Today: 23 Sep 2017 GMT   Tell Your Friend
Advertisements
കോണ്‍ഫെഡറേഷന്‍സ് ഫൈനനലില്‍ ജര്‍മനനിയും ചിലിയും നേനര്‍ക്കുനേനര്‍
Photo #1 - Europe - Sports - confederation_cup_final_germany_chilie
മോസ്ക്കോ: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ നിലവിലെ ലോകചാമ്പ്യന്മാരായ ചിലിയും തമ്മില്‍ മാറ്റുരയ്ക്കും.

പോര്‍ച്ചുഗലിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ചിലി ഫൈനലില്‍ എത്തിയതെങ്കില്‍ ജര്‍മനി ഒന്നിനെതിരെ നാലുഗോളിന് മെക്സിക്കോയെ തറപറ്റിച്ചാണ് ഫൈനലില്‍ ടിക്കറ്റ് നേടിയത്.

താരപ്രഭയില്‍ തുല്യശക്തികളെന്നു ഇരുടീമുകളെയും വിശേഷിപ്പിയ്ക്കാമെങ്കിലും ജര്‍മനിയുടെ പുതുരക്തം നിറഞ്ഞ യുവനിരയുടെ പോരാട്ടവീര്യത്തില്‍ ചിലി ചിലപ്പോള്‍ ഒലിച്ചുപോയേക്കാം. ടീമംഗങ്ങളുടെ ആവറേജ് വയസ് 24 ല്‍ ഒതുങ്ങുമ്പോള്‍ ചിലി അതിനും മുകളിലാണ്. ജര്‍മന്‍ നായകന്‍ ജൂലിയാന്‍ ഡ്രാക്സലര്‍, സ്ററിന്‍ഡല്‍, ഗൊരട്സ്ക്കേ, റൂഡിഗര്‍, കിമ്മിഷ്, വെര്‍ണര്‍ തുടങ്ങിയവരുടെ പ്രകടനങ്ങള്‍ക്കൊപ്പം ഗോളി ടെര്‍സ്റേറഗന്‍ കൂടി ഫോമിലായാല്‍ ജര്‍മനിയെ തളയ്ക്കാനാവില്ല.

ഈ ടൂര്‍ണ്ണമെന്റിലെ പ്രാഥമിക മല്‍സരത്തില്‍ ജര്‍മനി ചിലിയുമായി ഏറ്റുമുട്ടിയപ്പോള്‍ ഒരോ ഗോളടിച്ചു സമനിലയില്‍ പിരിയുകയായിരുന്നു. മറ്റു മല്‍സരങ്ങളിലെല്ലാം ജര്‍മനി ഓസ്ട്രേലിയ ഒഴിച്ച് രണ്ടു ഗോളിന്റെ ലീഡ് നിലനിര്‍ത്തിയാണ് ഫൈനലില്‍ എത്തിയത്. ഓസ്ട്രേലിയയുമായി 2: 3 നാണ് ജര്‍മനി ജയിച്ചത്. കോച്ച് ജോവാഹിം ലോവിന്റെ പുതുതന്ത്രങ്ങള്‍ ഉള്‍ക്കൊണ്ട ടീമന്നെ നിലയില്‍ ചിയ്ക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളി ചില ഏതുതരത്തിലാവും സ്വീകരിയ്ക്കുക എന്ന് മല്‍സരം കഴിയുമ്പോളാവും അറിയുക.

ചിലിയുടെ ഗോളടിയന്ത്രമായ സാഞ്ചസ്, മികച്ച ഫോര്‍വേഡായ വിദാല്‍ എന്നി ദ്വയങ്ങളുടെ വേഗതയും കൂര്‍മ്മബുദ്ധിയും ഒന്നിച്ചാല്‍ ജര്‍മന്‍ മതിലിനെ പിളര്‍ത്താന്‍ സാധിയ്ക്കുമെന്ന കണക്കുകൂട്ടലാണ് കോച്ച് യുവാന്‍ അന്റോണിയോ പിസിയുടെ ടീമിന്റെ ശക്തി. കൂടാതെ റോഡ്രിഗസ്, ഗിറ്ററസ് ളന്നിവര്‍കൂടി അണിചേര്‍ന്നാല്‍ തങ്ങളാവും വിജയികളെന്നു പറയാനവും ചിയ്ക്ക്. അതുതന്നെയുമല്ല ഒരു മല്ലവീരന്റെ പ്രതീകമായ ഗോറി ക്ളൗഡിയോ ബ്രാവോ ഗോള്‍ വല കാക്കുന്ന ഭൂതമായി വളര്‍ന്ന് യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെ പെനാല്‍റ്റിയില്‍ പൊളിച്ചടുക്കിയതും ഈ ടൂര്‍ണ്ണമെന്റില്‍ കണ്ടറിഞ്ഞ സംഗതികള്‍ തന്നെ.

ഇന്ന് സെന്റ് പീറ്റേഴ്സ്ബുര്‍ഗില്‍ പ്രദേശിക സമയം വൈകിട്ട് എട്ടുമണിയ്ക്കാണ് മല്‍സരം. സെര്‍ബിയന്‍കാരനായ മിലോറാഡ് മാസിക് ആണ് ഫൈനല്‍ നിയന്ത്രിയ്ക്കുന്ന റഫറി.

ഇതിനു മുമ്പായി മൂന്നാം സ്ഥാനാക്കാര്‍ക്കുവേണ്ടിയുള്ള മല്‍സരത്തില്‍ സെമിയില്‍ തോറ്റ പോര്‍ച്ചുഗലും മെക്സിക്കോയും തമ്മില്‍ ഏറ്റുമുട്ടും. മോസ്ക്കോയില്‍ പ്രദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നിനാണ് മല്‍സരം.
- dated 01 Jul 2017


Comments:
Keywords: Europe - Sports - confederation_cup_final_germany_chilie Europe - Sports - confederation_cup_final_germany_chilie,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
21920175
കരീബിയന്‍ ഫുട്ബോള്‍ മേധാവിക്ക് സസ്പെന്‍ഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
14920176
തീരുമാനമായി: 2024 ഒളിംപിക്സ് പാരീസില്‍
2028ല്‍ ലോസ് ഏഞ്ചലസ് തുടര്‍ന്നു വായിക്കുക
5920176
ലോകകപ്പ് യോഗ്യത: ജര്‍മനി നോര്‍വെയെ ആറു ഗോളിനു മുക്കി
> പോളണ്ടിനും മോണ്‍ടിനെഗ്രോയ്ക്കും ഡെന്‍മാര്‍ക്കിനും ജയം
> ജര്‍മനിയുടെ മത്സരത്തിനിടെ നാസി മുദ്രാവാക്യങ്ങള്‍ തുടര്‍ന്നു വായിക്കുക
3920174
നെയ്മര്‍ ; പിഎസ്ജിക്കെതിരേ യുവേഫ അന്വേഷണം
തുടര്‍ന്നു വായിക്കുക
1920178
കൈലിയന്‍ ബാപ്പെ പിഎസ്ജിയിലേക്ക്
തുടര്‍ന്നു വായിക്കുക
1920174
9 ~ 0: ബെല്‍ജിയം ജിബ്രാള്‍ട്ടറിനെ മുക്കി
തുടര്‍ന്നു വായിക്കുക
25820179
യൂറോപ്പിന്റെ മികച്ച ഫുട്ബോളര്‍ ക്രിസ്റ്റ്യാനോ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us