്പെട്ടവരില്‍ ഒരാളായ ഒസിനെയും കൂട്ടി റഷ്യയ്ക്കു വണ്ടി കയറിയത്.

ജര്‍മനിയും മെക്സിക്കോയുമായി ജൂണ്‍ 17 ന് നടന്ന ആദ്യമല്‍സരത്തില്‍ കളത്തിലിറങ്ങിയ ഒസിലിനെയും കൂട്ടരെയും സ്റേറഡിയത്തിലിരുന്ന 17,000 കാണികള്‍ കൂവലോടെയാണ് എതിരേറ്റത്. ഇതാവട്ടെ ജര്‍മന്‍ കളിക്കാരുടെ സര്‍വ്വ ഊര്‍ജ്ജവും നഷ്ടപ്പെടുത്തുകയും ചെയ്തു. ആദ്യമല്‍സരത്തില്‍ തോല്‍ക്കുകയും ചെയ്തു. പിന്നീട് ടീമില്‍ ഇതിനെച്ചൊല്ലിയുള്ള കഥകള്‍ മറനീക്കി പുറത്തുവരുന്നത് തോറ്റു മടങ്ങി ജര്‍മനിയില്‍ കാലുകുത്തിയപ്പോഴാണ്.

ടീം പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായതോടെ വിമര്‍ശനങ്ങളും ഒറ്റ തിരിഞ്ഞുള്ള ആക്രമണങ്ങളും ഒരിയ്ക്കല്‍ക്കൂടി ശക്തമാവുകയായിരുന്നു. ആദ്യവെടിപൊട്ടിച്ചത് ടീം ഡയറക്ടറായ ഒലിവര്‍ ബയര്‍ഹോഫ് ആണ്.

ഓസിലിനെ ലോകകപ്പിനുളള ടീമില്‍ ഉള്‍പ്പെടുത്തരുതായിരുന്നു എന്നാണ് അദ്ദേഹം മാദ്ധ്യമങ്ങളുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞത്. ഒസിലിനെ സംബന്ധിയ്ക്കുന്ന വിഷയത്തില്‍ ഓസില്‍ മൗനം പാലിച്ചത് കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വളം വെച്ചെന്നും ഇത് ടീമിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയെന്നും ബീയര്‍ഹോഫ് തുറന്നടിച്ചു.

വിഷയത്തില്‍ ഇതുവരെ മൗനം പാലിച്ചിരുന്ന ഡിഎഫ്ബി ഇപ്പോള്‍ മനസു തുറന്നതാണ് വിവാദത്തെ ഇപ്പോള്‍ മൂര്‍ദ്ധന്യത്തില്‍ എത്തിച്ചിരിയ്ക്കുന്നത്. മെസ്യൂട്ട് ഓസിലും സഹതാരം ഇല്‍ക്കെ ഗുണ്ടോകാനും ജര്‍മനിയുടെ ലോകകപ്പ് ടീം പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പാണ് എര്‍ദോഗാനുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇരു താരങ്ങളും തുര്‍ക്കി വംശജരാണ്.

കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് ഓസിലിനോട് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ വിശദീകരണം തേടിക്കഴിഞ്ഞു. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഓസില്‍ തയ്യാറാവണമെന്ന് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് റൈന്‍ഹാര്‍ഡ് ഗ്രിന്‍ഡല്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. വ്യക്തിഗത തീരുമാനത്തിനായി കാത്തിരിയ്ക്കുകയാണ് ഡിഎഫ്ബി. എന്നാല്‍ കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിക്കാന്‍ ഓസില്‍ ഇതുവരെ തയ്യാറായിട്ടില്ല എന്നതാണ് ഇപ്പോഴത്തെ മുഖ്യവിഷയം.എന്നാല്‍ കൂടിക്കാഴ്ച്ച യാതൊരു രാഷ്ട്രീയ പ്രധാന്യവുമില്ലെന്ന് ഗുണ്ടോകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓസിലിന്റെ പിതാവിന്റെ പ്രതികരണം ഇങ്ങനെ ; അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ടീം ഉപേക്ഷിച്ചേനേം

മെസൂട്ട് ഓസിലിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ഇപ്പോള്‍ ജര്‍മന്‍ ടീമിലെ കളി മതിയാക്കുമായിരുന്നു എന്ന് പിതാവ് മുസ്തഫ. ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ ജര്‍മനി തോറ്റ് പുറത്തായപ്പോള്‍ ഓസിലിനെ എല്ലാവരും ബലിയാടാക്കുകയാണെന്നും മുസ്തഫ ആരോപിച്ചു.

ലോകകപ്പ് തുടങ്ങും മുന്‍പ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാനെ കാണാന്‍ പോയതും, എന്റെ പ്രസിഡന്റ് എന്ന് അഭിസംബോധന ചെയ്തതും ജെഴ്സി സമ്മാനിച്ചതുമൊക്കെ ഓസിലിനെ വിവാദത്തിലാക്കിയിരുന്നു.

ലോകകപ്പില്‍ മെക്സിക്കോയ്ക്കും ദക്ഷിണ കൊറിയയ്ക്കുമെതിരെ ജര്‍മനി തോറ്റ മത്സരങ്ങളില്‍ ഓസില്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടിരുന്നു. 1938 നു ശേഷം കഴിഞ്ഞ 80 വര്‍ഷത്തെ ചിത്രത്തിനിടയില്‍ ആദ്യമായി ജര്‍മനി ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റ് പുറത്താകുകയും ചെയ്തു. ഇതെത്തുടര്‍ന്ന് ഓസിലിനെതിരേ വംശീയ ആക്രമണവും വ്യാപകമായിരുന്നു.

ഒമ്പതു വര്‍ഷം ദേശീയ ടീമില്‍ കളിക്കുകയും ഒരു തവണ ലോക ചാമ്പ്യനാകുകയും ചെയ്ത ഓസിലിന് ഇനിയൊന്നും തെളിയിക്കാനില്ലെന്ന് മുസ്തഫ പറഞ്ഞു. സ്വന്തം ആരാധകര്‍ തന്നെ അവനെ കൂവുന്നു. ലോകകപ്പ് വേദിയില്‍ കൈയേറ്റ ശ്രമം വരെ നടന്നു. ഇതിനൊക്കെ കാരണമെന്തെന്ന് തനിക്കു മനസിലാകുന്നില്ലെന്നും മുസ്തഫ. ഒസിലിനെ അവമതിയ്ക്കുന്ന പ്രസ്താവനയിറക്കിയ ടീ ഡയറക്ടര്‍ ബീയര്‍ഹോഫിന്റെ പ്രവൃത്തി ശരിയായില്ലെന്നും ഇത്തരക്കാരുടെ ടീമില്‍ ഇനി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ്പിതാവിന്റെ ഭാഷ്യം.

ടീം വിജയിക്കുമ്പോള്‍ എല്ലാവരുടേയും വിജയവും പരാജയപ്പെടുമ്പോള്‍ ഓസിലിന്റെ മാത്രം കുറ്റവുവും ആകുന്നതെങ്ങിനെയാണ് മുസ്തഫയുടെ ചോദ്യത്തിന് ഇനി ആരാണ് മറുപടി കൊടുക്കുക എന്ന് കാത്തിരുന്നു കാണാം.
- dated 08 Jul 2018


Comments:
Keywords: Europe - Sports - 9720183 Europe - Sports - 9720183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
world_cup_russia_2018_end
റഷ്യയില്‍ ആരവം നിലച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
best_players_world_cup_2018
ഇവര്‍ വേള്‍ഡ് കപ്പിലെ എക്സ്ട്രാ താരങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
France_world_cup_winners_2018
വേള്‍ഡ് കപ്പില്‍ ഫ്രഞ്ച് മുത്തം Recent or Hot News
ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോകത്തിന്റെ നെറുകയില്‍ ....
തുടര്‍ന്നു വായിക്കുക
15720185
ലോകകപ്പ്: നേട്ടം റഷ്യന്‍ റീട്ടെയില്‍, ഹോട്ടല്‍ മേഖലകള്‍ക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
15720184
ക്രൊയേഷ്യന്‍ ടീമില്‍ 22 പേര്‍ മാത്രം Recent or Hot News
തുടര്‍ന്നു വായിക്കുക
15720183
ലോകകപ്പിനെത്തുന്ന ലോക നേതാക്കലുമായി പുടിന്‍ ചര്‍ച്ച നടത്തും
തുടര്‍ന്നു വായിക്കുക
15720181
പിഴ ഏറ്റുവാങ്ങിയതില്‍ മുന്നില്‍ ക്രൊയേഷ്യ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us