Today: 18 Oct 2018 GMT   Tell Your Friend
Advertisements
ഇയുവിന് ഇരുട്ടടി ; വാഹന ഇറക്കുമതിക്ക് 25% തീരുവ ചുമത്താന്‍ യുഎസ് തീരുമാനം ; പ്രാബല്യം ജൂണ്‍ ഒന്നുമുതല്‍
Photo #1 - Germany - Finance - 31520188
ബര്‍ലിന്‍: വാഹനങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം യൂറോപ്യന്‍ യൂണിയന് തിരിച്ചടിയായി. അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന ജര്‍മന്‍ വാഹന നിര്‍മാതാക്കളെയാണ് ഇത് ഏറെ ബാധിയ്ക്കുന്നത്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്തു തന്നെ യൂറോപ്പില്‍ നിന്ന്, വിശേഷിച്ച് ജര്‍മനിയില്‍ നിന്നുള്ള വാഹന ഇറക്കുമതി നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. 178 ബില്യന്‍ ഡോളറിന്റെ വാഹന ഇറക്കുമതിയാണ് കഴിഞ്ഞ വര്‍ഷം യുഎസ് നടത്തിയിട്ടുള്ളത്. ലോകത്തു മറ്റൊരു രാജ്യവും വാഹന ഇറക്കുമതിക്ക് ഇത്രയും തുക ചെലവഴിക്കുന്നില്ല.

യുഎസ് വാഹന നിര്‍മാണ മേഖലയും തൊഴിലാളികളും ട്രംപിന്റെ വോട്ട് ബാങ്കില്‍ പ്രധാനമാണ്. ഇവരെ പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയായിരുന്ന പ്രചാരണ കാലത്തെ പ്രഖ്യാപനങ്ങള്‍. പ്രചാരണ സമയത്തു നടത്തിയ വിവാദ പ്രഖ്യാപനങ്ങള്‍ പലതും പദവി ഏറ്റ ശേഷം ട്രംപ് നടപ്പാക്കുകയും ചെയ്യുന്നു.

ജര്‍മനിയെക്കൂടാതെ കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍നിന്നുള്ള ഇറക്കുമതിയെയാണ് ജര്‍മനിയില്‍ നിന്നുള്ളതിനെക്കാള്‍ കൂടുതല്‍ ബാധിക്കുക. യുഎസിലേക്ക് കാര്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനമാണ് ജര്‍മനിക്കുള്ളത്.

വാഹന ഇറക്കുമതിയെ കൂടാതെ യൂറോപ്പില്‍ നിന്നുള്ള സ്ററീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും തീരുവ ചുമത്തപ്പെടും. നിയമം നടപ്പു വര്‍ഷം ജൂണ്‍ ഒന്നുമുതല്‍(വെള്ളി) പ്രാബല്യത്തിലാവും.

ട്രംപിന്റെ പുതിയ തീരുമാനം പ്രധാന സഖ്യകക്ഷികളേയും നാറ്റോ അംഗങ്ങളേയും യൂറോപ്പിനേയുമാണ് ഏറെ ബാധിയ്ക്കുക.

"ലോക വ്യാപാരത്തിന് ഒരു മോശം ദിവസം" എന്നാണ് ഇയു വ്യാപാര കമ്മീഷണര്‍ സെലിലിയ മാല്‍സ്സ്ട്രോം ഇതിനെ വിശേഷിപ്പിച്ചത്.

ട്രംപിന്റെ പരിഷ്ക്കരണത്തിന് കൂടുതല്‍ ഭേദഗതികള്‍ നല്‍കാനും, വേണ്ടത്ര പുരോഗതി ഉണ്ടാക്കാനും ഇയുവിന് കഴിഞ്ഞില്ലെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു.
- dated 31 May 2018


Comments:
Keywords: Germany - Finance - 31520188 Germany - Finance - 31520188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1810201804
പഴയ ഡീസല്‍ കാറുകള്‍ 10,000 യൂറോയ്ക്ക് ഫോക്സ് വാഗന്‍ തിരിച്ചെടുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
181020183
പഴയ ഡീസല്‍ കാറുകള്‍ 10,000 യൂറോയ്ക്ക് ഫോക്സ് വാഗന്‍ തിരിച്ചെടുക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
1710201805
മലിനീകരണ തട്ടിപ്പ്: ഔഡിക്ക് 800 മില്യന്‍ യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
121020181
കാര്‍ബണ്‍ നിയന്ത്രണം ഒരു ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെടുത്തും: ഫോക്സ് വാഗന്‍
തുടര്‍ന്നു വായിക്കുക
111020182
മലിനീകരണ നിയന്ത്രണം തൊഴിലവസരങ്ങളെ ബാധിക്കും: ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍
തുടര്‍ന്നു വായിക്കുക
101020186
ജര്‍മനിയില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രോത്സാഹനം
തുടര്‍ന്നു വായിക്കുക
51020183
ജര്‍മനിയിലെ ബില്യനയര്‍മാരുടെ എണ്ണം 200 കടന്നു
ഏറ്റവും മുന്നില്‍ സുസേന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us