Today: 15 Jul 2019 GMT   Tell Your Friend
Advertisements
ബയര്‍ കമ്പനി 4500 പേരെ പിരിച്ചുവിടുന്നു
Photo #1 - Germany - Finance - 10420194bayer
ബര്‍ലിന്‍: ഫാര്‍മസ്യൂട്ടിക്കല്‍, കെമിക്കല്‍ രംഗത്തെ വമ്പന്‍മാരായ ബേയര്‍ ജര്‍മനിയില്‍ മാത്രം 4500 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്നു. ലോകത്താകമാനം വെട്ടിക്കുറയ്ക്കുന്ന തൊഴിലവസരങ്ങളില്‍ മൂന്നിലൊന്ന് വരും ജര്‍മനിയിലേത്.

ആകെ 118,000 പേരാണ് വിവിധ രാജ്യങ്ങളിലായി ബേയറിനു വേണ്ടി ജോലി ചെയ്യുന്നത്. ഇതില്‍ 12,000 പേരെ പിരിച്ചു വിടാനാണ് ഉദ്ദേശിക്കുന്നത്. മുന്‍കൂര്‍ റിട്ടയര്‍മെന്റ് അല്ലെങ്കില്‍ മികച്ച പാക്കേജ് നല്‍കിയായിരിക്കും ജീവനക്കാരെ ഒഴിവാക്കുക എന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 59 ബില്യന്‍ യൂറോ മുടക്കി മോണ്‍സാന്റോയെ ഏറ്റെടുത്തതു മുതല്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ബേയര്‍. അതിനു ശേഷം കമ്പനിയുടെ ഓഹരി മൂല്യം നാല്‍പ്പതു ശതമാനം ഇടിഞ്ഞിരുന്നു.

മോണ്‍സാന്റോയുടെ കളനാശിനിയില്‍ അടങ്ങിയിരിക്കുന്ന ഒരു ഘടകം ക്യാന്‍സറിനു കാരണമാകുന്നു എന്നാരോപിച്ച് നിരവധി കേസുകളും ഇപ്പോള്‍ കമ്പനിക്കെതിരേ നിലവിലുണ്ട്.

32000 ജീവനക്കാരാണ് ജര്‍മനിയില്‍ മാത്രം ബേയറിനുള്ളത്. നോര്‍ത്ത് റൈന്‍ വെസ്ററ്ഫാലിയയിലെ ലെവര്‍കുസനിലാണ് കമ്പനിയുടെ ആസ്ഥാനം. ജോലി നഷ്ടപ്പെടുന്ന 4500 പേരില്‍ 3000 പേരും ഇവിടെനിന്നാകുമെന്നാണ് സൂചന.
- dated 10 Apr 2019


Comments:
Keywords: Germany - Finance - 10420194bayer Germany - Finance - 10420194bayer,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14720196car
ഇലക്ട്രിക് കാര്‍, സെല്‍ഫ് ഡ്റൈവിങ്: ഫോക്സ് വാഗനും ഫോര്‍ഡും സഹകരണത്തിന് Recent or Hot News
തുടര്‍ന്നു വായിക്കുക
9720191deutche
ഡ്യൂഷെ ബാങ്കില്‍ കൂട്ടപ്പിരിച്ചുവിടലിനു തുടക്കം Recent or Hot News
തുടര്‍ന്നു വായിക്കുക
2720193deutche
ഡോയ്റ്റ്ഷെ ബാങ്ക് 20,000 പേരെ പിരിച്ചുവിടുന്നു
തുടര്‍ന്നു വായിക്കുക
26620192bmw
ഇലക്ട്രിക് കാര്‍ നിര്‍മാണം വേഗത്തിലാക്കും: ബിഎംഡബ്ള്യു
തുടര്‍ന്നു വായിക്കുക
146201915g
നെറ്റ് വര്‍ക്ക് ജര്‍മനിയില്‍ വിറ്റുപോയത് ആറര ബില്യന്‍ യൂറോയ്ക്ക്
തുടര്‍ന്നു വായിക്കുക
29520191notes
ജര്‍മനിയില്‍ നൂറിന്റെയും ഇരുനൂറിന്റെയും പുതിയ നോട്ടുകള്‍ വിപണനത്തിന്
തുടര്‍ന്നു വായിക്കുക
17520192plane_airtaxi_germany
ജര്‍മനിയില്‍ ഇലക്ട്രിക് എയര്‍ ടാക്സിയുമായി ബവേറിയന്‍ സ്ററാര്‍ട്ടപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us