Today: 28 Apr 2017 GMT   Tell Your Friend
Advertisements
ഇലക്ട്രിക് കാര്‍ വിപണിയില്‍ ഒന്നാമതെത്താന്‍ ഫോക്സ് വാഗന്‍
Photo #1 - Germany - Finance - 231120162
ബര്‍ലിന്‍: 2025 ആകുന്നതോടെ ആഗോള ഇലക്ട്രിക് കാര്‍ വിപണിയില്‍ ഒന്നാം സ്ഥാനം പിടിച്ചെടുക്കുമെന്ന് ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗന്‍. ബ്രാന്‍ഡ് മേധാവി ഹെര്‍ബര്‍ട്ട് ഡൈസിന്റേതാണ് പ്രസ്താവന.

മലിനീകരണ തട്ടിപ്പ് വിവാദത്തില്‍ ആഗോള തലത്തില്‍ വന്‍ തിരിച്ചടി നേരിട്ട കമ്പനി ഇപ്പോള്‍ നഷ്ടം നികത്താന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇലക്ട്രിക് കാര്‍ മേഖലയിലാണ് ശ്രദ്ധ ചെലുത്താന്‍ ഉദ്ദേശിക്കുന്നത്.

2025 ആകുന്നതോടെ പ്രതിവര്‍ഷം പത്തു ലക്ഷം ഇലക്ട്രിക് കാറുകള്‍ വിറ്റഴിക്കാന്‍ കമ്പനിക്കു സാധിക്കുമെന്നാണ് ഡൈസ് അവകാശപ്പെടുന്നത്. ഇലക്ട്രിക് കാറുകള്‍ ഫോക്സ് വാഗന്റെ മുഖമുദ്ര തന്നെയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

2020 ഓടെ മുപ്പതിനായിരം പേരെ പിരിച്ചുവിടുമെന്ന് കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ചെലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായാണിത്. ഇലക്ട്രിക് കാര്‍ നിര്‍മാണ ശേഷി വര്‍ധിപ്പിക്കാന്‍ പുതിയ നിക്ഷേപങ്ങളായിരിക്കും ഉപയോഗിക്കുക.
- dated 23 Nov 2016


Comments:
Keywords: Germany - Finance - 231120162 Germany - Finance - 231120162,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
5420173
ലോകത്തെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ അന്താരാഷ്ട്ര വിമാന സര്‍വീസ് അവസാനിപ്പിക്കുന്നു
തുടര്‍ന്നു വായിക്കുക
14201712
ജര്‍മനിയിലെ സാമ്പത്തിക വളര്‍ച്ചയില്‍ മുന്നില്‍ ബര്‍ലിന്‍
തുടര്‍ന്നു വായിക്കുക
29320173
പത്തിലൊന്ന് ജര്‍മന്‍ സ്ഥാപനങ്ങളും ബ്രെക്സിറ്റിനു മുന്‍പ് ബ്രിട്ടനിലെ നിക്ഷേപങ്ങള്‍ ഒഴിവാക്കും
തുടര്‍ന്നു വായിക്കുക
12320173
ജര്‍മനിയില്‍ മെഡിക്കല്‍ ടൂറിസത്തിനു മുന്നേറ്റം
തുടര്‍ന്നു വായിക്കുക
73201773
ജര്‍മന്‍ മരുന്ന വിതരണ വമ്പന്‍ തട്ടിപ്പിന് വിചാരണ നേരിടുന്നു
തുടര്‍ന്നു വായിക്കുക
25220179
ഫോക്സ് വാഗന്‍ എക്സിക്യൂട്ടീവ് ശമ്പളത്തിനു പരിധി വയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
12220172
ഡ്യൂഷെ ബോര്‍സ് മേധാവിക്കെതിരേ കൂടുതല്‍ തെളിവുകള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us