Today: 18 Dec 2017 GMT   Tell Your Friend
Advertisements
സഖ്യ സര്‍ക്കാരിനായി മെര്‍ക്കല്‍ അഭയാര്‍ഥി നയത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നു
Photo #1 - Germany - Otta Nottathil - 101020171

ബര്‍ലിന്‍: ജര്‍മനിയില്‍ തൂക്കു പാര്‍ലമെന്റ് നിലവില്‍ വന്ന സാഹചര്യത്തില്‍, സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അംഗല മെര്‍ക്കല്‍ അഭയാര്‍ഥി നയത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നു. ഇതിന്റെ ആദ്യ പടിയാണ് അഭയാര്‍ഥികളുടെ എണ്ണം 2 ലക്ഷമാക്കി നിജപ്പെടുത്താന്‍ സമ്മതിച്ചത്.

ബവേറിയന്‍ സഹോദര പാര്‍ട്ടിയായ ക്രിസ്ററ്യന്‍ സോഷ്യലിസ്റ്റ് യൂണിയന്റെ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ്, അഭയാര്‍ഥികള്‍ക്ക് പരിധി നിശ്ചയിക്കാന്‍ മെര്‍ക്കല്‍ സമ്മതിച്ചത്. തെരഞ്ഞെടുപ്പിനു മുന്‍പു വരെ ഇക്കാര്യത്തില്‍ ഒരു വീട്ടുവീഴ്ചയ്ക്കും മെര്‍ക്കല്‍ തയാറായിരുന്നില്ല.

മെര്‍ക്കലിന്റെ ഉദാരമായ അഭയാര്‍ഥി നയത്തില്‍ 2015 മുതല്‍ സി എസ് യു കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചു വരുന്നത്. അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ എത്തിയ ബസ് സ്റേററ്റില്‍ കടത്താതെ തിരിച്ചയയ്ക്കാന്‍ വരെ പാര്‍ട്ടി നേതാവ് ഹോഴ്സ്റ്റ് സീഹോഫര്‍ ബവേറിയന്‍ പ്രീമിയര്‍ എന്ന നിലയില്‍ തയറായിരുന്നു.

ഇപ്പോള്‍ ഇരു കക്ഷികളും പതിവുപോലെ ഒരുമിച്ചു തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, ഇവര്‍ക്കു കിട്ടിയ വോട്ടില്‍ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് പത്തു ലക്ഷത്തോളം കുറവു വന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സഹോദര പാര്‍ട്ടിയുടെ സമ്മര്‍ദത്തിന് മെര്‍ക്കലിന്റെ ക്രിസ്ററ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ വഴങ്ങാന്‍ സന്നദ്ധമാകുന്നത്.
- dated 10 Oct 2017


Comments:
Keywords: Germany - Otta Nottathil - 101020171 Germany - Otta Nottathil - 101020171,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1812201711
ബര്‍ലിനിലെ പുതിയ വിമാനത്താവളം 2020നു മുന്‍പ് തുറക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
161220172
32 തവണ വേഗപരിധി ലംഘിച്ച മോട്ടോര്‍സൈക്ളിസ്റ്റിന് 7000 യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
151220174
ജര്‍മനിയില്‍ സ്ത്രീകള്‍ക്ക് കിട്ടുന്നത് പുരുഷന്‍മാരുടേതിന്റെ പകുതി പെന്‍ഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151220173
ജര്‍മനിയുടെ ആകാശത്ത് ക്രിസ്മസ് ട്രീം വരച്ച് എയര്‍ബസ് പൈലറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_gp_xmas_meet_2018
ഡബ്ള്യുഎംസി ക്രിസ്മസ് സൗഹൃദസമ്മേളനം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
1412201710
ജര്‍മനിക്കു പ്രതീക്ഷയായി കോകോ സഖ്യം
തുടര്‍ന്നു വായിക്കുക
141220178
തെളിവില്ല: ബോംബാക്രമണ പദ്ധതിയിലെ പ്രതിയെ വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us