Today: 23 Nov 2017 GMT   Tell Your Friend
Advertisements
മെസി ബാഴ്സ കരാര്‍ 2021 വരെ നീട്ടി
Photo #1 - Europe - Sports - messi_barca_deal
ബര്‍ലിന്‍: അര്‍ജനൈ്റന്‍ സൂപ്പര്‍ താരം ലെയണല്‍ മെസിയും എഫ്സി ബാഴ്സലോണയും തമ്മിലുള്ള കരാര്‍ 2021 വര നീട്ടി. 30 കാരനായ മെസി പതിമൂന്നാം വയസു മുതലാണ് ബാഴ്സയുടെ കുപ്പായമണിയുന്നത്. ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ അതികായനായ മെസിയുമായിട്ടുള്ള കരാര്‍ നീട്ടുന്നതില്‍ ക്ളബിന് അതിയായ സന്തോഷമാണുള്ളതെന്നു ക്ളബ് വക്താവ് അറിയിച്ചു.

ബാഴ്സയ്ക്കായി പൊരുതാനിറങ്ങിയ 583 മല്‍സരങ്ങളില്‍ നിന്നായി 507 ഗോളുകള്‍ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്ത മെസിയുടെ പ്രകടനം എന്നും ഫുട്ബോള്‍ ലോകത്തെ ത്രസിപ്പിയ്ക്കാറുണ്ട്. ലാ ലീഗാ മല്‍സരങ്ങളില്‍ നിന്ന് 349 ഗോളുകളും സ്കോര്‍ ചെയ്തിട്ടുണ്ട്. അഞ്ചു തവണ ബാലന്‍ ഡി ഓര്‍ പുരസ്ക്കാരം നേടിയിട്ടുണ്ട്.

300 മില്യന്‍ യൂറോയുടെ കരാറാണ് ഇത്തവണ ഉണ്ടാകുന്നതെന്ന് സ്പാനിഷ് മാദ്ധ്യമങ്ങള്‍ കൊട്ടിഘോഷിയ്ക്കുമ്പോള്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വിവാഹിതനായ മെസിയും ഭാര്യ അന്റോണിയോ റസൂസോയുമായി കരീബിക്കില്‍ ഹണിമൂണ്‍ ആഘോഷത്തിലാണ്. നിലവിലെ കരാര്‍ തീരുന്നത് 2018 സമ്മറിലാണ്.

അടുത്ത നാലു വര്‍ഷത്തെ കരാര്‍ നീട്ടുന്നതിലൂടെ ഇപ്പോഴുള്ള സീസണ്‍ തുകയായ 26,4 മില്യണ്‍ പൗണ്ടില്‍ നിന്ന് ആഴ്ച ഒന്നിന് 50,000 പൗണ്ട് അധികമായി ലഭിയ്ക്കും. തിയോഗോയും മറ്റെയോയും ആണ് മക്കള്‍.
- dated 05 Jul 2017


Comments:
Keywords: Europe - Sports - messi_barca_deal Europe - Sports - messi_barca_deal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us