Today: 18 Oct 2018 GMT   Tell Your Friend
Advertisements
ബഫണ്‍ യുവന്റ്സിന്റെ പടിയിറങ്ങി
Photo #1 - Europe - Sports - Buffon_yuvents_end
Photo #2 - Europe - Sports - Buffon_yuvents_end
ബര്‍ലിന്‍: ഇറ്റാലിന്‍ ഫുട്ബോളിന്റെ കാവലാള്‍ എന്നറിയപ്പെടുന്ന ഗിയാന്‍ ലൂയിജി ബഫണ്‍(40) സ്വന്തം ക്ളബായ യുവന്റ്സ് വിട്ടു. കഴിഞ്ഞ പതിനേഴു കൊല്ലമായി യുവെന്റിന്റെ ഗോള്‍വല കാത്ത ബഫണ്‍ തുടര്‍ച്ചയായ ഏഴാം തവണയും യുവന്‍റസ് ഇറ്റാലിയന്‍ സീരി എ ഫുട്ബോള്‍ കിരീടമുയര്‍ത്തിയ ശേഷമാണ് ക്ളബിന്റെ പടിയിറങ്ങുന്നത്.

കോപ്പ ഇറ്റാലിയയും യുവന്റസ് നേടിയതോടെ ഈ സീസണില്‍ ഇറ്റലിയില്‍ നിന്നുതന്നെ രണ്ട് കിരീടം ഉയര്‍ത്തിയാണ് അഭിമാനപൂര്‍വം ബഫണ്‍ ഗുഡ്ബൈ പറഞ്ഞത്.കഴിഞ്ഞ നാലു സീസണിലും രണ്ടു കിരീടവും യുവന്റസ് സ്വന്തം പേരില്‍ ചേര്‍ത്തിരുന്നു.

ഇത്തവണത്തെ റഷ്യന്‍ ലോകകപ്പില്‍ ഇറ്റലി യോഗ്യത നേടാഞ്ഞതും ബഫണിനു വലിയൊരു തിരിച്ചടിയായിരുന്നു. അനിവാര്യമായ ജയം പ്ളേ ഓഫില്‍ കൈവിട്ടതോടെയാണ് ഇറ്റലിയുടെ പ്രവേശനത്തിന് പൂട്ടുവീണത്. യോഗ്യതാ മല്‍സരത്തില്‍ സ്വീഡനോട് ഗോള്‍ രഹിതസമനില വഴങ്ങിയതിന് തൊട്ടുപിന്നാലെ കഴിഞ്ഞ വര്‍ഷം ബഫണ്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് ബൂട്ടഴിയ്ക്കുകയും ചെയ്തിരുന്നു. അന്ന് ഇറ്റാലിയന്‍ ഫുട്ബോള്‍ ആരാധകരോട് ക്ഷമ ചോദിച്ചാണ് ബഫണ്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. അഞ്ച് ലോകകപ്പ് കളിച്ച ഇറ്റലിയുടെ ഇതിഹാസ തുല്യനായ ഗോളി ഗിയാന്‍ ലൂയിജി ബഫണ്‍ 20 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനാണ് അവസാനം കുിറിച്ചത്.

175 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇറ്റലിയുടെ ഗോള്‍ വല കാത്ത ശേഷമാണ് ബഫണ്‍ ഗ്ളൗസ് അഴിച്ചത്. ഇറ്റാലിയന്‍ ദേശീയ ടീമിന്റെ ജഴ്സി അണിഞ്ഞ ബഫണ്‍ നിരവധി രക്ഷപ്പെടുത്തലുകളില്‍ അജയ്യനായ ഗോളി എന്ന വിശേഷണവും നേടിയിരുന്നു.ഗോള്‍ വലയ്ക്കു മുന്നിലെ അഭേദ്യനായ കാവല്‍ക്കാരനായിരുന്നു ബഫണ്‍. 973 മിനിറ്റാണ് അദ്ദേഹം ഗോള്‍ വഴങ്ങാതെ പിന്നിട്ടത്. 2001 മുതല്‍ യുവന്റസിന്റെ താരമായി ഇറ്റലിയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്ന ബഫണ്‍ തുടരെ പത്തു മത്സരങ്ങളില്‍ ഗോള്‍ വഴങ്ങാതെ ദിനോ സോഫിന്റെ റെക്കോഡും മറികടന്നിരുന്നു.

20 വര്‍ഷം നീണ്ട രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചത്. 175 മത്സരങ്ങളില്‍ ഇറ്റാലിയന്‍ ദേശീയ ടീമിന്റെ ജഴ്സി അണിഞ്ഞ ബഫണ്‍ നിരവധി രക്ഷപ്പെടുത്തലുകളില്‍ അജയ്യനായ ഗോളി എന്ന വിശേഷണവും നേടിയിരുന്നു.

2006 ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിലാണ് ബഫണിന്റെ മാന്ത്രിക പ്രകടനം കണ്ടത്. ഫ്രാന്‍സിനെതിരെ കന്നവാരോയുടെ പ്രതിരോധം തകര്‍ന്ന ഘട്ടത്തില്‍ അവസാനത്തെ കാവലാളായി നിന്ന ബഫണ്‍ സിദാനെ മുട്ടുകുത്തിച്ചത് ഒരു അല്‍ഭുതമായിട്ടാണ് ഫുട്ബോള്‍ ചിത്രത്തില്‍ ഇടം പിടിച്ചു നില്‍ക്കുന്നത്.

പോസ്റിലേക്കു വരുന്ന എതിര്‍കളിക്കാരന്റെ ചലനങ്ങള്‍ സൂക്ഷ്മതയോടെ ശ്രദ്ധിച്ചാണ് ബഫണ്‍ പ്രതിരോധിച്ച് ഇറ്റലിയ്ക്ക് വന്‍മതില്‍ തീര്‍ക്കുന്നതും ഒരു കാഴ്ചതന്നെയാണ്. ഫോര്‍വേഡുകളുടെ കിക്കുകള്‍് പുഷ്പം പോലെ കൈപ്പിടിയിലൊതുക്കുകയും ഡൈവിംഗിലൂടെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന ബഫണ്‍ യുവന്റസിന്റെ എക്കാലത്തേയും രക്ഷകനായിരുന്നു.
- dated 17 May 2018


Comments:
Keywords: Europe - Sports - Buffon_yuvents_end Europe - Sports - Buffon_yuvents_end,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
3102018
ക്രിസ്റ്റ്യാനോയ്ക്കെതിരായ ബലാത്സംഗ കേസ് പുനരന്വേഷണത്തിന്
തുടര്‍ന്നു വായിക്കുക
11020184
ബലാത്സംഗം ആരോപണം വ്യാജം: ക്രിസ്ററ്യാനോ റൊണാള്‍ഡോ
ജര്‍മന്‍ മാധ്യമത്തിനെതിരേ നിയമ നടപടി തുടര്‍ന്നു വായിക്കുക
6920185
ലാ ലിഗ മത്സരങ്ങള്‍ യുഎസില്‍ നടത്തുമ്പോള്‍ ആരാധകര്‍ക്ക് സബ്സിഡി
തുടര്‍ന്നു വായിക്കുക
3108201801
ലൂക്ക മോഡ്രിച്ച് മികച്ച യൂറോപ്യന്‍ ഫുട്ബോളര്‍
തുടര്‍ന്നു വായിക്കുക
19720186
ക്രിസ്ററ്യാനോ എത്തി, യുവന്റസിലേക്ക് പണമൊഴുകിത്തുടങ്ങി
തുടര്‍ന്നു വായിക്കുക
17720185
ചാംപ്യന്‍മാരെ പോലെ ടീമിനെ വരവേറ്റ് ക്രൊയേഷ്യന്‍ ആരാധകര്‍
തുടര്‍ന്നു വായിക്കുക
17720182
വിശ്വ വിജയികള്‍ക്ക് വീരോചിത വരവേല്‍പ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us