Today: 25 Sep 2017 GMT   Tell Your Friend
Advertisements
ക്യാഷ്ലെസ് ആകാന്‍ ജര്‍മന്‍കാര്‍ ഒരുക്കമല്ല
Photo #1 - Germany - Finance - 19520173
ബര്‍ലിന്‍: കറന്‍സിരഹിത സമ്പദ് വ്യവസ്ഥയായി പരിവര്‍ത്തനം ചെയ്യപ്പെടാന്‍ ജര്‍മന്‍ ജനതയില്‍ ഭൂരിപക്ഷവും ആഗ്രഹിക്കുന്നില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമല്ല ഇതിനു കാരണം. മറിച്ച്, പണം നേരിട്ട് ഉപയോഗിക്കുന്ന ശീലത്തില്‍നിന്നു മാറാനുള്ള ജനങ്ങളുടെ മടിയാണ്.

രാജ്യത്ത് ഇപ്പോഴും പണം മാത്രം സ്വീകരിക്കുന്ന, കാര്‍ഡ് സ്വീകരിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ വളരെയേറെയാണ്. എന്നാല്‍, ക്യാഷ് മെഷീനുകള്‍ ആനുപാതികമായി കുറവും. വികസിത രാജ്യങ്ങളിലേറെയും പേപ്പര്‍ കറന്‍സി ഒഴിവാക്കി കാര്‍ഡ് ~ ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളിലേക്ക് മാറുകയും ചെയ്യുന്നു. എന്നിട്ടും ജര്‍മനിക്കാര്‍ ഇതിലത്ര താത്പര്യം കാണിക്കുന്നില്ലെന്നതാണ് വസ്തുത.

കറന്‍സി നോട്ടുകളുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ഐഎന്‍ജി~ഡിബ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരില്‍ 84 ശതമാനം പേരും വ്യക്തമാക്കിയത്. യൂറോപ്യന്‍ ശരാശരി 76 ശതമാനമാണ്.

ജര്‍മനിയെക്കാള്‍ കൂടുതല്‍ ക്യാഷ്ലെസ് സമ്പദ് വ്യവസ്ഥയെ എതിര്‍ക്കുന്ന ഏതെങ്കിലും ജനത യൂറോപ്പിലുണ്ടെങ്കില്‍ ഇത് ഇറ്റലിക്കാരാണ്. അവിടെ 85 ശതമാനം പേരാണ് കറന്‍സി ഉപേക്ഷിക്കാന്‍ ബുദ്ധിമുട്ട് അറിയിക്കുന്നത്. 13 യൂറോപ്യന്‍ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും യുഎസിലുമാണ് സര്‍വേ നടത്തിയത്.
- dated 19 May 2017


Comments:
Keywords: Germany - Finance - 19520173 Germany - Finance - 19520173,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23920178
യൂറോസോണ്‍ സമ്പദ് വ്യവസ്ഥ മൂന്നാം പാദത്തിലും ശക്തം Recent or Hot News
തുടര്‍ന്നു വായിക്കുക
21920177
ടാറ്റയും തൈസന്‍ക്രൂപ്പും സ്ററീല്‍ ഉത്പാദനം ലയിപ്പിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
20920173
ഡ്റൈവറില്ലാ കാറുകളോടു പ്രിയമില്ലാതെ ജര്‍മനിക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
13920172
ഇലക്ട്രിക് കാര്‍ സാങ്കേതിക വിദ്യയില്‍ ജര്‍മന്‍ കമ്പനികള്‍ മുന്നോട്ട്
തുടര്‍ന്നു വായിക്കുക
12920175
എയര്‍ ബര്‍ലിന്‍ പിളര്‍ത്താതെ ഏറ്റെടുക്കാന്‍ ജര്‍മന്‍ നിക്ഷേപകന്‍
തുടര്‍ന്നു വായിക്കുക
31820171
മിനി ഇലക്ട്രിക് കാര്‍ ഡിസൈനുമായി ബിഎംഡബ്ള്യു
തുടര്‍ന്നു വായിക്കുക
23820174
എയര്‍ ബര്‍ലിനെ ഏറ്റെടുക്കാന്‍ ഈസി ജെറ്റ് നീക്കം സജീവമാക്കി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us