Today: 16 Oct 2018 GMT   Tell Your Friend
Advertisements
വേള്‍ഡ് കപ്പില്‍ ഫ്രഞ്ച് മുത്തം
Photo #1 - Europe - Sports - France_world_cup_winners_2018
മോസ്ക്കോ: ഇരുപത് വര്‍ഷത്തിനുശേഷം ലോക ഫുട്ബോളില്‍ വീണ്ടും ഫ്രഞ്ച് വസന്തം. ഗോളുകള്‍ മഴയായി പെയ്തിറങ്ങിയ റഷ്യയിലെ ലിഷ്നിക്കി സ്റേറഡിയത്തിലെ കലാശക്കൊട്ടില്‍ ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് രണ്ടാം പ്രാവശ്യവും ലോക കിരീടം സ്വന്തമാക്കിയത്.

1998 ല്‍ പാരീസില്‍ നടന്ന ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തായിരുന്നു ഫ്രാന്‍സ് ആദ്യമായി ലോക കപ്പില്‍ മുത്തമിട്ടത്.അന്ന് ലോകകപ്പ് ഏറ്റുവാങ്ങിയ ദിദിയര്‍ ദേഷാംപ്സാണ് ഇന്ന് ഫ്രഞ്ച് ടീമിന്റെ പരിശീലകന്‍. നായകനായും പരിശീലകനായും കപ്പ് സ്വന്തമാക്കുന്ന മൂന്നാമത്തെയാളാണ് ദെഷാംപ്സ്.മുന്‍ ജര്‍മനിയുടെ ഫ്രന്‍സ് ബെക്കന്‍ബൗവറും 1974 ല്‍ ഇതേ നേട്ടം കൈവരിച്ചിരിുന്നു.

പതിനെട്ടാം മിനിറ്റില്‍ മാന്‍സൂക്കിചിന്റെ സെല്‍ഫ് ഗോളിലാണ് ഫ്രാന്‍സ് ആദ്യം ലീഡ് നേടിയത്. ഫ്രീകിക്ക് കുത്തിയകറ്റാനുള്ള മാന്‍സൂക്കിച്ചിന്റെ ശ്രമമാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്. എന്നാല്‍ മനോഹരമായ ടീം ഗെയിമിലൂടെ പത്ത് മിനിറ്റിനുള്ളില്‍ ക്രൊയേഷ്യ വീണ്ടും വലകുലുക്കി. ഇരുപത്തിയെട്ടാം മിനിറ്റില്‍ പെരിസിച്ച് ക്രൊയേഷ്യയെ സമനിലയില്‍ എത്തിച്ചു. എന്നാല്‍, ക്രൊയേഷ്യയുടെ ആഘോഷത്തിന് മിനിറ്റുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മുപ്പത്തിയെട്ടാം മിനിറ്റില്‍ ഗ്രീസ്മന്‍ പെനാല്‍റ്റിയിലൂടെ ഫ്രാന്‍സിനെ വീണ്ടും മുന്നിലെത്തിച്ചു. പെരിസിച്ച് പന്ത് കൈ കൊണ്ട് തട്ടിയതിനാണ് വാറിന്റെ സഹായത്തോടെ ഫ്രാന്‍സിന് പെനാല്‍റ്റി ലഭിച്ചത്.

അമ്പത്തിയൊന്‍പതാം മിനിറ്റില്‍ പോള്‍ പോഗ്ബ ഫ്രാന്‍സിന്റെ ലീഡുയര്‍ത്തി. തന്റെ പ്രതിഭ വിളിച്ചോതുന്ന ഷോട്ടിലൂടെയായിരുന്നു പോഗ്ബെയുടെ ഗോള്‍. 65ാം മിനിറ്റില്‍ കൗമാര താരം എംബാപ്പെയുടെ വകയായിരുന്നു ഫ്രാന്‍സിന്റെ നാലാമത്തെ ഗോള്‍.

അറുപത്തിയൊന്‍പതാം മിനിറ്റില്‍ ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് മാന്‍സൂക്കിച്ച് ഒരു ഗോള്‍ കൂടി നേടി അവസാന മിനിറ്റ് വരെ പൊരുതി നിന്ന ക്രോട്ടുകള്‍ പരാജയം നുകര്‍ന്നു.

69ാം മിനിറ്റില്‍ ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് നേടിയ ഗോളിലൂടെ ക്രൊയേഷ്യ മത്സരത്തിലേക്ക് തിരിച്ചെത്തുമെന്ന പ്രതീതി ജനിപ്പിച്ചെങ്കിലും തോന്നിച്ചെങ്കിലും ക്രോട്ടുകളുടെ മുന്നേറ്റ തന്ത്രങ്ങള്‍ ഫ്രഞ്ച് മതിലില്‍ തട്ടി തരിപ്പണമായി.

ലോംഗ് വിസില്‍ മുഴങ്ങിയതിനു ശേഷം കിരീടധാരണം നടക്കുന്നതിനു മുമ്പേ റഷ്യയിലെ ലുഷ്നിക്കി സ്റേറഡിയത്തില്‍ പ്രകൃതിയുടെ ആനന്ദക്കണ്ണീര്‍ വീണുതുടങ്ങി

കോരിച്ചൊരിയുന്ന മഴയത്ത് കുടചൂടി നിന്നാണ് റഷ്യന്‍ 3പസിഡന്റ് വ്ളാദിമിര്‍ പുടിന്‍, ഫിഫ പ്രസിഡന്റ് ഇന്‍ഫന്റിനോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ക്രോയേഷ്യന്‍ പ്രസിഡന്റ് കൊളിന്‍ഡാ എന്നിവര്‍ ജേതാക്കളെയും രണ്ടാം സ്ഥാനക്കാരെയും അഭിനന്ദിച്ചതും മെഡല്‍ നല്‍കിയതും. 78,000 ആളുകള്‍ സ്റേറഡിയത്തില്‍ കാണാനുണ്ടായിരുന്നു.
ഫോട്ടോ:കടപ്പാട്
- dated 15 Jul 2018


Comments:
Keywords: Europe - Sports - France_world_cup_winners_2018 Europe - Sports - France_world_cup_winners_2018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
3102018
ക്രിസ്റ്റ്യാനോയ്ക്കെതിരായ ബലാത്സംഗ കേസ് പുനരന്വേഷണത്തിന്
തുടര്‍ന്നു വായിക്കുക
11020184
ബലാത്സംഗം ആരോപണം വ്യാജം: ക്രിസ്ററ്യാനോ റൊണാള്‍ഡോ
ജര്‍മന്‍ മാധ്യമത്തിനെതിരേ നിയമ നടപടി തുടര്‍ന്നു വായിക്കുക
6920185
ലാ ലിഗ മത്സരങ്ങള്‍ യുഎസില്‍ നടത്തുമ്പോള്‍ ആരാധകര്‍ക്ക് സബ്സിഡി
തുടര്‍ന്നു വായിക്കുക
3108201801
ലൂക്ക മോഡ്രിച്ച് മികച്ച യൂറോപ്യന്‍ ഫുട്ബോളര്‍
തുടര്‍ന്നു വായിക്കുക
19720186
ക്രിസ്ററ്യാനോ എത്തി, യുവന്റസിലേക്ക് പണമൊഴുകിത്തുടങ്ങി
തുടര്‍ന്നു വായിക്കുക
17720185
ചാംപ്യന്‍മാരെ പോലെ ടീമിനെ വരവേറ്റ് ക്രൊയേഷ്യന്‍ ആരാധകര്‍
തുടര്‍ന്നു വായിക്കുക
17720182
വിശ്വ വിജയികള്‍ക്ക് വീരോചിത വരവേല്‍പ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us