Today: 26 Sep 2018 GMT   Tell Your Friend
Advertisements
ബൂട്ടഴിച്ച് ആര്യന്‍ റോബന്‍ ; ഹോളണ്ടില്ലാതെ റഷ്യന്‍ കപ്പ്
Photo #1 - Europe - Sports - aryan_robben_retires
ആംസ്റ്റര്‍ഡാം: ഹോളണ്ടിന്റെ സൂപ്പര്‍ സ്ൈ്രടക്കര്‍ താരവും നായകനുമായ ആര്യന്‍ റോബന്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിക്കുന്നു. അവസാനമായി സ്വീഡനെതിരായ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെയാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം.

നന്ദി നന്ദി ആര്യന്‍ എന്ന ഗ്യാലറിയുടെ ആവേശം ഏറ്റുവാങ്ങിയാണ് റോബന്‍ കളിക്കളം വിട്ടത്. "എന്നെ കൊണ്ട് എന്ത് കഴിയും എന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ, അതുഞാന്‍ കാണിച്ചുതന്നു"വികാരാധീനനായി റോബന്‍ പറഞ്ഞു. ഇതാണ് പിരിയാന്‍ പറ്റിയ സമയം. ഉത്തരവാദിത്വം കൈമാറാനുള്ള ഏറ്റവും ഉചിതമായ കാലം. കണ്ണീരണിഞ്ഞ് റോബന്‍ പറഞ്ഞു.

മത്സരം തുടങ്ങും മുന്‍പും അവസാനിച്ച ശേഷവും കരച്ചിലിന്റെ കയത്തിലായിരുന്നു റോബന്‍. പതിനാലു വര്‍ഷം ദീര്‍ഘിച്ച അന്താരാഷ്ട്ര കരിയറില്‍ ഉയര്‍ച്ച താഴ്ചകള്‍ പലതും കണ്ടിട്ടുള്ള ഈ വിങ്ങറിന്റെ അവസാന മത്സരവും ഈ സമ്മിശ്ര കരിയറിന് ഉദാഹരണമായി. റോബന്റെ രണ്ടു ഗോളില്‍ ഹോളണ്ട് ജയിച്ചിട്ടും അവര്‍ക്ക് ലോകകപ്പ് യോഗ്യത നോടാനായില്ല. ഏഴു ഗോള്‍ വ്യത്യാസത്തിലെങ്കിലും സ്വീഡനെ തോല്‍പ്പിച്ചാല്‍ മാത്രമേ ഹോളണ്ടിനു യോഗ്യത ലഭിക്കുമായിരുന്നുള്ളൂ. അതും അപ്പാടെ പാളി. ഫ്രാന്‍സ് ഉള്‍പ്പെട്ട ഗ്രൂപ്പ് എ യില്‍ 19 പോയിന്റോടെ മൂന്നാം സ്ഥാനം മാത്രമാണ് റോബന്റെ ഓറഞ്ച് പടയ്ക്ക് ലഭിച്ചത്. മോശപ്പെട്ട ഗോള്‍ ശരാശരി അതും വന്‍ മാര്‍ജിനില്‍ അവര്‍ക്ക് തിരിച്ചടിയാവുകയും ചെയ്തു. അതായത് രണ്ട് ഗോളില്‍ സ്വീഡനെ തോല്‍പ്പിച്ചെങ്കിലും പ്ളേഓഫ് കളിക്കാനുള്ള യോഗ്യതയും നേടാനായില്ല.

അതുകൊണ്ടുതന്നെ സ്വയം വിമരമിക്കല്‍ പ്രഖ്യാപനം ഒടുവില്‍ രാജ്യം ലോകകപ്പില്‍ നിന്നും ഔട്ടായ മല്‍സരം ആണെന്നതും യാദൃഛികം.

2002 നു ശേഷം ആദ്യമായാണ് ഹോള്ണടിന് ലോകകപ്പ് യോഗ്യത നഷ്ടമാവുന്നത്. 2003 മുതല്‍ ഹോളണ്ടിനു വേണ്ടി ബൂട്ടണിഞ്ഞു രാജ്യത്തിനായി 96 അന്താരാഷ്ട്ര മത്സരം കളിച്ച റോബന്‍ 37 ഗോളുകള്‍ നേടി, 29 അസിസ്റ്റുകളും നടത്തി. ക്ളബ് ഫുട്ബോളില്‍ തുടരുമെന്നും മുപ്പത്തിമൂന്നുകാരന്‍ അറിയിച്ചു. പത്തൊന്‍പതാം വയസ്സില്‍ പോര്‍ച്ചുഗലിനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു നെതര്‍ലന്‍ഡ്സിനുവേണ്ടി റോബന്റെ ആദ്യത്തെ അരങ്ങേറ്റം. വെസ്ളി സ്നൈഡര്‍, ജോണ്‍ ഹെയ്റ്റിംഗ് തുടങ്ങിയ യുവതാരങ്ങള്‍ക്കൊപ്പം 2004 യൂറോ കപ്പിലായിരുന്നു ആദ്യ മത്സരം. ചെക്ക് റിബ്ളിക്കിനെതിരായ മത്സരത്തിന്റെ 66ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയെങ്കിലും അന്നു ടീം വിജയം നേടാനാവാതെ മടങ്ങേണ്ടിവന്നു.ഡിക് അഡ്വോക്കേറ്റായിരുന്നു അന്നത്തെ ടീം കോച്ച്.

നിലവില്‍ ബയേണ്‍ മ്യൂണിക്കിന്റെ സ്ൈ്രടക്കറായ റോബന്‍ എക്കാലവും നെതര്‍ലന്‍ഡ്സിനുവേണ്ടി വലിയ ഗോള്‍ വേട്ട നടത്തിയവരില്‍ നാലാമനാണ്. റോബിന്‍ വാന്‍പേഴ്സി (50), ക്ളാസ് യാന്‍ ഹണ്ട്ലിയര്‍ (42), പാട്രിക് കൈ്ളവര്‍ട്ട് (40) എന്നിവരാണ് മറ്റു മൂന്നുപേര്‍.

പിഴവറ്റ ഡ്രിബിളിങ്ങും ശരവേഗതയും കൃത്യതയാര്‍ന്ന പാസുകളും റോബനെ ലോകഫുട്ബോളിലെ മെറ്റാരു അമാനുഷനാക്കിയെന്നു മാത്രമല്ല സമാനതകള്‍ ഏറെയില്ലാത്ത താരവുമാക്കി.ലോകത്തെ ഏറ്റവും മികച്ച വിംഗര്‍മാരില്‍ ഒരാളാണ് റോബന്‍.

2010 ല്‍ ലോകകപ്പ് റണ്ണറപ്പുമായ ഹോളണ്ടിന്റെ പ്രകടനത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ആര്യന്‍ റോബന്‍. 2014 ല്‍ മൂന്നാം സ്ഥാനവും ഹോളണ്ടിനായിരുന്നു. ലൂയീസ് വാന്‍ ഗാലായിരുന്നു കോച്ച്.

ദീപശിഖ അടുത്ത തലമുറയ്ക്കു കൈമാറാന്‍ ഏറ്റവും യോജിച്ച അവസരമാണിതെന്ന് മത്സര ശേഷം റോബന്‍ പറഞ്ഞു. ഇതു തന്റെ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് കളി തുടങ്ങും മുന്‍പേ റോബന്‍ കണക്കുകൂട്ടിയിരുന്നു.

ഹോളണ്ടില്ലാത്ത റഷ്യ

അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് ലോകകപ്പ് ഫുട്ബോളില്‍ പങ്കെടുക്കാനുള്ള യോഗ്യത ഹോളണ്ടിനു നഷ്ടമായി. റഷ്യയില്‍ ഓറഞ്ചു നിറം പ്രകാശിയ്ക്കുമെന്ന ഫുട്ബോള്‍ പ്രേമികളുടെ സ്വപ്ങ്ങള്‍ തകര്‍ക്കുന്നതാണ് ഹോളണ്ടിന്റെ പുറത്തേയ്ക്കുള്ള വഴി. ഇതുവരെയായി പത്തുതവണ ലോകകപ്പില്‍ കളിച്ചിട്ടുള്ള ഓറഞ്ചു പട 1974, 1978, 2010 എന്നീ വര്‍ഷങ്ങളില്‍ റണ്ണറപ്പ് ആയിട്ടുണ്ട്. ഒന്‍പതു തവണ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മല്‍സരിച്ച ഹോളണ്ട് ചരിത്രത്തിലാദ്യമായി 1988 ലാണ് ചാമ്പ്യന്‍പദവി നേടുന്നത്. ഡിക് അഡ്വോക്കാറ്റാണ് നിലവിലെ കോച്ച്. ഗുസ് ഹിഡിങ്ക്, ലൂയീസ് വാന്‍ ഗാല്‍ എന്നീ കോച്ചുമാരുടെ കീഴില്‍ ഏറെ തിളങ്ങിയിരുന്ന ഓറഞ്ചുകാരുടെ നിറം കഴിഞ്ഞ ഒരോ വര്‍ഷങ്ങളിലും മങ്ങുകയാണ്. 2016 യൂറോകപ്പിലും ഇക്കൂട്ടര്‍ക്ക് പങ്കെടുത്ത് കഴിവുതെളിയിക്കാനായില്ല എന്ന സത്യവും അവശേഷിപ്പിച്ചു കൊണ്ടാണ് റഷ്യയുടെ പുറത്തിരിയ്ക്കേണ്ടി വരുന്ന ദുര്യോഗവും ഇത്തവണ ടീമിനെ തേടി വന്നത്.ഹോളണ്ടിന്റെ ദുരവസ്ഥ മാറ്റാനായി റൊണാള്‍ഡ് കോമാന്‍ പുതിയ കോച്ചാകുമെന്ന് ഹോളണ്ട് പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
- dated 11 Oct 2017


Comments:
Keywords: Europe - Sports - aryan_robben_retires Europe - Sports - aryan_robben_retires,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
6920185
ലാ ലിഗ മത്സരങ്ങള്‍ യുഎസില്‍ നടത്തുമ്പോള്‍ ആരാധകര്‍ക്ക് സബ്സിഡി
തുടര്‍ന്നു വായിക്കുക
3108201801
ലൂക്ക മോഡ്രിച്ച് മികച്ച യൂറോപ്യന്‍ ഫുട്ബോളര്‍
തുടര്‍ന്നു വായിക്കുക
19720186
ക്രിസ്ററ്യാനോ എത്തി, യുവന്റസിലേക്ക് പണമൊഴുകിത്തുടങ്ങി
തുടര്‍ന്നു വായിക്കുക
17720185
ചാംപ്യന്‍മാരെ പോലെ ടീമിനെ വരവേറ്റ് ക്രൊയേഷ്യന്‍ ആരാധകര്‍
തുടര്‍ന്നു വായിക്കുക
17720182
വിശ്വ വിജയികള്‍ക്ക് വീരോചിത വരവേല്‍പ്പ്
തുടര്‍ന്നു വായിക്കുക
world_cup_rusia_balance_sheet
ലോകകപ്പ് 2018 ; റഷ്യയ്ക്ക് സമ്മാനിച്ച നേട്ടങ്ങള്‍, കോട്ടങ്ങള്‍
പുടിന്റെ കഴിവ് റഷ്യയ്ക്ക് നേട്ടമായി

മോസ്കോ:കായിക ജ്വരമായി പടര്‍ന്നു പന്തലിച്ച ലോകകപ്പ് ഫുട്ബോള്‍ അവസാനിച്ചതിന്റെ ശാന്തതയിലാണ് റഷ്യ.31 ദിവസത്തെ മാമാങ്കത്തിന് കൊടിയിറങ്ങിയതോടെ രാജ്യം പഴയ നിലയിലേയ്ക്ക് മടങ്ങി വരികയാണ്.
തുടര്‍ന്നു വായിക്കുക
16720189
ഫുട്ബോള്‍ പ്രേമികള്‍ ഏറ്റെടുത്ത ലോകകപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us