Today: 27 Apr 2024 GMT   Tell Your Friend
Advertisements
മാന്ദ്യഭീതി ഒഴിയാതെ ജര്‍മനി
Photo #1 - Germany - Finance - germany_recession_fear_lingers
ബര്‍ലിന്‍: ജര്‍മനിയുടെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ പ്രതീക്ഷിക്കാന്‍ വലിയ വകയൊന്നുമില്ലാത്ത അവസ്ഥയിലാണ് രാജ്യം. ഈ വര്‍ഷം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയും അസ്ഥാനത്തായിരിക്കുന്നു.

നാണ്യപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 5.9 ശതമാനമായിരുന്നത് ഈ വര്‍ഷം 2.8 ശതമാനമാകുമെന്നു കണക്കാക്കുന്നു. ഇതാണ് പ്രധാന പ്രതീക്ഷയായി സാമ്പത്തിക വകുപ്പ് മന്ത്രി റോബര്‍ട്ട് ഹാബക്ക് തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍, മറ്റു പ്രധാന വ്യാവസായിക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജര്‍മനി വളരെ പിന്നിലായിപ്പോയിരിക്കുന്നു എന്നാണ് ഫെഡറേഷന്‍ ഓഫ് ജര്‍മന്‍ ഇന്‍ഡസ്ട്രീസിന്റെ പ്രസിഡന്റ് സീഗ്ഫ്രീഡ് റുസ്വൂം ചൂണ്ടിക്കാട്ടുന്നത്. ഈ വര്‍ഷം പെട്ടെന്നൊരു വളര്‍ച്ച പ്രതീക്ഷിക്കാനും സാധിക്കില്ലെന്ന് അദ്ദേഹം കഴിഞ്ഞ ജനുവരിയില്‍ തന്നെ പ്രവചിച്ചിരുന്നു. വ്യവസായികളുടെ ഈ ആശങ്ക സത്യമാകുന്ന വിധത്തിലുള്ള സാമ്പത്തിക റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരിക്കുന്നതും.

ഈ വര്‍ഷം പ്രതീക്ഷിക്കുന്ന വളര്‍ച്ചാ നിരക്ക് 1.3 ശതമാനത്തില്‍ നിന്ന് 0.2 ശതമാനമായി കുറയ്ക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായി. വ്യവസായികളെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായ നടപടിയായിപ്പോയി ഇത്. ഞെട്ടിക്കുന്ന തീരുമാനമെന്നാണ് ആര്‍ഡബ്ള്യുഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക് റിസേര്‍ച്ചില്‍നിന്നുള്ള ആല്‍മുട്ട് ബലീര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഈ സ്ഥിതിക്കു കാരണം സര്‍ക്കാരിന്റെ നയപരമായ പിഴവ് തന്നെയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

അതേസമയം, നാണ്യപ്പെരുപ്പം നിയന്ത്രണവിധേയമായത് ശുഭ സൂചന തന്നെയെന്ന നിലപാടിലാണ് ധനകാര്യ മന്ത്രി ക്രിസ്ററ്യന്‍ ലിന്‍ഡ്നര്‍. ശമ്പളത്തില്‍ വര്‍ധന വന്നിട്ടുണ്ട്. ഇതു രണ്ടും ചേരുമ്പോള്‍ ജനങ്ങളുടെ കൈയില്‍ ചെലവാക്കാന്‍ കൂടുതല്‍ പണമുണ്ടാകുന്നു എന്നാണ് അര്‍ഥമെന്നും, വിപണികളിലേക്കുള്ള പണമൊഴുക്ക് വര്‍ധിക്കാന്‍ ഇതു സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ വിപണിയുടെ സ്ഥിതിയും ആരോഗ്യകരമാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

മാന്ദ്യകാലത്തിന്റെ ആശങ്ക ഒഴിയാതെ നില്‍ക്കുന്ന സാഹചര്യത്തെ എങ്ങെ നേരിടണമെന്ന കാര്യത്തില്‍ മുന്നണി സര്‍ക്കാരിലെ ഘടകകക്ഷികള്‍ തമ്മില്‍ ഇനിയും ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല എന്നതും ഗുരുതരമായ പ്രശനമാണ്. സോഷ്യല്‍ ഡെമോക്രാറ്റഇക് പാര്‍ട്ടിക്കും ഗ്രീന്‍ പാര്‍ട്ടിക്കും ഫ്രീ ഡെമോക്രാറ്റുകള്‍ക്കും ഇക്കാര്യത്തില്‍ പരസ്പരവിരുദ്ധമായ നിലപാടുകളാണുള്ളത്. ഗ്രീന്‍ പാര്‍ട്ടി പ്രതിനിധിയായ സാമ്പത്തിക മന്ത്രി ഹാബക്കും ഫ്രീ ഡെമോക്രാറ്റ് പ്രതിനിധിയായ ധനമന്ത്രി ലിന്‍ഡ്നറും തമ്മിലുള്ള നയപരമായ ഭിന്നത ഇക്കാര്യത്തില്‍ നിഴലിച്ചു നില്‍ക്കുന്നു.

രാജ്യം സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന ഘട്ടം തന്നെയാണിതെന്ന കാര്യത്തിലും ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസമൊന്നുമില്ല. ഇതിനെ എങ്ങനെ നേരിടണം എന്ന കാര്യത്തിലാണ് തര്‍ക്കം. കമ്പനികളുടെ നികുതി കുറച്ച് വിപണികളില്‍ കൂടുതല്‍ പണം എത്തിക്കണമെന്ന എഫ്ഡിപി നിലപാടാണ് ലിന്‍ഡ്നര്‍ മുന്നോട്ടു വയ്ക്കുന്നത്. കടമെടുത്ത് പ്രശ്നം തീര്‍ക്കണമെന്ന് ഹാബെക്കും പറയുന്നു.
- dated 24 Feb 2024


Comments:
Keywords: Germany - Finance - germany_recession_fear_lingers Germany - Finance - germany_recession_fear_lingers,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us