ക്രേഫെല്‍ഡ്: കുമ്പിള് ക്രിയേഷന്‍സ് വീണ്ടും അണിയിച്ചൊരുക്കിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം "അനുപമസ്നേഹം" (സ്വര്‍ഗീയാരാമം, മൂന്നാം ഭാഗം) സിഡിയുടെ യുട്യൂബിലെ പ്രമോ വിഡിയോ പുറത്തിറക്കി.
ക്രേഫെല്‍ഡില്‍ മദര്‍ തെരേസായുടെ നാമത്തിലുള്ള കപ്പേളയുടെ(ടമരൃലാലിേ ഗമുുലഹമ) പത്താം വാര്‍ഷികത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സീറോ മലങ്കര കത്തോലിക്കാ സഭയുടെ മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നേഷ്യസ് തിരുമേനി നിര്‍വഹിച്ചു. ഇടവക വികാരി ഫാ.ഷ്വാര്സ്മ്യുള്ളര്, സി. തെസൊലോമിയോ, സി.മേരിറാണി, വര്‍ഗീസ് കൊച്ചേത്തു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ആത്മാവിനെ തൊട്ടുതലോടുന്ന വരികള്‍ക്ക് സ്വര്‍ഗീയ സംഗീതം നിറഞ്ഞൊഴുകുന്ന ഈണവും ഇതിലെ 16 ഗാനങ്ങളുടെ അനന്യ സുന്ദരമായ ആലാപനവും ഈ സിഡി ആല്‍ബത്തെ സ്വര്‍ഗീയ വിരുന്നായി മാറ്റുന്നുവെന്ന് ജോഷ്വാ തിരുമേനി ചടങ്ങില്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സിഡിയുടെ പ്രൊഡ്യൂസര്‍ ജെന്‍സ് കുമ്പിളുവേലില്‍ നന്ദി പറഞ്ഞു.
ഫാ.ജി.ടി ഊന്നുകല്ലില്‍, ജോസ് കുമ്പിളുവേലില്‍ എന്നിരുടെ കാവ്യഭംഗിയുള്ള രചനകള്‍ക്ക് പ്രതിഭാധനരായ ജോജി ജോണ്‍സ്, കെപി എ സി ജോണ്സന്, സാബു ജോണ്‍, കെ.ജെ.ആന്റണി എന്നിവരെ കൂടാതെ ജര്‍മന്‍ മലയാളിയായ ബ്രൂക്ക്സ് വര്‍ഗീസ് തുടങ്ങിയവരാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്നത്.
സംഗീത മേഖലയിലെ അതുല്യ ഗായക പ്രതിഭകളായയായ മധു ബാലകൃഷ്ണന്, കെസ്ററര്‍, അനുഗ്രഹീത ഭാവഗായകരായ വില്സന് പിറവം, സിസിലി, എലിസബത്ത് രാജു, റോയി ജേക്കബ്, കുരുന്നു പ്രതിഭയായ ശ്രേയ ജയദീപ് എന്നിവരെ കൂടാതെ നവാഗതരായ രാഹുല്‍, സിറിയക് സാബു തുടങ്ങിയവരാണ് ഗാനങ്ങള്‍ ആലപിച്ചിരിയ്ക്കുന്നത്.
സ്നേഹനാഥന്റെ പൂന്തോപ്പിലെ നറുമലര്‍ സുഗന്ധവുമായി കുമ്പിള് ക്രിയേഷന്‍സ് മുന്‍ കാലങ്ങളില്‍ യാഗവീഥി(1988), സ്വര്‍ഗ്ഗീയാരാമം(1999), യാഗവീഥി 2(2001), പാരിജാതമലര്‍, (സ്വര്‍ഗീയാരാമം രണ്ടാം ഭാഗം, 2003) എന്നീ ആല്‍ബങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.
രംഗപൂജ, ദിവ്യബലി, ആരാധന, തിരുനാളുകള്‍ തുടങ്ങിയ പരിപാടികള്‍ക്ക്
അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയ ക്രിസ്തീയ ഗാനസമാഹാരമാണ് "അനുപമസ്നേഹം". സിഡി പോസ്ററുവഴിയായും ലഭ്യമാണ്.
Questions or feedback regarding our
web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal Home
| Advertise | Link
Exchange | SiteMap | Contact
Us