Today: 21 Oct 2020 GMT   Tell Your Friend
Advertisements
സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളില്‍ മുന്നില്‍ ഡ്യൂഷെ ബാങ്ക്
Photo #1 - Germany - Finance - 21920201bank

ബര്‍ലിന്‍: സംശയാസ്പദമായ സാമ്പത്തിക ഇടപാടുകള്‍ക്ക് സഹായം ചെയ്തു കൊടുക്കുന്നതില്‍ ജര്‍മന്‍ സെന്‍ട്രല്‍ ബാങ്കായ ഡ്യൂഷെ ബാങ്ക് മുന്‍പന്തിയിലെന്ന് രേഖകള്‍. ഇറാനും റഷ്യയ്ക്കുമെതിരായ സാമ്പത്തിക ഉപരോധം മറികടക്കുന്നതിനു വരെ ഡ്യൂഷെ ബാങ്ക് സഹായം ചെയ്തെന്നാണ് ചോര്‍ന്ന രഹസ്യ രേഖകളില്‍ വ്യക്തമാകുന്നത്.

വിവാദങ്ങള്‍ ഡ്യൂഷെ ബാങ്കിനെ സംബന്ധിച്ച് പുത്തരിയല്ല. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ വിശ്വാസ്യത പുലര്‍ത്തുമെന്നും അനധികൃത ഇടപാടുകള്‍ക്ക് സഹായം നല്‍കുന്നതു പോലുള്ള നടപടികള്‍ ഉണ്ടാകില്ലെന്നും ബാങ്ക് ഉറപ്പു നല്‍കിയ ശേഷമുള്ള കാലയളവില്‍ ഒരു ട്രില്യനിലധികം ഡോളര്‍ മതിക്കുന്ന സംശയാസ്പദമായ ഇടപാടുകളാണ് ഡ്യൂഷെ ബാങ്ക് വഴി നടന്നിരിക്കുന്നത്.

ഫിന്‍സെന്‍ ഫയല്‍സ് എന്ന പേരില്‍ പുറത്തുവന്ന രഹസ്യ രേഖകളില്‍ ബാങ്കുകള്‍ ഫിനാന്‍ഷ്യല്‍ ൈ്രകംസ് എന്‍ഫോഴ്സ്മെന്റ് നെറ്റ്വര്‍ക്കിനു (ഫിന്‍സെന്‍) നല്‍കിയ വിശദാംശങ്ങളാണ് അടിസ്ഥാനം. യുഎസ് ട്രഷറി ഡിപ്പാര്‍ട്ട്മെന്റിനു കീഴിലുള്ള ബ്യൂറോയാണ് ഫിന്‍സെന്‍.

ബസ്ഫീഡ് ന്യൂസിനാണ് ഈ രേഖകള്‍ ചോര്‍ത്തിക്കിട്ടിയത്. ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്ററിഗേറ്റീവ് ജേണലിസ്ററിന് (ഐസിഐജെ) അവര്‍ ഇതു കൈമാറി. കഴിഞ്ഞ പതിനാറ് മാസങ്ങളായി 88 രാജ്യങ്ങളില്‍ നിന്നുള്ള നാനൂറ് മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു.

ആകെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളില്‍ പകുതിയിലധികവും, അതായത് 62 ശതമാനം, നടന്നിട്ടുള്ളത് ഡ്യൂഷെ ബാങ്ക് വഴിയാണെന്ന് രേഖകളില്‍നിന്നു വ്യക്തമാകുന്നു. ഡ്യൂഷെ ബാങ്കിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍ ഫിന്‍സെന്‍ ഫയല്‍സ്.
- dated 21 Sep 2020


Comments:
Keywords: Germany - Finance - 21920201bank Germany - Finance - 21920201bank,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us