Today: 16 Dec 2018 GMT   Tell Your Friend
Advertisements
റഷ്യയില്‍ ആരവം നിലച്ചു
Photo #1 - Europe - Sports - world_cup_russia_2018_end
Photo #2 - Europe - Sports - world_cup_russia_2018_end
മോസ്ക്കോ: ലളിതം എന്നാല്‍ ഗംഭീരം. ഇരുപത്തിയൊന്നാമത് ഫിഫ ലോകകപ്പിന് റഷ്യയിലെ ലുഷ്നിക്കി സ്റേറഡിയത്തില്‍ റഷ്യന്‍ ലോകപ്പിന് തിരശീല വീണു. സമുദ്രനീലിമ പകര്‍ന്ന പരവതാനിയില്‍ 500 ഓളം കലാകാരന്മാര്‍ പങ്കെടുത്ത സംഗീത നൃത്ത പരിപാടി വിസ്മയത്തിന്റെ കലവറ തുറന്നു.

അന്തരീക്ഷത്തില്‍ നിന്നുതിര്‍ന്നിറങ്ങിയ ടെല്‍സ്ററാര്‍ പന്തിന്റെയും സാംബ താളത്തിന്റെയും ചവടുകളില്‍ നിക്കി ജാം, അമേരിക്കന്‍ മെഗാസ്ററാര്‍ വില്ലി സ്മിത്ത് റഷ്യന്‍ ഒപ്പറാ ഗായിക അയിഡ, കൊസോവോ ഗായിക ഇറാ എസ്െ്രെഫി ളന്നിരുടെ ഹൃദയഹാരിയായ ഗാനത്തിന് ബ്രസീല്‍ ഫുട്ബോള്‍ ലെജന്‍ഡേ റൊണാള്‍ഡീഞ്ഞോയുടെ സാംബ താളവും അകമ്പടിയായ സമാപന പരിപാടി അതിംഗഭീരമായി.

വൈവിധ്യമാര്‍ന്ന 32 രാജ്യങ്ങളുടെ കൊടിയുടെ നിറത്തില്‍ വര്‍ണ്ണപ്പുടവകളിഞ്ഞ യുവതി യുവാക്കള്‍ നൃത്തനൃത്യ സംഗീതത്തിന്റെ മാസ്മരികത പകര്‍ന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളാടിമിര്‍ പുടിന്‍, ഫിഫ പ്രസിഡന്റ് ഇന്‍ഫന്റീനോ, ഖത്തര്‍ ഭരണാധികാരി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍, ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിന്‍ഡ, ഒട്ടേറ പ്രമുഖര്‍ തുടങ്ങിയവര്‍ സമാപന പരിപാടിയില്‍ സ്റേറഡിയത്തില്‍ സന്നിഹിതരായിരുന്നു.

മനുഷ്യ നിര്‍മ്മിത ടിവിമോണിട്ടറിലൂടെ മല്‍സരത്തിന്റെ പ്രസക്തഭാഗങ്ങള്‍ പുല്‍ത്തികടിയില്‍ എഴുതിച്ചേര്‍ത്തിരുന്നു. സവാക്കയുടെ കലാപ്രകടനത്തിന്റെ അവസാനം ജര്‍മനിയുടെ മുന്‍ നായകന്‍ ഫിലിപ്പ് ലാമും, റഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നത്താലിയ വൊടിയാനോവയും ഒരുമിച്ച് ഫിഫ സ്വര്‍ണ്ണക്കപ്പ് വേദിയില്‍ കൊണ്ടുവന്നു.

ടെല്‍സ്ററാര്‍ പന്ത് ശരീരത്തിലൂടെ ഇഴയിച്ച് ഒരു യുവകലാകാരന്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു.

തിരശീല വീഴുന്നതിനു മുമ്പുതന്നെ അടുത്ത വേദിയായ ഖത്തറിന്റെ ആവേശം റഷ്യയില്‍ അലതല്ലി.ആഗോള കാല്‍പ്പന്ത് ആരാധകരെ മുഴുവന്‍ ഖത്തറിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് സെന്റ് പീറ്റേഴ്സ് ബര്‍ഗിലെ മജ്ലിസ് ഖത്തര്‍ എന്ന പരിപാടി പ്രേക്ഷകരുടെ മനം കുളിര്‍പ്പിച്ചിരുന്നു.

ഖത്തറിന്റെ പൈതൃകവും പാരമ്പര്യവും വിളിച്ചോതിയ പരിപാടിയില്‍ അറേബ്യന്‍ സംഗീതവും ഹെന്നെയും അറബിക് കാലിഗ്രഫിയും നിറഞ്ഞു നിന്നു.

മോസ്കോയില്‍ മോസ്ക നദിയില്‍ പൊങ്ങി കിടക്കുന്ന മള്‍ട്ടി മീഡിയ മുസിയം അണിയിച്ചൊരുക്കിയത് ബഹുവര്‍ണ വിസ്മയം ആയി.ഖത്തറിന്റെ സാംസ്കാരിക പൈതൃകം മള്‍ട്ടി കളറില്‍ മുസിയത്തിലെ ഡിജിറ്റല്‍ ഡിജിറ്റല്‍ ബോര്‍ഡില്‍ വിരിഞ്ഞത് കൗതുകം ഉണര്‍ത്തി.

രാജ്യത്തിന്റെ ദേശീയ വിമാനം ആയ ഖത്തര്‍ എയര്‍വേസ് ആണ് ഫിഫ കപ് 2022 ന്റ് ഔദ്യോഗിക സ്പോണ്‍സര്‍.

ഫൈനല്‍ മല്‍സരം നടക്കുന്നതിനിടയില്‍ റഷ്യന്‍ പുങ്ക് ഗ്രൂപ്പിലെ 4 പുസി റിട്ടേുകല്‍ മൈതാന മദ്ധ്യത്തേിയ്ക്ക് ഇരച്ചുകയറി കളി തടസപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും സെക്യൂരിറ്റിക്കാര്‍ ഉടന്‍തന്നെ ഉണര്‍ന്നു പ്രവര്‍ത്തിച്ച് എല്ലാവരേയും പിടിച്ചു ബന്ധിച്ചു കൊണ്ടുപോയി.

32 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണ്ണമെന്റില്‍ പാനമ മാത്രമായിരുന്നു കന്നിക്കാര്‍. ബാക്കിയെല്ലാവരും ലോകകപ്പ് വേദികളില്‍ മാറ്റുരച്ചിട്ടുള്ളവര്‍. അഞ്ച് തവണ കിരീടം സ്വന്തമാക്കിയ ബ്രസീലും പിന്നെ ജര്‍മനിയും അര്‍ജന്റീനയും ഉറുഗ്വേയും ഇംഗ്ളണ്ടും സ്പെയിനും ഫ്രാന്‍സുമെല്ലാം ഉണ്ടായിരുന്നിട്ടും ഫൈനലില്‍ എത്തിയത്

1998 ലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്. എതിരാളികളാവട്ടെ 40 ലക്ഷം ജനങ്ങള്‍ അധിവസിയ്ക്കുന്ന യൂറോപ്പിലെ ചെറിയ ഒരു രാജ്യം ക്രൊയേഷ്യ.ഫൈനലില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ ഫ്രാന്‍സ് കഴടക്കി ചാമ്പ്യന്മാരുമായി.
- dated 15 Jul 2018


Comments:
Keywords: Europe - Sports - world_cup_russia_2018_end Europe - Sports - world_cup_russia_2018_end,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
41220188luca
ലൂക്ക മോഡ്രിച്ച് ലോക ഫുട്ബോളര്‍
തുടര്‍ന്നു വായിക്കുക
യൂറോ കപ്പ് യോഗ്യതാ ഡ്രോ: ജര്‍മനിയും ഹോളണ്ടും ഒരേ ഗ്രൂപ്പില്‍
തുടര്‍ന്നു വായിക്കുക
2911201806
ലോക ചെസ് കിരീടം മാഗ്നസ് കാള്‍സണ്‍ നിലനിര്‍ത്തി
തുടര്‍ന്നു വായിക്കുക
101120181
ഫിഫ അഴിമതി അന്വേഷിച്ചിരുന്ന പ്രോസിക്യൂട്ടര്‍ക്ക് സസ്പെന്‍ഷന്‍
തുടര്‍ന്നു വായിക്കുക
3102018
ക്രിസ്റ്റ്യാനോയ്ക്കെതിരായ ബലാത്സംഗ കേസ് പുനരന്വേഷണത്തിന്
തുടര്‍ന്നു വായിക്കുക
11020184
ബലാത്സംഗം ആരോപണം വ്യാജം: ക്രിസ്ററ്യാനോ റൊണാള്‍ഡോ
ജര്‍മന്‍ മാധ്യമത്തിനെതിരേ നിയമ നടപടി തുടര്‍ന്നു വായിക്കുക
6920185
ലാ ലിഗ മത്സരങ്ങള്‍ യുഎസില്‍ നടത്തുമ്പോള്‍ ആരാധകര്‍ക്ക് സബ്സിഡി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us