Today: 23 Jun 2017 GMT   Tell Your Friend
Advertisements
ജര്‍മന്‍ വിദ്യാഭ്യാസമന്ത്രി മുമ്പാകെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു
Photo #1 - Germany - Education - sushma_in_germany_students
Photo #2 - Germany - Education - sushma_in_germany_students
ബര്‍ലിന്‍: ജര്‍മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എംബസി ഉദ്യോഗസ്ഥര്‍ക്കും കോണ്‍സുലേറ്റ് ജനറലിനും മുന്നില്‍ അവതരിപ്പിച്ചു. ജര്‍മനിയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇവരുമായുള്ള ആശയവിനിമയ അവസരങ്ങള്‍ എംബസിയും കോണ്‍സുലേറ്റ് ജനറലും വര്‍ധിപ്പിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസത്തിനായാണ് കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളും ജര്‍മനിയെ തെരഞ്ഞെടുക്കുന്നത്. ജര്‍മന്‍ അക്കാഡമിക് എക്സ്ചേഞ്ച് സര്‍വീസിന്റെ കണക്കുപ്രകാരം 2008~09ലേതിനെ അപേക്ഷിച്ച് 2013~14ല്‍ ജര്‍മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് 273.6% വര്‍ധനയാണ്. ഇപ്പോള്‍ ഏകദേശം പതിനായിരം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ജര്‍മനിയിലുണ്ട്.

സ്ററുഡന്റ് വിസ കിട്ടാനുള്ള കാലതാമസം, വിസ എക്സ്ററന്‍ഷന് അപ്പോയിന്റ്മെന്റ് എടുക്കാനുള്ള ബുദ്ധിമുട്ട്, ആവശ്യത്തിന് ഇന്റേണ്‍ഷിപ്പ് അവസരങ്ങളുടെ അഭാവം, താമസ സൗകര്യങ്ങളുടെ കുറവ്, അക്കൗണ്ടുകള്‍ ബ്ളോക്ക് ചെയ്യപ്പെടുന്ന പ്രശ്നം തുടങ്ങിയവയാണ് വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ അധികൃതര്‍ക്കു മുന്നില്‍ പ്രധാനമായും ഉന്നയിച്ചത്.

ഈ വിഷയങ്ങള്‍ അധികൃതര്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ജര്‍മന്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. യൊഹാന വാങ്കയുമായി ഓഗസ്റ്റ് 26നു നടത്തിയ കൂടിക്കാഴ്ചയില്‍ ഈ വിഷയങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉയര്‍ന്ന യോഗ്യതയുള്ളവരും കഠിനാധ്വാനികളും മറ്റു രാജ്യങ്ങളുമായി എളുപ്പത്തില്‍ ഇഴുകിച്ചേരാന്‍ കഴിയുന്നവരുമായതിനാല്‍ ഇരുരാജ്യങ്ങള്‍ക്കും പരസ്പരം സഹായകമാകുന്ന വിധത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സുഷമ ആവശ്യപ്പെട്ടു.

ജര്‍മനിയിലെ ഇന്ത്യന്‍ അംബാസഡര്‍ നേരത്തെ തന്നെ ഇക്കാര്യങ്ങള്‍ ജര്‍മന്‍ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണ്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാമെന്ന് അവര്‍ ഉറപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്.
- dated 28 Aug 2015


Comments:
Keywords: Germany - Education - sushma_in_germany_students Germany - Education - sushma_in_germany_students,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
15620171
ആഗോള റാങ്കിങ്ങില്‍ ആറ് ജര്‍മന്‍ യൂണിവേഴ്സിറ്റികള്‍ ആദ്യ നൂറില്‍
തുടര്‍ന്നു വായിക്കുക
163201710
വിദേശ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും മികച്ച രാജ്യം ജര്‍മനി
തുടര്‍ന്നു വായിക്കുക
71220169
യൂറോപ്യന്‍ വിദ്യാഭ്യാസം : ജര്‍മനി മുന്‍നിരയില്‍
തുടര്‍ന്നു വായിക്കുക
191120164
ഈ ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ പഠിച്ചാല്‍ ജോലി സാധ്യത കൂടുതല്‍
തുടര്‍ന്നു വായിക്കുക
10920167
ജര്‍മനിയില്‍ പഠിക്കാന്‍ കാരണങ്ങള്‍ ഏറെ
തുടര്‍ന്നു വായിക്കുക
20820164
ബര്‍ലിനിലെ വിദ്യാഭ്യാസ സമ്പ്രദായം ജര്‍മനിയില്‍ ഏറ്റവും മോശം
തുടര്‍ന്നു വായിക്കുക
berlin_tops_german_cities
വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും യോജിച്ച ജര്‍മന്‍ നഗരം ബര്‍ലിന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us